HomePOLITYപരിശോധന

പരിശോധന

-

Reading Time: < 1 minute

പ്രശസ്ത വ്യക്തികളുടെ ജാതകം കീറിമുറിച്ചു പരിശോധിക്കുന്ന ധാരാളം പേരുണ്ടല്ലോ. ഏറ്റവും ഒടുവില്‍ പരിശോധിക്കപ്പെട്ടത് നമ്മുടെ തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്.വാസന്റേതാണ്. അവരുടെ പരിഗണനയ്ക്ക് ഞാനൊരു പേരു പറയാം ഉബൈദ്. ഒന്നു പരിശോധിക്കാമോ??

ഇതു പറയാന്‍ കാരണമുണ്ട്. ഹൈക്കോടതിയിലെ ഈ ബഞ്ച് സമീപകാലത്ത് പുറപ്പെടുവിച്ച ചില വിധികള്‍ നോക്കൂ.

High-Court-of-Kerala.jpg

  1. ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരായ വിജിലന്‍സ് കോടതി വിധിക്ക് സ്‌റ്റേ.
  2. കെ.ബാബുവിനെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
  3. എസ്.എന്‍.സി. ലാവലിന്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടത് സംശയകരമെന്ന് ഹൈക്കോടതി.
  4. ഇ.എസ്.ബിജിമോള്‍ക്ക് എതിരെ അപകീത്തികരമായി പ്രസംഗിച്ചെന്ന കേസില്‍ എം.എ.വാഹിദിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.
  5. നിയമസഭയിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് കെ.കെ.ലതികയുടെ പരാതിയിലെ തുടര്‍ നടപടികള്‍ക്ക് സ്റ്റേ.
  6. ഉമ്മന്‍ചാണ്ടിക്കെതിരായ വിജിലന്‍സ് കോടതി വിധിക്കെതിരെ സ്റ്റേ.
  7. ആര്യാടനെതിരെയുള്ള വിധിക്ക് സ്റ്റേ.

എന്താ ഒന്നു പരിശോധിച്ചൂടെ?

ഹൈക്കോടതി എന്നു പറയുമ്പോള്‍ മുന്നില്‍ ‘ബഹുമാനപ്പെട്ട’ എന്നു സാധാരണനിലയില്‍ ചേര്‍ക്കാറുണ്ട്. സത്യം പറഞ്ഞാല്‍ എനിക്കിപ്പോള്‍ വലിയ ബഹുമാനമൊന്നും തോന്നുന്നില്ല. ബഹുമാനം അര്‍ഹിക്കുന്ന ചില നല്ല ജഡ്ജിമാര്‍ ഉണ്ടെങ്കിലും ഭൂരിഭാഗവും ഉബൈദുമാരാണ്.

എം.വി.ജയരാജനോട് രാഷ്ട്രീയഭേദമന്യേ എല്ലാവര്‍ക്കും ബഹുമാനം തോന്നുന്ന കാലം വിദൂരമല്ല..

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.