സൗഹൃദത്തിന് പ്രായം ഒരു മാനദണ്ഡമല്ലെന്ന് ഈ മനുഷ്യന്‍ എന്നെ പഠിപ്പിച്ചു.
ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.
വഴിയില്‍ പെട്ടെന്ന് ഒരു യമഹ ബൈക്ക് കറങ്ങിത്തിരിഞ്ഞ് മുന്നിലെത്തിയാല്‍ ഉറപ്പിച്ചോണം, അതു ഗണേഷ്ജിയാണ്. ഹെല്‍മറ്റ് ഊരിയെടുത്തശേഷം തലയൊന്നു കുടയും. തലമുടിയൊന്നു മാടിയൊതുക്കും.
നേരിട്ടു കാണുന്നതിനിടയിലുള്ള ഇടവേള കൂടിയാല്‍ വിളി വരും -‘ശ്യാമേ.. എന്തുണ്ട്? മോന്‍ സുഖമായിരിക്കുന്നോ?’ ഈ നാലു വാക്കുകളില്‍ അദ്ദേഹത്തിനും എനിക്കുമിടയിലുള്ള എല്ലാം അടങ്ങിയിട്ടുണ്ട്.
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന പഴയ ക്ലീഷേ വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നു. പക്ഷേ, വേറെ മാര്‍ഗ്ഗമില്ല.
എന്റെ ഫോണ്‍ബുക്കില്‍ ഇനി വിളിക്കേണ്ടാത്ത, അല്ലെങ്കില്‍ വിളി വരാത്ത നമ്പറുകളുടെ കൂട്ടത്തില്‍ ഒന്നു കൂടി.
Ganeshji
+919995439025
സമപ്രായക്കാരനല്ലാത്ത എന്റെ പ്രിയ കൂട്ടുകാരാ.. അങ്ങേയ്ക്ക് വിട.
അങ്ങു നല്‍കിയ നല്ല ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരു തുള്ളി കണ്ണുനീര്‍..