Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

നമ്മളിനിയും കാണും…

ഒരു സുഹൃത്തു കൂടി വിടവാങ്ങി. ജനയുഗത്തിലെ കെ.ആര്‍.ഹരി. എത്രയോ വര്‍ഷങ്ങളായി ഹരിയെ അറിയാം. സൗമ്യന്‍, മാന്യന്‍, മുഖത്ത് സദാപുഞ്ചിരി. ഹരി പോയെന്ന് ശരിക്കും വിശ്വസിക്കാനാവുന്നില്ല.സജീവ മാധ്യമപ്രവര്‍ത്തന ര...

ഇതിഹാസങ്ങള്‍ വിരമിക്കുന്നില്ല

മനം മയക്കുന്ന ശബ്ദത്തില്‍ മുകേഷിന്റെ ഗാനം ഒഴുകിയെത്തി. സാഹിര്‍ ലുധ്യാന്‍വിയുടെ വരികള്‍. ഖയ്യാമിന്റെ ഈണം. യാഷ് ചോപ്ര സംവിധാനം ചെയ്ത കഭി കഭി എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം. സ്ക്രീനില്‍ അമിതാഭ് ബച...

കളവ് എന്ന മഹാമാരി

ലോകത്ത് കളവ് എന്നത് പുതിയൊരു വെല്ലുവിളിയായി മാറിയിരിക്കുന്നു. കളവിന്റെ മതില്‍ നമുക്കുചുറ്റും അനുദിനം കൂടുതല്‍ ഉയരത്തിലും വണ്ണത്തിലും നിര്‍മ്മിക്കപ്പെടുന്നു. ഈ വന്മതില്‍ ഭേദിക്കുക അത്ര എളുപ്പമല്ല. വാട്...

81 വയസ്സായ ജയൻ

41 വയസ്സു വരെ മാത്രം ജീവിച്ച ഒരു സിനിമാനടൻ... അദ്ദേഹം മരിച്ചിട്ട് 40 വർഷമായി... എന്നിട്ടും ആ നടന്‍ ഇന്നും ഓർക്കപ്പെടുന്നുവെങ്കിൽ... 81-ാം ജന്മദിനം ആരാധകർ ആഘോഷിക്കുന്നുവെങ്കിൽ... ആ നടന് എന്തോ പ്രത്യേകത...

ഉരുളയ്ക്കുപ്പേരി എന്നാൽ ഇതാണോ?

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത നിയമനങ്ങള്‍ നല്‍കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 2020 ജൂലൈ 14ന് മുഖ്യമന്ത്രി പിണ...

ബ്രേക്കിങ് ന്യൂസ് ഠോ!!!

എന്താണ് ബ്രേക്കിങ് ന്യൂസ്? ഒരു റിപ്പോർട്ടർ ഫീൽഡിൽ നിന്ന് ഡെസ്കിലേക്കു കൊടുക്കുന്ന വാർത്തയിലെ സുപ്രധാന വിവരമാണ് ബ്രേക്കിങ് ന്യൂസ്. എന്നിട്ട് റിപ്പോർട്ടറെ തിരികെ വിളിച്ച് ലൈവ് കണക്ട് ചെയ്ത് വിവരങ്ങൾ പറയ...

ന്യായീകരണം പൊളിച്ച മകാനി

മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു സസ്പെൻസ് ത്രില്ലറുണ്ട് -ഒരു അഭിഭാഷകന്റെ കേസ് ഡയറി. എസ്.എൻ.സ്വാമി എഴുതി കെ.മധു സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് കാൽ നൂറ്റാണ്ട് പഴക്കം. ആ സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടിയുടെ...

CAMOUFLAGED എന്നാൽ എന്ത്?

Camouflaged എന്ന വാക്കിന് എന്താണ് അർത്ഥം?'ഒളിപ്പിച്ച നിലയിൽ' എന്നു ഞാൻ പറയും. എന്നാൽ മനോരമ ന്യൂസിലെ അവതാരക പറയുന്നത് camouflaged എന്നാൽ 'തോന്നിക്കുന്നത്' എന്നാണ് അർത്ഥമെന്ന്! അവതാരകയ്ക്ക് വെറുതെയെങ്...

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട

ജൂലൈ മാസം പിറന്നതിനു ശേഷം സമ്പർക്കത്തിലൂടെ കേരളത്തിൽ എത്ര പേർക്ക് കോവിഡ് ബാധിച്ചുവെന്നറിയാമോ? 646 പേർക്ക്.ജൂലൈ 1 - 13 (9%) ജൂലൈ 2 - 14 (9%) ജൂലൈ 3 - 27 (13%) ജൂലൈ 4 - 17 (7%) ...

സഹിന്റെ രാഷ്ട്രീയം

"ഞങ്ങൾക്ക് സ്വർണ്ണക്കടത്തുമായി ഒരു ബന്ധവുമില്ലേ..." എന്നു തെളിയിക്കാൻ കാവിയണിഞ്ഞ ചിലർ വല്ലാതെ വ്യഗ്രതപ്പെടുന്നുണ്ട്. 24ന്റെ എറണാകുളം ബ്യൂറോയിൽ ജോലി ചെയ്യുന്ന സഹിൻ ആന്റണിയാണ് അവരുടെ പ്രചാരണത്തിനുള്ള പു...