ഡി.വൈ.എസ്.പി. പ്രമോദ് കുമാറും എ.എസ്.ഐ. വിനോദ് കുമാറും രണ്ടു ദിവസമായി ഒപ്പം തന്നെയുണ്ട്. ഊണിലും ഉറക്കത്തിലും ആ മുഖങ്ങൾ -അല്ല മുഖം, രണ്ടു പേർക്കും ഒരേ മുഖമാണ് -എന്നെ അസ്വസ്ഥനാക്കുന്നു. അടുത്ത കാലത്തൊന്നും എനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല.പ്രമോദും വിനോദും യഥാർത്ഥ പൊലീസുകാരല്ല. ഇരട്ട എന്ന സിനിമയിലെ കഥാപാത്രങ്ങളാണ്. സിനിമകൾ ഞാൻ തിയേറ്ററിൽ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. അഥവാ എന്തെങ്കിലും വീട്ടിൽ...
ഒരാൾ ഒരു ലക്ഷം രൂപയ്ക്ക് 10 സെൻറ് സ്ഥലം വാങ്ങി.
എന്നിട്ട് അവിടെ സ്വർണ്ണനിക്ഷേപം ഉണ്ടെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു.
അതോടെ ആ സ്ഥലത്തിൻറെ വില വല്ലാതങ്ങ് കയറി.
സ്ഥലം വാങ്ങാൻ ധാരാളം പേർ വന്നു, വില്ക്കാൻ ഉടമ തയ്യാറായിരുന്നില്ല.
പക്ഷേ, സ്ഥലത്തിൻറെ ഓഹരികൾ പലർക്കായി വില്ക്കാൻ തയ്യാറാണെന്ന് അറിയിച്ചു.
വാങ്ങാൻ ആളുകൾ വരി നിന്നു.ഇനിയാണ് രസം.
ഒരു ലക്ഷം രൂപ വിലയുള്ള 10 സെൻറ് സ്ഥലത്തിന് ഒരു കോടി രൂപ മൂല്യം നിശ്ചയിച്ചു.
എന്നിട്ട് അതിൻറെ 40 ശതമാനം ഓഹരികൾ ആളുക...