കോട്ടയം ടൗണില്‍ നിന്ന്
മൂന്നു മൈല്‍ നടന്നാല്‍
നാട്ടകം കുന്നിന്‍പുറം കാണാം…
ഹൊയ് ഹൊയ് ഹൊയ്
നാട്ടകം കുന്നിന്‍പുറം കാണാം…
കോട്ടയംകാരന്‍ തന്നെയായിരുന്ന വി.ഡി.രാജപ്പന്റെ കഥാപ്രസംഗത്തിലൂടെയാണ് നാട്ടകം എന്ന സ്ഥലത്തെക്കുറിച്ച് ആദ്യമായി കേട്ടത്. പിന്നീട് പലവട്ടം കേട്ടു.
പക്ഷേ, നാട്ടകവുമായി ബന്ധപ്പെട്ട് ഇന്നു കേട്ട കാര്യം വളരെയധികം സന്തോഷിപ്പിച്ചു. കൊടുമുടിയേറിയ അഹങ്കാരം പത്തി താഴ്ത്തുന്നതിന് നാട്ടകം സര്‍ക്കാര്‍ അതിഥി മന്ദിരം സാക്ഷിയായി.
പെരുന്നയിലേക്ക് ഭക്തര്‍ സ്റ്റേറ്റ് കാറുകളില്‍ പാഞ്ഞിരുന്ന കാലം മാറിയിരിക്കുന്നു. കാലം മറന്നു എന്നും പറയാം. ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറുകാരനെ കാണാന്‍ പെരുന്നയിലെ ‘സോ കാള്‍ഡ് ദൈവം’ നാട്ടകഞ്ഞ ഭൂമിയിലിറങ്ങി. അതും നിവേദനം നല്‍കാന്‍!
അഹങ്കാരവും മുഷ്‌കുമില്ലാതെ സുകുമാരന്‍ നായരെ സാധാരണക്കാരനായി കണ്ട അപൂര്‍വ്വ വേള. 2021 വരെ എന്തായാലും നായര്‍ പോപ്പ് ഇങ്ങനെ തന്നെയായിരിക്കും. വേറെ വഴിയില്ല തന്നെ.
ദൈവത്തിന്റെ കൈയില്‍ ഇപ്പോള്‍ പൂട്ടുമില്ല താക്കോലുമില്ല താക്കോലിട്ടിളക്കാന്‍ സ്ഥാനവുമില്ല. അത് അങ്ങനെ തന്നെയല്ലേ വേണ്ടത്?