HomeFRIENDSHIPകൂട്ടുകാര്‍

കൂട്ടുകാര്‍

-

Reading Time: 2 minutes

Friendship is my weakest point. So I am the strongest person in the world.

Friendship is not about people who are true to my face. Its about people who remain true behind my back.

I will never explain myself to my friends. My friends don’t need that explanation. And my enemies don’t believe that explanation.

എനിക്കു ധാരാളം കൂട്ടുകാരുണ്ട്.
കൂട്ടുകാരാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്.

പക്ഷേ, എന്റെ കൂട്ടുകാരില്‍ ചിലര്‍ ഇപ്പോള്‍ വെറും ഹിന്ദുവാകുന്നു.
വെറും ക്രിസ്ത്യാനിയാകുന്നു.
വെറും മുസ്ലിമാകുന്നു.
അതോടെ എന്റെ കൂട്ടിനു പുറത്താവുന്നു.
സമ്പന്നനായ ഞാന്‍ ദരിദ്രനായി മാറിക്കൊണ്ടിരിക്കുന്നു.
കാരണം, എന്റെ കൂട്ട് മനുഷ്യരുമായി മാത്രമാണ്.

friends

ഹിന്ദുവിനോടും ക്രിസ്ത്യാനിയോടും മുസ്ലിമിനോടും എനിക്ക് എതിര്‍പ്പില്ല.
മറ്റെല്ലാവരെയും വെറുക്കുന്ന ഹിന്ദു യഥാര്‍ത്ഥ ഹിന്ദുവല്ല.
മറ്റെല്ലാവരെയും വെറുക്കുന്ന ക്രിസ്ത്യാനി യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ല.
മറ്റെല്ലാവരെയും വെറുക്കുന്ന മുസ്ലിം യഥാര്‍ത്ഥ മുസ്ലിമല്ല.

വെറുപ്പ് പുതിയ മതമാകുന്നു.
ഞാന്‍ വെറുപ്പിനെ വെറുക്കുന്നു.
വെറുക്കുന്നവരെ വെറുക്കുന്നു.

ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരമോ കഴിവുകൊണ്ടോ അല്ല ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലിമോ ആകുന്നത്.
ഏതു കുടുംബത്തില്‍ ജനിക്കുന്നുവോ ആ കുടുംബത്തിന്റെ വിശ്വാസം പിന്തുടരുന്നു.
ഹിന്ദു കുടുംബത്തില്‍ ജനിച്ച എന്നെ അച്ഛനും അമ്മയും പഠിപ്പിച്ച ആചാരങ്ങള്‍ പിന്തുടരുന്നതിനാല്‍ ഞാന്‍ ഹിന്ദുവായി.
ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചിരുന്നെങ്കില്‍ ഞാന്‍ ക്രിസ്ത്യാനി ആകുമായിരുന്നു.
മുസ്ലിം കുടുംബത്തില്‍ ജനിച്ചുവെങ്കില്‍ ഞാന്‍ മുസ്ലിം ആകുമായിരുന്നു.
ഇതു മനസ്സിലാക്കാതെ ചിലര്‍ വെറുപ്പിനെ പുണരുന്നു.

ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഞാന്‍ പങ്കുചേരാറുണ്ട്.
കാരണം ആ ആഘോഷങ്ങളില്‍ എന്റൊപ്പം ഉണ്ടായിരുന്നത് മനുഷ്യരാണ്.
ഇപ്പോള്‍ ചിലരെങ്കിലും അതു മാറ്റാന്‍ ശ്രമിക്കുന്നു.
ഹിന്ദുവായ ഞാന്‍ ഹിന്ദുക്കള്‍ക്കു പോലും അന്യനാകുന്നു!

കൂട്ടുകാരുടെ തെറ്റുകള്‍ തിരുത്താം.
തെറ്റ് അവര്‍ക്ക് ബോദ്ധ്യപ്പെടണം.
ഇക്കാര്യത്തില്‍ തെറ്റ് ബോദ്ധ്യപ്പെടില്ല.
വെറുപ്പിന്റെ ശക്തി അത്ര വലുതാണ്.

വളരെ വേദനയോടെയാണ് ഇതു കുറിക്കുന്നത്.
എന്റെ കൂട്ടുകാര്‍ മാറുകയാണ്.
നിങ്ങള്‍ നേരത്തേ ഇങ്ങനെ ആയിരുന്നില്ല.
എല്ലാവരെയും സ്‌നേഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു.
ഇപ്പോള്‍ വെറുപ്പിന്റെ മതം എല്ലാം തച്ചുതകര്‍ക്കുന്നു.

ഇത് തന്നെ ഉദ്ദേശിച്ചാണെന്ന് എന്റെ കൂട്ടുകാരിലാര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ ഞാന്‍ എതിര്‍ക്കില്ല.
അതെ, ഇതു നിന്നെ ഉദ്ദേശിച്ചു തന്നെയാണ്.
നിന്റെ തോന്നല്‍ തന്നെയാണ് അതിനു തെളിവ്.

Friends, I will never let you feel lonely.
I will disturb you all the time.
But for that you have to be my friend!
A REAL FRIEND!!

Previous article
Next article

LATEST insights

TRENDING insights

2 COMMENTS

  1. “Excellent… Friend shipinte nirvachangalum .. atir varampukalum…. newnatakalum.. ..Valere vektamayi ..churungiya wakkukalil eta evide….. Tnks syamlalji”…

  2. മതങ്ങളെ സൃഷ്ടിച്ചത് മനുഷ്യൻ മാത്രമല്ലേ ?

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights