പ്രിയങ്കയെ പ്രിയ വെട്ടി. അതു കേട്ട് ഞെട്ടി അല്ലേ? പേടിക്കണ്ട കാര്യമില്ല. വെട്ടിയത് വടിവാളുകൊണ്ടൊന്നുമല്ല, ഗൂഗിളിലാണ്.
ഇതില്‍ പ്രിയങ്ക എന്നാല്‍ സാക്ഷാല്‍ പ്രിയങ്ക ചോപ്ര. മറുഭാഗത്തുള്ള പ്രിയ മലയാളിയാണ് -പ്രിയ പ്രകാശ് വാര്യര്‍. വെറുമൊരു കണ്ണിറുക്കലിലൂടെയാണ് പ്രിയ ഒറ്റ ദിവസം കൊണ്ട് ഇന്റര്‍നെറ്റില്‍ ഹിറ്റായി മാറിയത്. ഇന്ത്യയിലുള്ളവര്‍ 2018ല്‍ ഏറ്റവുമധികം തിരഞ്ഞ വ്യക്തിത്വമാണ് തൃശ്ശൂരില്‍ നിന്നുള്ള ഈ 19കാരി. പ്രിയയ്ക്കു പിന്നില്‍ സൂപ്പര്‍താരമായ പ്രിയങ്ക ചോപ്രയ്ക്ക് പരതലില്‍ നാലാം സ്ഥാനം മാത്രം. ഇപ്പോള്‍ പ്രിയ വന്ന സ്ഥാനത്ത് 2017ല്‍ സണ്ണി ലിയോണി ആയിരുന്നു എന്നറിയുമ്പോഴാണ് ആ കണ്ണിറുക്കലിന്റെ ‘പ്രഹരശേഷി’ എത്രമാത്രമുണ്ടായിരുന്നു എന്നറിയുക.
ഓരോ വര്‍ഷവും ആളുകള്‍ പരതുന്നതിന്റെ കണക്കുകള്‍ വര്‍ഷാവസാനം ഗൂഗിള്‍ പുറത്തുവിടാറുണ്ട്. പരതുന്ന വാക്കുകളുടെ ജനപ്രീതി അനുസരിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നു. ഇതുപ്രകാരം 9 വിഭാഗങ്ങളായി പരതലിനെ ഗൂഗിള്‍ തരംതിരിച്ചിട്ടുണ്ട്.
- personalities
- news
- sports events
- movies
- songs
- near me
- how to
- what is
- overall
ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ പാട്ടുസീനിലെ വെറുമൊരു കണ്ണിറുക്കലിലൂടെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ വ്യക്തികളുടെ വിഭാഗത്തില്‍ പ്രിയയുടെ അവതാരമുണ്ടായതെങ്കിലും ഓരോ ദിവസവും ഈ പെണ്‍കുട്ടിയുടെ ജനപ്രീതി വര്‍ദ്ധിച്ചുവരുന്നതായാണ് കണ്ടത്. രാജ്യത്തു മുഴുവന്‍ ഏതാണ്ട് ഒരേ നിലവാരത്തില്‍ പ്രിയയുടെ ജനപ്രീതി നിലനില്‍ക്കുന്നു, വലിയ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ. സാധാരണ നിലയില്‍ ഇത്തരത്തില്‍ മുന്നിലെത്തുന്നവര്‍ക്ക് ചില ശക്തി കേന്ദ്രങ്ങളുണ്ടാവും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം സണ്ണിക്ക് ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ആരാധകര്‍ വളരെ കൂടുതലായിരുന്നു. സണ്ണിയെ ഒന്നാമതെത്തിക്കുന്നതില്‍ ഈ 3 സംസ്ഥാനങ്ങളും കാര്യമായ പങ്കുവഹിച്ചിരുന്നു.
പ്രിയയ്ക്കു തൊട്ടുപിന്നില്‍ വന്നത് അമേരിക്കന്‍ ഗായകനായ നിക്ക് ജൊനാസാണ്. പ്രിയങ്ക ചോപ്രയുമായുള്ള ജൊനാസിന്റെ വിവാഹവാര്‍ത്ത പുറത്തുവന്നതിനു ശേഷമാണ് അദ്ദേഹത്തെ തിരയുന്നവരുടെ എണ്ണം ഇന്ത്യയില്‍ ഗണ്യമായി വര്‍ദ്ധിച്ചത്. നാലാം സ്ഥാനത്തുള്ള പ്രിയങ്കയ്ക്കു മുന്നില്‍ മൂന്നാം സ്ഥാനത്ത് ഗായികയും നര്‍ത്തകിയുമായ സപ്‌ന ചൗധരിയുണ്ട്. 2017ലും സപ്‌ന ഇതേ സ്ഥാനത്തുണ്ടായിരുന്നു! വിവാഹത്തിലൂടെ പ്രശസ്തനായ വ്യക്തി തന്നെയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തും വന്നത് -സോനം കപൂറിനെ വിവാഹം കഴിച്ച ആനന്ദ് അഹൂജ!
സിനിമകളുടെ വിഭാഗത്തില്‍ രജനികാന്തിന്റെ 2.0 മുന്നിലെത്തി. റിലീസ് ചെയ്യുന്നതിന് ഏറെ മുമ്പു തന്നെ ഈ സിനിമ ശ്രദ്ധാകേന്ദ്രമായിരുന്നു. യന്തിരന്‍ എന്ന രജനി ചിത്രത്തിന്റെ രണ്ടാം ഭാഗം. 2017ലും സിനിമകളുടെ പട്ടികയില്‍ ഒന്നാമത് ഒരു രണ്ടാം ഭാഗം ചിത്രമായിരുന്നു എന്നത് യാദൃച്ഛികമാകാം -ബാഹുബലി 2!! ബാഹുബലി 2 സിനിമകളില്‍ മാത്രമല്ല, മൊത്തത്തില്‍ തന്നെ 2017ലെ ഏറ്റവും പരതപ്പെട്ട വാക്കായിരുന്നു. ബാഗി 2, റേസ് 3, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, ടൈഗര്‍ സിന്ദാ ഹൈ എന്നിവയാണ് ഈ വര്‍ഷം 2 മുതല്‍ 5 വരെ സ്ഥാനങ്ങളില്‍ വന്ന സിനിമകള്‍.
വാട്ട്‌സാപ്പ് അവതരിപ്പിച്ച സ്റ്റിക്കറുകളാണ് ഈ വര്‍ഷം ഏറ്റവും തിരയപ്പെട്ട മറ്റൊരു വിഷയം. എങ്ങനെ എന്ന വിഭാഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരതല്‍ നടന്നത്. വാട്ട്‌സാപ്പ് സ്റ്റിക്കറുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നും അവ എങ്ങനെ പങ്കിടാമെന്നുമായിരുന്നു പ്രധാന സംശയങ്ങള്‍. സുപ്രീം കോടതി റദ്ദാക്കിയ 377-ാം വകുപ്പ് എന്താണെന്നറിയാനും പരതിയവര്‍ ഏറെ.
കായിക വിഭാഗത്തില്‍ ഫിഫ ലോകകപ്പ് 2018 തന്നെയാണ് ഒന്നാം സ്ഥാനത്ത്. സാധാരണ നിലയില്‍ ഒന്നാമതെത്തുന്ന ഇന്ത്യന്‍ പ്രിമിയര്‍ ലീഗിനെ അത് പിന്തള്ളി. മൊത്തത്തില്‍ തന്നെ ഗൂഗിളില്‍ ഒന്നാം സ്ഥാനത്താണ് ഫിഫ ലോകകപ്പ്.
Year in Search 2018 – INDIA
Personalities
1 Priya Prakash Varrier
2 Nick Jonas
3 Sapna Choudhary
4 Priyanka Chopra
5 Anand Ahuja
Overall
1 FIFA World Cup 2018
2 Live score
3 IPL 2018
4 Karnataka election results
5 Baal Veer
News
1 FIFA World Cup 2018
2 Karnataka election results
3 Priyanka Chopra Nick Jonas Wedding
4 Statue of Unity
5 Nipah Virus
Movies
1 Robot 2.0
2 Baaghi 2
3 Race 3
4 Avengers Infinity War
5 Tiger Zinda Hai
What is…
1 What is section 377
2 What is happening in Syria
3 What is kiki challenge
4 What is me too campaign
5 What is ball tampering
How to…
1 How to send stickers on Whatsapp
2 How to link Aadhaar with mobile number
3 How to make rangoli
4 How to port mobile number
5 How to invest in bitcoin
Songs
1 Dilbar Dilbar
2 Daru Badnaam
3 Tera Fitoor
4 Kya Baat Hai
5 Dekhte Dekhte
Sports Events
1 FIFA World Cup 2018
2 IPL 2018
3 Asia Cup 2018
4 Asian Games 2018
5 Winter Olympics
Near me
1 Mobile stores near me
2 Supermarkets near me
3 Gas stations near me
4 Cashpoint near me
5 Car dealers near me