Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ഇന്ത്യ -യു.എസ്. ബന്ധം മാറുകയാണോ?

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഒരു പുതിയ തലത്തിലേക്കു കടക്കുകയാണ്. ഇന്ത്യയുമായി കൂടുതല്‍ സൗഹൃദപരമായ ഒരു ബന്ധത്തിന് ഇനി അമേരിക്ക തയ്യാറായേക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ന...

മതത്തിന് കള്ളത്തിന്റെ പിന്‍ബലമെന്തിന്?

'ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ...' -ഒരു സൂപ്പര്‍ ഹിറ്റ് ഭക്തിഗാനത്തിലെ വരികളാണ്. വിശ്വാസികള്‍ക്ക് ദൈവമെന്നാല്‍ സ്നേഹമാണ്. ആ സ്നേഹവഴിയില്‍ കള്ളത്തിനെന്താണ് കാര്യം? സാധാരണ ജനങ്ങളെ സ്നേഹമായ...

മയക്കുമരുന്നിന്റെ മതം

1971ല്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍ മയക്കുമരുന്നിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. മയക്കുമരുന്നുപയോഗത്തെ സമൂഹത്തിന്റെ ഒന്നാം നമ്പര്‍ ശത്രു എന്നു വിശേഷിപ്പിച്ചായിരുന്നു യുദ്ധപ്ര...

യൂണിവേഴ്സിറ്റി കോളേജിലെ സമരനൂറ്റാണ്ട്!!

1921ല്‍ സവിശേഷമായ ഒരു വിദ്യാര്‍ത്ഥി സമരം നടന്നു. എവിടെയെന്നല്ലേ? ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജായ അന്നത്തെ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍.യൂണിവേഴ്സിറ്റി കോളേജ് എന്നാല്‍ സമരത്തിന്റെ പര്യായമാണ് ചിലര...

പൂച്ചരക്ഷായ‍ജ്ഞം

സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. പുറത്തു നല്ല മഴയുണ്ട്. തോമസ് മാനുവലിന്റെ Opium Inc. എന്ന പുസ്തകം വായിച്ചുതീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അതിനാലാണ് എല്ലാവരും ഉറങ്ങിയിട്ടും ഞാന്‍ ഉണര്‍ന്ന...

മഹാനടന്‍

സിദ്ധികൊണ്ട്, തനിമകൊണ്ട്, പുതുമകൊണ്ട് സ്വന്തമായ ഇരിപ്പിടം നേടിയെടുത്ത ഒരു നടന്‍. അദ്ദേഹത്തിന് പരിമിതികള്‍ ഏറെയായിരുന്നു -നിറം, രൂപം, ഉയരം, സൗന്ദര്യം, പ്രായം, ആരോഗ്യം, പാരമ്പര്യം, പരിശീലനം എന്നിങ്ങനെ ഒ...

കൊടുംഭീകരരുടെ ഭരണത്തിലെ ‘സ്വാതന്ത്ര്യം’!!

ഖാണ്ഡഹാറിലെ കിര്‍ക ഷരീഫിലാണ് പരിശുദ്ധ മുഹമ്മദിന്റെ മേലങ്കി സൂക്ഷിച്ചിരിക്കുന്നത്. പ്രവാചകന്‍ അണിഞ്ഞിരുന്നത് എന്നു വിശ്വസിക്കപ്പെടുന്ന ഈ മേലങ്കി അഫ്ഗാനിസ്ഥാനില്‍ എത്തിച്ചത് 1747ല്‍ ഈ രാജ്യം സ്ഥാപിച്ച അ...

അടിക്കാനറിയുന്നവന്റെ കൈയിലെ വടി

രാജ്യത്ത് പല നിയമങ്ങളുണ്ട്. അതിന്റെ ഭാഗമായ ചട്ടങ്ങളും നടപടിക്രമങ്ങളുമുണ്ട്. സമൂഹത്തെ തിരുത്താന്‍ ഇത് പര്യാപ്തമാണ്. എന്നാല്‍, പലപ്പോഴും ഈ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും അവഗണിക്കപ്പെടുന്നു. അതിനാ...

സമരകലുഷിതമായ നിയമസഭ

ജനാധിപത്യം പ്രഹസനമാക്കപ്പെടുമ്പോള്‍ സമാനതകളില്ലാത്ത പ്രതിഷേധം ആവശ്യമായി വരും. പക്ഷേ, പലപ്പോഴും പ്രതിഷേധത്തെ അക്രമമായി മുദ്രകുത്തി മാറ്റി നിര്‍ത്തുമ്പോള്‍ ആ പ്രതിഷേധത്തിനു കാരണമായ വലിയ വിഷയം തമസ്കരിക്ക...

കോപ്പയില്‍ നുരയട്ടെ സൗഹൃദം

എയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍ എന്നില്‍ ആഹ്ളാദമുണര്‍ത്തി.. അര്‍ജന്റീനയുടെ വിജയം എന്നെ ഉന്മാദത്തിലാഴ്ത്തി.. പക്ഷേ, അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു മത്സരശേഷമുള്ള കാഴ്ച. കളി തീരും വരെ വര്‍ദ്ധിത വീര...
Enable Notifications OK No thanks