സർക്കാർ വകയാണെന്നാണ് വെയ്പ്. എന്നാൽ, തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ പ്രവേശനം സമൂഹത്തിലെ മേലാളന്മാർക്കു മാത്രമായിരുന്നു. ഗോൾഫ് കളിയൊഴികെ മറ്റെല്ലാം അവിടെ നടക്കുന്നുണ്ടെന്നായിരുന്നു ആക്ഷേപം. ഇതേത്തുടർന്ന് ഗോൾഫ് ക്ലബ്ബ് കഴിഞ്ഞ സർക്കാർ ഏറ്റെടുത്തു.
സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് ഗോൾഫ് ക്ലബ്ബ് കൈമാറാനായിരുന്നു തീരുമാനം. അന്ന് സായി ഡയറക്ടർ ജനറലായിരുന്ന ഇപ്പോഴത്തെ നുമ്മടെ ചീഫ് സെക്രട്ടറി ശ്രീമാൻ ജിജി തോംസണാണ് അതിന് മുൻകൈയെടുത്തത്. ഇവിടെ ഗോൾഫ് കളിക്കാനാഗ്രഹിക്കുന്നവർക്കെല്ലാം അവിടെ കയറി കളിച്ചു കളയാമെന്ന് നുമ്മ വെറുതെ വ്യാമോഹിച്ചു.
ഇപ്പോൾ ശ്രീമാൻ ജിജി തോംസൺ രഹസ്യമായൊരു പണി പറ്റിച്ചു. എല്ലാവരും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്ന വേളയിൽ ഈ ശ്രീമാൻ ഗോൾഫ് ക്ലബ്ബ് ഒരു സ്വകാര്യ കമ്പനിക്ക് കൈമാറി. രാഷ്ട്രീയ മേലാളന്മാരുടെ അറിവോടെ തന്നെ. കാർണിവൽ ഗ്രൂപ്പാണ് ഗോൾഫ് ക്ലബ്ബിന്റെ ഇപ്പോഴത്തെ അവകാശികൾ !!!
നടത്തിപ്പു ചുമതല എന്ന പേരിലാണ് കാർണിവൽ ഗ്രൂപ്പിന് അവകാശം കൈമാറിയിരിക്കുന്നത്; അതും നാമമാത്രമായ തുകയ്ക്ക്. ഈ ഇടപാടിനെക്കുറിച്ച് ഈ പാവപ്പെട്ടവന് സംശയം തോന്നാൻ കാരണമുണ്ട് – അതിൽ പുലർത്തിയ രഹസ്യ സ്വഭാവം തന്നെ. എല്ലാം ശരിയായ വഴിയാണെങ്കിൽ എന്തിനാ രഹസ്യം. സന്ദർഭവും സംശയാസ്പദം തന്നെ.
കേരളപ്പിറവി ദിനത്തിൽ രാവിലെ 10.30നുള്ള മുഹൂർത്തത്തിൽ ഗോൾഫ് ക്ലബ്ബിൽ കാർണിവൽ ഗ്രൂപ്പ് പാലൂകാച്ചി … ഭദ്രദീപം തെളിയിച്ചത് മറ്റാരുമല്ല, ശ്രീമാൻ ജിജി തോംസൺ സാർ.
നൂമ്മ നാടിനെ ഈശ്വരോ രക്ഷതു !!!