Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ബലോചിസ്ഥാന്റെ വേദനകള്‍

പാകിസ്താനെ അടിക്കാനുള്ള ഇന്ത്യന്‍ വടി എന്ന നിലയിലാണ് ബലോചിസ്ഥാനെ നാമറിയുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ബലോചിസ്ഥാന്‍ വിഷയം വീണ്ടും ലോകശ്ര...

ഫ്‌ളാറ്റ് തട്ടിപ്പുകാര്‍ക്ക് വിമാനത്താവളം വേണം

ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ കെ.ജി.എസ്. ഗ്രൂപ്പ് കൊണ്ടുപിടിച്ച ശ്രമത്തിലാണ്. വിമാനത്താവള വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളി ആയിരുന്ന വ്യക്തിയാണ് ഇപ്പോഴത്തെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ...

ശരികേടുകളുണ്ട്, ശരികളാണ് കൂടുതല്‍

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ മെയ് 25നാണ് അധികാരമേറ്റത്. സെപ്റ്റംബര്‍ ഒന്നിന് ഭരണത്തില്‍ 100 ദിവസം തികഞ്ഞു. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതുപോലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വി...

മാവേലിക്ക് അച്ചടക്കനടപടി!!!

സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ഓണാഘോഷം വേണ്ടെന്നു നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ജനോപകാരപ്രദമായി ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുക എന്ന സദുദ്ദേശ്യത്തോടെയുള്ള മുഖ്യമന്ത്...

അവിടെ കാലഹന്ദി, ഇവിടെ എടമലക്കുടി

ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്ന ഒഡിഷക്കാരന്‍ ദനാ മാഝിയുടെ കഥ നമ്മളറിഞ്ഞു, വേദനിച്ചു. ആ കഥയ്‌ക്കൊരു മറുവശം ശ്രദ്ധയില്‍പ്പെട്ടത് കുറിച്ചിട്ടതിനോട് ചില സുഹൃത്തുക്കള്‍ക്ക് എതിരഭിപ്രായം. ആ എതിരഭിപ്രായം ...

ഭാര്യയുടെ മൃതദേഹം ചുമന്ന കഥ

ഒഡിഷക്കാരന്‍ ദനാ മാഝിയെ അറിയാത്തവരായി ഇന്ന് ഇന്ത്യക്കാര്‍ ആരെങ്കിലും ഉണ്ടാവുമെന്നു തോന്നുന്നില്ല. പൊട്ടിക്കരയുന്ന മകളെ സാക്ഷിയാക്കി, ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമലില്‍ താങ്ങി നടക്കേണ്ടി വന്ന ...

(ദുര്‍)വ്യാഖ്യാനം

ഓണം ഹിന്ദുക്കളുടെ മാത്രം ഉത്സവമോ ആഘോഷമോ ആണോ? പൂക്കളമൊരുക്കുന്നതും നിസ്‌കരിക്കുന്നതും സമാനമായ കാര്യങ്ങളാണോ?ഫേസ്ബുക്ക്, വാട്ട്‌സാപ്പ് മുതലായ സമൂഹമാധ്യമങ്ങളില്‍ രണ്ടു ദിവസമായി നടക്കുന്ന പ്രചരണം കണ്ടപ്പ...

അനാഥനായ മാണി

യു.ഡി.എഫില്‍ നിന്നു പുറത്തുചാടുമ്പോള്‍ മാണി ഇത്രയും കരുതിയിട്ടുണ്ടാവില്ല. തല്‍ക്കാലം പുറത്തുനിന്നിട്ട് അധികാരമുള്ള ആരോടെങ്കിലും -കേരളത്തിലായാലും കേന്ദ്രത്തിലായാലും -ഒട്ടാമെന്നു കരുതിയിരുന്നതാണ്. ഇനിയി...

ചെറുത്തുനില്‍പ്പ്‌

നമ്മുടെ നാട്ടില്‍ അടുത്തിടെ ഒരു ഭരണമാറ്റമുണ്ടായി. നമ്മള്‍ പുതിയ ഭരണാധികാരികളെ തിരഞ്ഞെടുത്തു. അത് യഥാര്‍ത്ഥ മാറ്റമാണോ? അല്ല തന്നെ. രാഷ്ട്രീയ നേതൃത്വം മാത്രമാണ് മാറിയത്. ഭരണനിര്‍വ്വഹണ ചുമതലയുള്ള ഉദ്യോഗ...

നല്ലതിനെ നല്ലതെന്നു പറയണം

ഇന്ന് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ ഒരു നല്ല പടമുണ്ട്. സുഹൃത്ത് ആര്‍.സഞ്ജീവാണ് പടംഗ്രാഫര്‍. കാപെക്‌സ് ഫാക്ടറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഉദ്ഘാടനം ചെയ്യാന്‍ പെരുമ്പുഴയിലെ ഫാക്ടറിയിലെത്തിയ മന്...