HomePOLITYവേറെ ആരെങ്കില...

വേറെ ആരെങ്കിലുമുണ്ടോ?

-

Reading Time: 3 minutes

കേരളത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഇടിച്ചുകയറുന്നത് ആദ്യമായാണ് എന്നാണ് എന്റെ വിശ്വാസം. മെട്രോ ഉദ്ഘാടനപരിപാടിയില്‍ കുമ്മനം രാജശേഖരന്റെ സാന്നിദ്ധ്യം പതിവു രീതീയാണെന്നാണ് പലരും വാദിക്കുന്നത്.

എന്നാല്‍, ഇത് ആദ്യ സംഭവമാണെന്ന് 20 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന അനുഭവം വെച്ച് ഞാന്‍ പറയുന്നു. പാര്‍ട്ടി നേതാക്കള്‍ വാഹനവ്യൂഹത്തിന്റെ കൂടെ പോകാറുണ്ട്. ചര്‍ച്ച നടത്താറുണ്ട്. ഫോട്ടോ വരാറുണ്ട്. പക്ഷേ, ഔദ്യോഗിക പരിപാടിയുടെ ഭാഗമാവാറില്ല. നരേന്ദ്ര മോദിയും കുമ്മനം രാജശേഖരനും പുതിയ റെക്കോഡ് സൃഷ്ടിച്ചു!

-എച്ച്.ഡി.ദേവഗൗഡ കേരളത്തില്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടികളില്‍ ജനതാദള്‍-എസ് സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാറിനെ കൂട്ടിയിട്ടില്ല.
-ഐ.കെ.ഗുജ്‌റാള്‍ കേരളത്തില്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടികളിലും ജനതാദള്‍-എസ് സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാറിനെ കൂട്ടിയിട്ടില്ല.
-എ.ബി.വാജ്‌പേയി കേരളത്തില്‍ പങ്കെടുത്ത പരിപാടികളില്‍ അന്നത്തെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റുമാരെ കൂട്ടിയിട്ടില്ല.
-ഡോ.മന്‍മോഹന്‍ സിങ് കേരളത്തില്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടികളില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ കൂട്ടിയിട്ടില്ല.

ദേവഗൗഡ മന്ത്രിസഭയില്‍ പകുതി വഴിക്ക് വീരേന്ദ്രകുമാര്‍ ധന സഹമന്ത്രി ആയി. 1997 ഏപ്രില്‍ 21 വരെ ആ സ്ഥാനത്തു തുടര്‍ന്നു. അതിനുശേഷം ഗുജ്റാള്‍ മന്ത്രിസഭയില്‍ തൊഴില്‍-നഗരവികസന സഹമന്ത്രി ആയി 1998 മാര്‍ച്ച് 19 വരെ. ദേവഗൗഡ കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ വീരേന്ദ്ര കുമാര്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നില്ല. ഗുജറാള്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ എന്തോ കാരണത്താല്‍ വീരേന്ദ്രകുമാറിന് പങ്കെടുക്കാനായുമില്ല.

കുമ്മനത്തെ പോലെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത വേറെ ഏതെങ്കിലും ഭരണപ്പാര്‍ട്ടി പ്രസിഡന്റ് കേരളത്തിലുണ്ടോ?
അറിയാവുന്നവര്‍ ആരെങ്കിലും പറഞ്ഞു തരാമോ?
എന്റെ അറിവ് തെറ്റാണോ എന്നു പരീക്ഷിക്കാനാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹപ്രകാരം കുമ്മനം രാജശേഖരന്‍ പങ്കെടുത്തത് പാര്‍ട്ടി പരിപാടിയിലല്ല.
അത് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ സംഘടിപ്പിക്കാനും അതില്‍ പങ്കെടുക്കാനും യോഗ്യതയുള്ളവരെ കേരളീയര്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
മാന്യ മാന്യ ശ്രീ കുമ്മനം രാജശേഖരനെ ജനങ്ങള്‍ തിരഞ്ഞെടുത്തിട്ടില്ല.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന് നിയമസഭയില്‍ പ്രത്യേക സീറ്റ് വേണമെന്നോ മറ്റോ പറഞ്ഞുകളയുമോ എന്തോ?

ഏതായാലും ജനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനെ ട്രോളി കൊല്ലുകയാണ്. അതിനായി വിക്കിപീഡിയ പോലും എഡിറ്റ് ചെയ്തു.

He is the first man ever entered into Kochi metro without any ticket or pass or നാണം -കുമ്മനം രാജശേഖരനെപ്പറ്റി വിക്കിപീഡിയ പറയുന്നു!

എന്നാല്‍പ്പിന്നെ ട്രോള്‍ ഒരെണ്ണം നുമ്മടെ വക കൂടി ഇരിക്കട്ടെ.

റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിച്ചതിനു ശേഷം നടത്തിയ ആദ്യ പറക്കലിന്റെ അപൂര്‍വ്വ ചിത്രം

The Wright brothers, Orville and Wilbur, were two American brothers, inventors, and aviation pioneers who are generally credited with inventing, building, and flying the world’s first successful airplane. They made the first controlled, sustained flight of a powered, heavier-than-air aircraft on December 17, 1903, four miles south of Kitty Hawk, North Carolina. Kummanam Rajasekharan, who was a part of their research, was also present on that occasion.

They gained the mechanical skills essential for their success by working for years in their shop with printing presses, bicycles, motors, and other machinery. Their work with bicycles in particular influenced their belief that an unstable vehicle like a flying machine could be controlled and balanced with practice. From 1900 until their first powered flights in late 1903, they conducted extensive glider tests that also developed their skills as pilots. Their motivator Kummanam Rajasekharan became an important part of the team, building their first airplane engine in close collaboration with the brothers.

ചുരുക്കിപ്പറഞ്ഞാല്‍ ഇത്രേയുള്ളൂ.
ഓര്‍വില്‍ റൈറ്റും വില്‍ബര്‍ റൈറ്റും ആദ്യമായി വിമാനം പറപ്പിക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ ഒപ്പമുണ്ടായിരുന്നു!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights