HomeGOVERNANCEഇടപെടൽ

ഇടപെടൽ

-

Reading Time: < 1 minute

തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിലെ രണ്ടു പെണ്‍കുട്ടികള്‍.
ഇരുവരും ഇടുക്കി സ്വദേശികള്‍ -ഒരാള്‍ പ്ലസ് വണ്‍, ഇനിയൊരാള്‍ പ്ലസ് ടു.
സാമ്പത്തികമായി ഒട്ടേറെ പരാധീനതകള്‍ ഉള്ളവര്‍.
ഇവര്‍ക്ക് തിരുവനന്തപുരത്ത് വന്ന് പരീക്ഷയെഴുതാന്‍ മാര്‍ഗ്ഗമില്ല.

ചൊവ്വാഴ്ച എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ വീണ്ടും ആരംഭിക്കുമ്പോള്‍ എന്തു ചെയ്യുമെന്ന ആശങ്കയായി.
അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലുള്ള വാര്‍ റൂമില്‍ വിളിച്ച് കാര്യം പറഞ്ഞു.
പ്രശ്നത്തിനു പരിഹാരമുണ്ടായി.
കുട്ടികളെ തിരുവനന്തപുരത്ത് എത്തിക്കാന്‍ നടപടികള്‍ ധൃതഗതിയില്‍.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വാഹനം ഇടുക്കിയിലേക്കു പോയി.
കുട്ടികളെ സുരക്ഷിതരായി ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചു.
കേള്‍വി പരിമിതര്‍ക്കുള്ള പ്രത്യേക പരീക്ഷ ആയതിനാല്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ അവര്‍ക്ക് പരീക്ഷയെഴുതിയേ പറ്റൂ.
അതിനായിരുന്നു ഈ അദ്ധ്വാനമെല്ലാം.

കുട്ടികളുടെ മുഖത്ത് സംതൃപ്തിയും നാളെക്കുറിച്ചുള്ള പ്രതീക്ഷയും.
ഒപ്പമെത്തിയ അമ്മമാരുടെ മുഖത്ത് ആശ്വാസം.
പ്രതിസന്ധികള്‍ മറികടന്ന് പരീക്ഷയ്ക്കെത്തിയ ഇരുവര്‍ക്കും വിജയാശംസകള്‍.
ജനപക്ഷത്തു നിന്ന് നടപടികള്‍ സ്വീകരിച്ച അധികൃതര്‍ക്ക് അഭിനന്ദനങ്ങള്‍.

ഇത്തരം ചെറിയ കാര്യങ്ങളിലൂടെയാണ് വലിയ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നത്.
അങ്ങനെയാണ് കേരള മോഡലിനെപ്പറ്റി ലോകം ചര്‍ച്ച ചെയ്യുന്നത്.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.