എല്ലാ വശവും ജനങ്ങളെ അറിയിക്കാൻ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഉത്തരവാദിത്വമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.
‘അച്ഛന്‍ ആനവാലുമായി വരാന്നു പറഞ്ഞിട്ട്ണ്ട്’എന്ന എന്റെ പോസ്റ്റ് കണ്ട് ഒരു സുഹൃത്ത് ഇൻബോക്സിൽ അയച്ചുതന്നതാണ്.
അതും എല്ലാവരും അറിയണം. എതിര്‍കക്ഷി ബഹുമാനമാണല്ലോ ഈ സഹിഷ്ണുത…
സുഹൃത്തിന്റെ സന്ദേശം അതേപടി പകര്‍ത്തുകയാണ്:
“സുരേന്ദ്രന്റെ പരിഭാഷ തെറ്റാണെന്നു മനസിലാക്കാൻ നരേന്ദ്ര മോദിക്കെന്താ മലയാളം അറിയാമോ എന്ന് അരി ഭക്ഷണം കഴിക്കുന്ന ആർക്കും സംശയം തോന്നാം. ഏറ്റവും ലളിതമായ ഹിന്ദിയിൽ പറഞ്ഞ വാക്കുകൾ സുരേന്ദ്രൻ തെറ്റിക്കുമെന്നു കരുതാനും വയ്യ. പിന്നെ എന്താണു സംഭവിച്ചത്? സ്റ്റേജിൽ ക്രമീകരിക്കുന്ന സൗണ്ട് സ്പീക്കർ ശരിയായി പ്രവർത്തിക്കാതെ വന്നതിനാൽ മോദിജിയിൽ നിന്നും അകലെ നിൽക്കുകയായിരുന്ന സുരേന്ദ്രനു പരിഭാഷപ്പെടുത്തുവാൻ ബുദ്ധിമുട്ടുണ്ടായി. ആ സ്പീക്കർ ശരിയായി പ്രവർത്തിച്ചില്ലെങ്കിലുണ്ടാകുന്ന ബുദ്ധിമുട്ട് ഗായകന്മാർക്കും ഓർക്കസ്ട്രയിലുള്ളവർക്കും നർത്തകർക്കുമൊക്കെ അറിയാവുന്നതാണ്. തനിക്ക് കേൾക്കാൻ സാധിക്കുന്നില്ലെന്നു (“I can’t hear You”) പറഞ്ഞ സുരേന്ദ്രനോട് മോദി മൈക്ക് തന്റെ അടുത്തേക്ക് നീക്കി വെക്കാൻ ആവശ്യപ്പെടുകയും (“Tho idhar aajaao naa”) സുരേന്ദ്രൻ മൈക്ക് നീക്കാൻ ശ്രമിക്കുകയും എന്നാലതിനു സാധിക്കാതെ വന്നപ്പോൾ വി.മുരളീധരൻ പരിഭാഷകന്റെ റോൾ ഏറ്റെടുക്കുകയുമായിരുന്നു. ഒരു കാര്യം കൂടി പറയതെ വയ്യ…. മുരളീധരൻ ഈ പരിഭാഷ എറ്റവും മനോഹരമായി നടത്തിയെന്ന് മാത്രമല്ല അദ്ദെഹം ഒരു മികച്ച പ്രാസംഗികൻ കൂടി ആണെന്നു തെളിയിച്ചു. ചില്ലറ കൂട്ടിച്ചേർക്കലുകൾ നടത്തിയെങ്കിലും.
മുമ്പ് പല തവണ നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുള്ള ആളാണ് സുരേന്ദ്രൻ. ഹിന്ദി പണ്ഡിതനൊന്നുമല്ലെങ്കിലും വലിയ കുഴപ്പമില്ലാതെ ഹിന്ദി അറിയാവുന്ന ആളാണ് അദ്ദേഹം.
കെ.സുരേന്ദ്രന് ഹിന്ദി അറിയില്ലാന്നു പറഞ്ഞു നടക്കുന്നവരോട് ഒന്നും പറയാൻ ഇല്ല. വെണമെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക ..ഒന്നര വർഷം മുമ്പ് നരേന്ദ്ര മോദി കേരളത്തിൽ വന്നപ്പോൾ നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയത് സുരേന്ദ്രൻ ആയിരുന്നു … ഹിന്ദി അറിയാത്ത ആളിന് ഒന്നര മണിക്കൂർ നീണ്ടു നിന്ന പ്രസംഗം പരിഭാഷപ്പെടുത്തുവാന്‍ എന്തായാലും പറ്റില്ലല്ലോ അല്ലേ..!!!”
പക്ഷേ, സുഹൃത്തിന്റെ വിശദീകരണത്തിൽ എനിക്കു ദഹിക്കാത്ത ഒരു ഭാഗമുണ്ട്. സുരേന്ദ്രന് കേൾക്കാനാവാതെ പോയത് മുരളീധരൻ എങ്ങനെ കേട്ടു? മുരളീധരന് അമാനുഷ ശക്തി വല്ലതും ഉണ്ടോ?
മറുപക്ഷവും നമുക്ക് ചര്‍ച്ച ചെയ്യാം. നെല്ലും പതിരും വേര്‍തിരിക്കാം.
തിരുവനന്തപുരം മഹാസമ്മേളനത്തില്‍ നരേന്ദ്ര മോദിയുടെ പ്രസംഗം കെ.സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയപ്പോള്‍