Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ഇങ്ങനെയും നികുതി പിരിക്കാം

പ്രളയത്തിന്റെ പ്രതിസന്ധിക്കിടയിലും പ്രവര്‍ത്തനമികവുമായി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. നികുതിപിരിവ് ലക്ഷ്യം കൈവരിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ സര്‍വ്വകാല റെക്കോഡ് സൃഷ്ടിച്ചു. നികുതിപ...

ഇന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന കുറത്തി

ബിഗ് ബജറ്റ് സിനിമയെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍, ബിഗ് ബജറ്റ് നാടകമെന്നു കേള്‍ക്കുന്നത് ആദ്യമായാണ്. അത്തരമൊരെണ്ണം കാണുന്നതും ആദ്യമായി തന്നെ -കുറത്തി. 15 ലക്ഷമാണ് ചെലവ്. വലിയ നാടകങ്ങള്‍ ഇതുവരെ കാണാ...

സ്‌നേഹത്തിന്റെ താജ്മഹല്‍ പൊളിക്കാതെ കാക്കണേ..

'സ്മാരകങ്ങളെ നിങ്ങള്‍ക്കു തകര്‍ക്കാനായേക്കും... സ്മരണകളെയോ?' ഒരു ചെറിയ ചോദ്യമാണ്. പക്ഷേ, വലിയ അര്‍ത്ഥമുണ്ടിതിന്. എല്ലാം തച്ചുതകര്‍ക്കാനും വളച്ചൊടിച്ച് സ്വന്തമാക്കാനും വെമ്പുന്നവര്‍ ആധിപത്യമുറപ്പിക്കാന...

ധീരനൊപ്പം ഭാഗ്യവുമുണ്ടാകും

തകരുന്ന വിമാനത്തില്‍ നിന്ന് ചാടുമ്പോള്‍ ശത്രുരാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് അകപ്പെട്ട സൈനികന്‍ 60 മണിക്കൂറുകള്‍ക്കു ശേഷം സുരക്ഷിതനായി സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്നു! എന്നാല്‍, സമാന സാഹച...

ബാര്‍മറിലെ പയ്യന്‍സ്

ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് മമെ ഖാന്‍ തിരുവനന്തപുരത്ത് പാടാനെത്തിയത്. അതു കണ്ട ശേഷം രാജസ്ഥാനി നാടോടി സംഗീതത്തോട് ഭ്രാന്തമായ അനുരാഗത്തിലായി. അതിന്റെ ഫലമെന്നോണം ഞാന്‍ മമെ ഖാന്റെ സിഡികള്‍ക്കായി ഓണ്‍ലൈന്‍...

ബൊളീവിയന്‍ വിപ്ലവ താരങ്ങള്‍

ലോകത്ത് ഏറ്റവുമധികം മനസ്സിലാവുന്ന ഭാഷയാണ് ഫുട്‌ബോള്‍. അതിനാല്‍ത്തന്നെ അത് വിപ്ലവത്തിന്റെയും ഭാഷയാണ്. ഫുട്‌ബോളിന്റെ ഭാഷയില്‍ ബൊളീവിയന്‍ താരങ്ങള്‍ തങ്ങളുടെ വിപ്ലവസ്വപ്‌നങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ അതു ക...

പുല്‍വാമ ഉത്തരവാദിത്വം ചൈനയ്ക്കു തന്നെ

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രണത്തെ അമേരിക്കയും റഷ്യയും ഫ്രാന്‍സും പോലുള്ള രാഷ്ട്രങ്ങള്‍ അപലപിക്കുകയും ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു. എന്നാ...

റോബോ പൊലീസ്

പൊലീസ് ആസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാനെത്തുന്ന വനിതാ എസ്.ഐയ്ക്ക് ഒരു പ്രത്യേക ചന്തമാണ്. ചലനവും സംസാരവുമെല്ലാം ഒരു പ്രത്യേക രീതിയില്‍. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം. നമ്മള്‍ കൗതുകപൂര്‍വ്വം നോക്...

അപകടത്തെ തോല്പിച്ച പൈലറ്റിന്റെ കഥ

സാങ്കേതികത്തകരാര്‍ നിമിത്തം ഇന്‍ഡിഗോ വിമാനം യാങ്കോണിലേക്ക് വഴിതിരിച്ചു വിട്ടു. ചൊവ്വാഴ്ച രാവിലെ ബംഗളൂരുവില്‍ നിന്ന് ബാങ്കോക്കിലേക്കു പോയ 6E075 നമ്പര്‍ വിമാനമാണ് മ്യാന്‍മാര്‍ തലസ്ഥാനത്ത് സുരക്ഷിതമായി ഇ...

11 ഉദ്ഘാടനം ഒരു വേദിയില്‍!

കോളേജ് പഠനകാലം മുതല്‍ സുഹൃത്താണ് സന്തോഷ്. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും സന്തോഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമായിരുന്നുവെങ്കിലും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ഞങ്ങളെ സുഹൃത്തുക്...
Enable Notifications OK No thanks