Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

സഹായം കെണിയായ കഥ

എന്റെ അയല്‍പക്കത്തെ രാമേട്ടന് 4 മക്കള്‍. ഏറ്റവും ഇളയ മകന്‍ അപ്പുവും ഞാനും അടുത്ത കൂട്ടുകാരാണ്. പക്ഷേ, അപ്പുവും അച്ഛനുമായി അത്ര സുഖത്തിലല്ല. അവന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു പോന്നു. രാമ...

വിവരദോഷി വമിക്കുന്ന വിഷം

മാന്യമായി ചെയ്യുന്നവര്‍ക്ക് മാധ്യമപ്രവര്‍ത്തനം മഹത്തായൊരു തൊഴിലാണ്. അതിനാല്‍ കീഴും കിഴക്കും തിരിച്ചറിയാനുള്ള സമാന്യബുദ്ധി ഇല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തനത്തിന് ഇറങ്ങരുത്. ജനം ടിവിയില്‍ വന്ന, സംഘബന്ധുക്...

സംവാദവും വലിച്ചുകീറലും കേരള സ്‌റ്റൈല്‍

മാതൃഭൂമി പത്രത്തിലും ഇന്ത്യാവിഷന്‍ ചാനലിലും ഡെസ്‌കിലിരുന്ന് ഒന്നിലേറെ തവണ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വളരെ രസകരമായ ഒരു ഏര്‍പ്പാടാണത്. രണ്ടു പക്ഷത്തുമുള്ള സ്ഥാനാര...

യു.എ.ഇ. സഹായം വരുന്ന വഴി

യു.എ.ഇയില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് വിവാദവും സംശയവും ഇപ്പോള്‍ ശക്തി പ്രാപിക്കുന്നു. വിവാദം എന്നു പറയുമ്പോള്‍ അത് ആരെങ്കിലും ബോധപൂര്‍വ്വം സൃഷ്ടിച്ചതു തന്നെയാവുമല്ലോ! കേന്ദ്ര സര്‍ക്...

ഇങ്ങനെ സ്‌നേഹിച്ചു കൊല്ലല്ലേ..

കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ സ്‌നേഹം കൊണ്ടു വീര്‍പ്പുമുട്ടിക്കുകയാണ്. പ്രളയം ദുരന്തം നേരിടാന്‍ ചോദിച്ചതിന്റെ ഒരു ചെറിയ ഭാഗം മാത്രം തന്നപ്പോള്‍ ആ സ്‌നേഹം നമ്മളറിഞ്ഞു. രാജ്‌നാഥ് സിങ്ങിനോട് 1,200 കോടി ചോ...

വീഡിയോയിലെ ‘പട്ടാളക്കാരന്‍’ ഇതാ ഇവിടെയുണ്ട്!!

കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സൈന്യത്തെ ഇടപെടുവിക്കാന്‍ മടിക്കുന്നു എന്നു പറഞ്ഞ് ഒരു പട്ടാള വേഷധാരിയുടെ വീഡിയോ ചിലര്‍ ആസൂത്രിതമായി പങ്കിട്ട് കഴിഞ്ഞ ദിവസം പ്രശസ്തി നേടിക്കൊടുത്തിരുന്നു. ...

സമര്‍പ്പണമാണ് ഏറ്റവും വലുത്

ചെറുതോണി അണക്കെട്ടിന്റെ സ്ഥിതി എന്താണെന്ന് അന്വേഷിക്കാനാണ് അല്പം മുമ്പ് ഞാന്‍ ശേഖറിനെ -ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസിനെ -വിളിച്ചത്. പക്ഷേ, ഞാന്‍ അദ്ദേഹത്തോട് ത...

ഇടുക്കി ‘വിദഗ്ദ്ധരുടെ’ വിവരക്കേടുകള്‍

5 ഷട്ടറും തുറക്കേണ്ടി വന്നത് സർക്കാർ സംവിധാനങ്ങളുടെ അലംഭാവം മൂലമോ?2,392 അടിയില്‍ ഷട്ടര്‍ തുറന്നു വിടാത്തതിന്റെ ഭവിഷ്യത്താണ് ചരിത്രത്തില്‍ ആദ്യമായി 5 ഷട്ടറും തുറന്നു വെള്ളം വിടേണ്ട അടിയന്തര സാഹചര്യം ...

ചൈനയില്‍ തൊഴിലെടുത്ത് പഠിക്കാം

2009ല്‍ ചൈന സന്ദര്‍ശിക്കുന്ന വേളയില്‍ സിചുവാന്‍ സര്‍വ്വകലാശാലയില്‍ പോയിരുന്നു. അവിടത്തെ സൗകര്യങ്ങളെക്കാളേറെ അത്ഭുതപ്പെടുത്തിയത് അവിടത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വന്‍ തോതിലുള്ള സാന്നിദ്ധ്യമാണ്. മെ...

പഠിക്കാന്‍ ഓസ്ട്രേലിയ വിളിക്കുന്നു

വിദേശത്തു പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട സ്ഥാനമായി ഓസ്ട്രേലിയ മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 70,000ലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയിലേക്കു തിരിച്ചു എന്നാണ് ഡ...
Enable Notifications OK No thanks