ആറ്റുകാലിലെ മദാമ്മപ്പെരുമ

Reading Time: 8 minutes-ഞാന്‍ ദൈവവിശ്വാസിയാണ്. -ആറ്റുകാലമ്മയുടെ ഭക്തനാണ്. -ആറ്റുകാല്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പോകാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്. -വീട്ടിലുള്ള സ്ത്രീകള്‍ പൊങ്കാലയിടുമ്പോള്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാറുണ്ട്. -ഇന്നും പൊങ്കാലയ്ക്ക് അവരെ കൊണ്ടുവിട്ടു, തിരികെ വിളിക്കാനും പോകും. ഇത്രയും സത്യം. ഇനി പറയുന്നതും സത്യങ്ങള്‍ മാത്രം. ഇന്ന് ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ഭഗവതിക്ക് ‘ഭക്തലക്ഷങ്ങള്‍’ പൊങ്കാലയിട്ടു എന്ന വാര്‍ത്ത ഇന്നുച്ചയോടെ വാര്‍ത്താചാനലുകളില്‍ നിറയും. നാളത്തെ തിരുവനന്തപുരം എഡിഷന്‍ പത്രങ്ങളിലും ഒന്നാം പേജില്‍ തന്നെ ഇത് വായിക്കാം. ഈ വര്‍ഷം ‘ലക്ഷം’ 35 തൊടുമെന്നാണ് സൂചന!!! … Continue reading ആറ്റുകാലിലെ മദാമ്മപ്പെരുമ