Reading Time: < 1 minutes

ഞങ്ങളുടെ മകന്റെ ഒന്നാം പിറന്നാള്‍ വളരെ വിശേഷപ്പെട്ടതായിരുന്നു. എന്റെയും ദേവുവിന്റെയും ധാരാളം സുഹൃത്തുക്കള്‍ നേരിട്ടും അല്ലാതെയും അവന് ആശംസകള്‍ അറിയിച്ചു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ.

ശിശുക്ഷേമ സമിതിയിലെ കൂട്ടുകാര്‍ക്കൊപ്പമായിരുന്നു കണ്ണന്റെ ഒന്നാം പിറന്നാള്‍. സൗഹൃദത്തിന്റെ ഊഷ്മളതയും സ്‌നേഹവും വിലയും അവന്‍ ഇപ്പോള്‍ത്തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. നമ്മള്‍ മുതിര്‍ന്നവര്‍ മനസ്സിലാക്കാത്ത സ്‌നേഹത്തിന്റെ ഭാഷയില്‍ അവര്‍ ആശയവിനിമയം നടത്തി. ആ കുരുന്നു മുഖങ്ങളിലെ മായാത്ത പുഞ്ചിരിയും കണ്ണുകളിലെ കലര്‍പ്പില്ലാത്ത സ്‌നേഹവും ഹൃദയം നിറച്ചു. ഈ സ്മരണ ജീവിതകാലം മുഴുവന്‍ മനസ്സില്‍ തുളുമ്പും.

ഈ വിശേഷ നിമിഷങ്ങള്‍ ചിത്രങ്ങളാക്കിയത് പ്രിയ സുഹൃത്ത് ചന്ദ്രന്‍ ആര്യനാടാണ്. ഒടുവില്‍ ചന്ദ്രനെയും കുട്ടികള്‍ സ്‌നേഹം കൊണ്ട് കീഴടക്കി..

Previous articleഞങ്ങളുടെ കണ്ണന്‍, നിങ്ങളുടെ പ്രണവ്‌
Next articleഓര്‍മ്മയുണ്ടോ ഈ മുഖം..?!
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS