Reading Time: 9 minutes

‘ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിനു കിട്ടിയ ഫണ്ടും പിരിച്ച ഫണ്ടും ചെലവാക്കിയില്ല. അപ്പോള്‍ പിന്നെ ഇപ്പോഴത്തെ പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തിന് പണം കൊടുക്കണം?’ -ഫേസ്ബുക്ക് വീഡിയോ ആയും വാട്ട്‌സാപ്പ് സന്ദേശമായുമൊക്കെ സുരേഷ് കൊച്ചാട്ടിലിന്റെ അനിയന്മാര്‍ നടത്തുന്ന പ്രചാരണമാണ്. എവിടുന്നെങ്കിലും എന്തെങ്കിലും സഹായം ആരില്‍ നിന്നെങ്കിലും കിട്ടാന്‍ സാദ്ധ്യതയുണ്ടെങ്കില്‍ അതു മുടക്കുക തന്നെ ലക്ഷ്യം.

കേരളം രൂപം കൊണ്ടതിനു ശേഷമുള്ള ഏറ്റവും വലിയ ദുരന്തത്തെയാണ് നമ്മളിപ്പോള്‍ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ 62 വര്‍ഷം കൊണ്ട് നമ്മള്‍ കെട്ടിപ്പൊക്കിയതെല്ലാം തകര്‍ന്നു തരിപ്പണമായിരിക്കുന്നു. കേരളത്തിന്റെ ഈ തകര്‍ച്ചയില്‍ ആഹ്ലാദിക്കുന്നവര്‍ കേരളത്തില്‍ തന്നെയുണ്ട് എന്നതാണ് വിധിവൈപരീത്യം. എവിടെ നിന്നെങ്കിലും ആരെങ്കിലും സഹായിക്കാമെന്നു വിചാരിച്ചാലും ഈ കൃമികളുടെ പ്രവര്‍ത്തനം കാരണം അത് മുടങ്ങിപ്പോകുന്ന അവസ്ഥയാണ്. കേരളത്തെ സഹായിക്കാനുള്ള ബാദ്ധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. പക്ഷേ, ആ സഹായം എത്ര കിട്ടുമെന്നത് കിട്ടിയിട്ടു മാത്രമേ പറയാനാവൂ. കിട്ടിയില്ലെന്നും വരാം.

ഈ സാഹചര്യത്തില്‍ ആകെയുള്ള ആശ്രയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. അതിലേക്കു വരുന്ന സംഭാവന മാത്രമാണ് രക്ഷ. അതു മുടക്കി സര്‍ക്കാരിനെ ഞെരുക്കത്തിലാക്കുക എന്നതാണ് കുപ്രചാരകരുടെ രാഷ്ട്രീയ ലക്ഷ്യം. സര്‍ക്കാര്‍ ഞെരുങ്ങുമ്പോള്‍ ഫലത്തില്‍ ഞെരുങ്ങുന്നത് ജനം തന്നെയാണെന്ന് അവര്‍ക്കറിയാം. അങ്ങനെ ജനം ഞെരുങ്ങുമ്പോള്‍ അവരുടെ വികാരം സര്‍ക്കാരിനെതിരാകും എന്ന് അവര്‍ കണക്കുകൂട്ടുന്നു. പുതിയ രക്ഷകരെ തേടാന്‍ ജനം നിര്‍ബന്ധിതരാവുമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

കടലില്‍ നടക്കുന്ന തിരച്ചിലിനെയും രക്ഷാപ്രവര്‍ത്തനത്തെയും പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ തീരരക്ഷാ സേന പശ്ചിമ മേഖല കമാന്‍ഡറായ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ.നടരാജന്‍ വിശദീകരിച്ചു നല്‍കുന്നു

ഓഖി ദുരന്തം കേരളം കൈകാര്യം ചെയ്ത രീതിയില്‍ പാളിച്ച സംഭവിച്ചു എന്നു പ്രചാരണം നടത്തിയ ടീംസ് തന്നെയാണ് ഇപ്പോള്‍ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണവുമായി രംഗത്തുള്ളത്. ഓഖിയില്‍ കേരളത്തിന് ഒരു പാളിച്ചയും സംഭവിച്ചില്ലെന്ന് ഈ പ്രചാരകരുടെ കേന്ദ്രത്തിന് ഒടുവില്‍ പാര്‍ലമെന്റില്‍ സമ്മതിക്കേണ്ടി വന്നു എന്നത് വേറെ കാര്യം. ഓഖി ഫണ്ട് വിനിയോഗം സംബന്ധിച്ച ആക്ഷേപത്തിലും സംഭവിക്കാന്‍ പോകുന്നത് അതു തന്നെയാണ്. ജനം ഇപ്പോള്‍ പഴയ പോലെ കുപ്രചാരകരെ വിശ്വസിക്കുന്നില്ല എന്നതുമുണ്ട്.

ഓഖി ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവം ഏറ്റവുമധികം ബാധിച്ച സംസ്ഥാനമാണ് കേരളം. അതു കഴിഞ്ഞാല്‍ തമിഴ്‌നാട്. ഓഖി ദുരന്തം നേരിടാന്‍ പ്രത്യേക പാക്കേജായി കേരളം ആവശ്യപ്പെട്ടത് 7,340 കോടി രൂപയാണ്. എന്നാല്‍, വേണ്ടതെല്ലാം ചെയ്യുമെന്നു വാക്കുപറഞ്ഞു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിജി മുന്‍കൈയെടുത്ത് അനുവദിച്ചത് 111.7 കോടി മാത്രം!! ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമൊന്നുമല്ല. സംസ്ഥാന ദുരന്ത പ്രതിരോധ നിധി എന്ന എസ്.ഡി.ആര്‍.എഫ്. വിഹിതമായാണ് തുക അനുവദിച്ചത്. 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് നമ്പര്‍ 48 പ്രകാരം കേരളത്തിന് ഇത് ലഭിക്കാന്‍ അവകാശമുണ്ട്. കേരളത്തിന് കിട്ടിയത് 111.7 കോടിയാണെങ്കില്‍ ഓഖിയിലെ ‘ഓ’ പോലു ബാധിക്കാത്ത ഗുജറാത്തിന് ഈ വകയില്‍ 1,000 കോടിയിലധികം കൊടുത്തു എന്നറിയുമ്പോഴാണ് മോദിജിക്ക് നമ്മോടുള്ള സ്‌നേഹം മനസ്സിലാവുക.

The State Disaster Response Fund (SDRF) is the primary fund available with States for disaster response and is constituted under Section 48 of the Disaster Management Act, 2005 (DM Act). The SDRF is used for meeting expenditures for providing immediate relief to the victims of cyclone, drought, earthquake, fire, flood, tsunami, hailstorm, landslide, avalanche, cloud burst, pest attack, and frost and cold wave. Besides, for providing immediate relief to the victims of State-specific disaster within the local context, which are not included in the list of the above notified natural calamities, Ministry of Home Affairs has authorized the State Governments to incur an expenditure of 10% of funds available under SDRF, subject to the procedures laid down therein. This flexibility is applicable only after the state has listed the natural disasters for inclusion and has notified clear and transparent guidelines for relief, in case such disasters occur.

Any amount spent by the state for such disasters over and above the specified ceiling would have to be borne out of its own resources and it would be subject to the same accounting norms. If the amount available under the SDRF is not sufficient, states can request for making available assistance from a similar fund managed by the central Government – National Disaster Response Fund (NDRF). The financial assistance from SDRF/ NDRF is for providing immediate relief and is not compensation for loss/damage to properties /crosp. Further, the provision for disaster preparedness, restoration, reconstruction and mitigation are not a part of SDRF (The DM Act specifies that for such activities a separate fund called Disaster Mitigation Fund has to be constituted). However, 5% of the annual allocation to SDRF can be kept for specified capacity building activities by the states in the area of disaster management.

പല ബുദ്ധിമാന്മാരും പറയുന്നതു പോലെ ഉള്ള പണമെടുത്ത് ഓരോരുത്തര്‍ക്കായി വീതിച്ചു നല്‍കി പൊടിയും തട്ടിപ്പോകുകയല്ല സര്‍ക്കാരിന്റെ ദൗത്യം. ഇനി വേണമെന്നു വെച്ചാലും എസ്.ഡി.ആര്‍.എഫിലെ തുക അങ്ങനെ വിനിയോഗിക്കാനാവില്ല. എസ്.ഡി.ആര്‍.എഫ്. തുക ചെലവഴിക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങളുണ്ട്. കേരളത്തിലെ സഹായവിതരണത്തില്‍ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ക്കുള്ള പരിമിതി ആര്‍ക്കാണറിയാത്തത്. സംഭവിച്ച നഷ്ടത്തിന്റെ നാലിലൊന്നു പോലും അതുപയോഗിച്ചു നികത്താനാവില്ല. എസ്.ഡി.ആര്‍.എഫ്. എന്താണെന്ന് എഴുതി വെച്ചിട്ടുള്ള കാര്യങ്ങള്‍ വായിച്ചു തന്നെ നോക്കണം മനസ്സിലാക്കാന്‍. പരിഭാഷപ്പെടുത്തിയാല്‍ അതിലുള്ള കൊനഷ്ടുകള്‍ മനസ്സിലാവാതെ പോകും. അതിനാല്‍ പരിഭാഷയ്ക്കു മുതിരുന്നില്ല. ഒരു കാര്യം മാത്രം മലയാളത്തില്‍ പറയാം -എസ്.ഡി.ആര്‍.എഫിലെ തുകയ്ക്ക് 6 മാസം കൂടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പലിശ നല്‍കണം, ഓവര്‍ഡ്രാഫ്റ്റ് വായ്പയ്ക്കു നല്‍കുന്ന പലിശയുടെ അതേ നിരക്കില്‍!! കേന്ദ്ര സഹായം എന്താണെന്നു മനസ്സിലായല്ലോ, അല്ലേ?

Features of SDRF

 • SDRF is located in the ‘Public Account’ under ‘Reserve Fund’. (But direct expenditures are not made from Public Account.)
 • State Government has to pay interest on a half yearly basis to the funds in SDRF, at the rate applicable to overdrafts.
 • The aggregate size of the SDRF for each state, for each year, is as per the recommendations of the Finance Commission.
 • Government of India (GoI) will contribute 75% of the SDRF of the general category states and 90% of the special category states in the form of a non-plan grant, made in two instalments – in June and December. The balance is contributed by the state government within 15 days from the receipt of central share. (If the state government delays its contribution, interest rate at the rate of bank rate will have to be paid for the number of days of delay).
 • The share of GoI to the SDRF is treated as a ‘grant in aid’.
 • Ministry of Home Affairs (MHA) can recommend an earlier release of 25% of the central share due to a state in the following year, if the exigencies of the particular calamity so warrants. This advance release is adjusted against future instalments due from the center.
 • The accretions to the SDRF together with the income earned on investment are to be invested in central government securities or in interest earning deposits with banks, which when needed are liquidated.
 • The financing of relief measures out of SDRF are decided by the State Executive Committee (SEC) constituted under Section 20 of the DM Act.
 • EC is responsible for the overall administration of the SDRF. However, the administrative expenses of SEC are borne by the State Government from its normal budgetary provisions and not from the SDRF or NDRF.
 • The norms regarding the amount to be incurred on each approved item of expenditure (type of disaster) are fixed by the Ministry of Home Affairs with the concurrence of Ministry of Finance. Any excess expenditure has to be borne out of the budget of the state government.
 • In the wake of natural calamities, a state Government is empowered to undertake necessary relief measures from SDRF, which is readily available with them. If additional financial assistance is required from National Disaster Response Fund ((NDRF) they have to submit a memorandum for the same and in the mean time utilize contingency fund of the State, if SDRF is exhausted.
 • Ministry of Home Affairs is the nodal ministry for overseeing the operation of the SDRF and monitors compliance with prescribed processes.
 • State Government has to furnish to Ministry of Home Affairs twice in a year -in the months of April and October-, the details of amount credited to SDRF along with the expenditures incurred and balance available in the SDRF. Further, an Annual Report has to be submitted in September based on which the December instalment of the central government is released.
 • Comptroller and Auditor General of India (CAG) audit the SDRF every year.

ഒരു ദുരന്തം ഉണ്ടാവുമ്പോള്‍ മാത്രമല്ല, അതിനു ശേഷവും ആ മേഖലയിലെ എല്ലാക്കാര്യങ്ങളും നടത്തേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഓഖിക്കു സമാനമായി ഭാവിയില്‍ ദുരന്തം ബാധിക്കാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും അവിടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമൊക്കെ വേണ്ടിയാണ് 7,340 കോടി ചോദിച്ചത്. അടിയന്തര നടപടികള്‍ ദുരന്തമുണ്ടായ ഉടന്‍ ചെയ്യും. ബാക്കി നടപടികള്‍ സമയക്രമം നിശ്ചയിച്ച് അതനുസരിച്ച് ചെയ്യും.

ഓഖി ഫണ്ട് വിനിയോഗിച്ചേയില്ല എന്നു പറയുന്നവരോട് യോജിക്കാത്തതിന് എനിക്ക് വ്യക്തമായ കാരണങ്ങളുണ്ട്, കണക്കുകളുണ്ട്. ജീവന്‍ വെടിയേണ്ടി വന്ന 151 മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് അനുവദിച്ച 22 ലക്ഷം രൂപ വീതം 33.22 കോടി രൂപ വിതരണം ചെയ്തു. ദുരന്തബാധിതരായ 1.66 ലക്ഷം മത്സ്യതൊഴിലാളികള്‍ക്ക് 2,000 രൂപ വീതം ഉപജീവന സഹായം അനുവദിച്ചു. ഇതു മാത്രം തന്നെ 33 കോടിയിലധികം രൂപ വരും. ദുരിത കാലയളവില്‍ മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ സിവില്‍ സപ്ലൈസ് വകുപ്പ് മുഖേന നല്‍കിയിരുന്നു. അതിന് 8.31 കോടി ചെലവായി.

രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഉപയോഗിച്ച വകയില്‍ 2.18 കോടി ചെലവായി. പരിക്ക് പറ്റി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ നേടിയ 179 മത്സ്യതൊഴിലാളികള്‍ക്ക് ചികിത്സാ ധനസഹായമായി ആകെ 8,68,000 രൂപ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ചെലവാക്കിയ കണക്ക് ഇനിയും കിട്ടേണ്ടിയിരിക്കുന്നു. ഓഖി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിമാസം 3,000 രൂപ വീതം വീട്ടുവാടകയിനത്തില്‍ അനുവദിച്ചു.

മത്സ്യബന്ധനോപാധികള്‍ പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ട 64 മത്സ്യതൊഴിലാളികള്‍ക്ക് 3.08 കോടി രൂപ ആദ്യഘട്ടമായി നല്‍കി. ദുരന്തവുമായി ബന്ധപ്പെട്ട് അനുവദിച്ച മറ്റു ധനസഹായങ്ങള്‍ക്ക് പുറമെയാണ് മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്നത്. പൊഴിയൂര്‍ മല്‍സ്യ ഗ്രാമത്തിലെ 4 തൊഴിലാളികള്‍ക്കായി 49.17 ലക്ഷം, പൂവാറിലെ 2 പേര്‍ക്കായി 15.43 ലക്ഷം, പള്ളത്തെ ഒരാള്‍ക്ക് 3.29 ലക്ഷം, അടിമലത്തുറയിലെ 6 പേര്‍ക്കായി 23.55 ലക്ഷം, വിഴിഞ്ഞത്തെ 19 പേര്‍ക്ക് 83.15 ലക്ഷം, പൂന്തുറ ഗ്രാമത്തിലെ 25 പേര്‍ക്ക് 1.08 കോടി, വലിയതുറയിലെ 3 പേര്‍ക്ക് 11.42 ലക്ഷം, വെട്ടുകാട് ഗ്രാമത്തിലെ 3 പേര്‍ക്ക് 10.31 ലക്ഷം, പുത്തന്‍തോപ്പ് മല്‍സ്യ ഗ്രാമത്തിലെ ഒരാള്‍ക്ക് 4.01 ലക്ഷം എന്നിങ്ങനെയാണ് സഹായം വിതരണം ചെയ്തത്.

രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധനോപാധികള്‍ പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ട 24 പേര്‍ക്ക് 87.59 ലക്ഷം രൂപയും ഭാഗികമായി നഷ്ട്ടപ്പെട്ട 86 പേര്‍ക്ക് 78.07 ലക്ഷം രൂപയും നഷ്ട്ടപരിഹാരമായി നല്‍കുന്നതിന്നുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടാതെ മത്സ്യബന്ധനോപകരണങ്ങള്‍ പൂര്‍ണമായും നഷ്ട്ടപ്പെട്ട 9 മത്സ്യത്തൊഴിലാളികള്‍ക്കും ഭാഗികമായി നഷ്ട്ടപെട്ട 91 മത്സ്യത്തൊഴിലാളികള്‍ക്കും നഷ്ട്ടപരിഹാരം നല്‍കുന്നതിനായി 1,74,55,000 രൂപയുടെ പദ്ധതി നിര്‍ദ്ദേശവും ഓഖി ദുരന്തത്തില്‍ നാശനഷ്ട്ടം സംഭവിച്ച 120 ബോട്ടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി 9,55,80,000 രൂപയുടെ പദ്ധതിയും സര്‍ക്കാര്‍ പരിഗണനയിലാണ്.

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെയും കാണാതായവരുടെയും മക്കളായി 309 പേരുണ്ട്. ഇതില്‍ 185 പേര്‍ക്ക് ബിരുദം വരെ വിദ്യാഭ്യാസ ധനസഹായവും ബിരുദധാരികളായ 124 പേര്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കുവാനുള്ള 13.92 കോടി രൂപയുടെ പദ്ധതിയും സര്‍ക്കാര്‍ ഏറ്റെടുത്തു. ദുരന്തത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപവീതം മൂന്ന് മാസം നല്‍കി. ഇതിനെല്ലാം പുറമേ ദുരന്തബാധിതരുടെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 150 കോടിരൂപയുടെ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്.

ചുരുക്കത്തില്‍ ഇങ്ങനെ പറയാം -ഓഖി ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 107 കോടി രൂപയാണ് ലഭിച്ചത്. ഇതിനകം ഉത്തരവായിട്ടുള്ളതും ചെലവഴിച്ചിട്ടുള്ളതുമായ തുക 65.68 കോടി രൂപയ്ക്കുള്ളതാണ്. ഇതിനു പുറമെ, ഇപ്പോള്‍ നടപടി സ്വീകരിച്ചുവരുന്നതും ഉത്തരവ് പുറപ്പെടുവിക്കാനുമായിട്ടുള്ള കാര്യത്തിന് 84.90 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്.ഡി.ആര്‍.എഫില്‍ ഓഖി ഘട്ടത്തില്‍ ലഭിച്ചത് 111.7 കോടി രൂപയാണ്. സി.എം.ഡി.ആര്‍.എഫും എസ്.ഡി.ആര്‍.എഫും ചേര്‍ന്ന് 218.7 കോടി രൂപ ലഭിച്ചതില്‍ ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടി രൂപ. 84.90 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഇത് രണ്ടും ചേര്‍ന്നാല്‍ 201.69 കോടി രൂപ ഓഖി ഇനത്തില്‍ ചെലവ് വരും. ഓഖിക്ക് വേണ്ടി കേന്ദ്രം നല്‍കിയതോ, സി.എം.ഡി.ആര്‍.എഫില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ ഒരു തുകയും സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചിട്ടില്ല. മാത്രമല്ല, മത്സ്യത്തൊഴിലാളി മേഖലയില്‍ ഇനിയും ചില പദ്ധതികള്‍ കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്. അതുകൂടി കണക്കിലെടുത്താല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് വേണ്ടിവരുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിനുള്ള ഓഖി ചെലവ്

 • ബോട്ടുകള്‍ക്കുള്ള നഷ്ടപരിഹാരം -3.08 കോടി രൂപ
 • മത്സ്യബന്ധനോപാധികള്‍ക്കുള്ള നഷ്ടപരിഹാരം -1.65 കോടി രൂപ
 • മറൈന്‍ ആംബുലന്‍സ് -7.36 കോടി രൂപ
 • റെസ്‌ക്യൂ സ്‌ക്വാഡ് -7.15 കോടി രൂപ
 • കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസം 13.92 കോടി രൂപ
 • മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് – 22.88 കോടി രൂപ
 • ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് (വീട് നിര്‍മ്മിക്കാന്‍) -7.62 കോടി രൂപ
 • വീടുകള്‍ക്കുള്ള അറ്റകുറ്റപ്പണിക്ക് -2.02 കോടി രൂപആകെ 65.68 കോടി രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഉത്തരവ് കാക്കുന്നവ

 • ലൈഫ് ജാക്കറ്റ് (മത്സ്യത്തൊഴിലാളികള്‍ക്ക്) -9.50 കോടി രൂപ
 • മത്സ്യബന്ധനോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നല്‍കാനുള്ളത് -2.02 കോടി രൂപ
 • നാവിക് -13.50 കോടി രൂപ
 • നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ബോട്ടുകള്‍ക്ക് പകരം ഫൈബര്‍ റീഇന്‍ഫോസ്ഡ് ബോട്ടുകള്‍ വാങ്ങുന്നതിന് സഹായം -9.88 കോടി രൂപ
 • ആഴക്കടലില്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഫിഷറീസ് സ്റ്റേഷനുകളിലേയ്ക്കും തിരിച്ചും ആശയവിനിമയത്തിനുള്ള സംവിധാനം -50 കോടി രൂപആകെ 84.90 കോടി

സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ഓഖി ചെലവ്

 • മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആശ്രിതര്‍ക്കുള്ളനഷ്ടപരിഹാരം -5.72 കോടി രൂപ
 • 1,43,032 പേര്‍ക്ക് കടലില്‍ പോകാതിരുന്ന സമയത്ത് 2,000 രൂപ വീതം നല്‍കിയ സഹായം -28.61 കോടി രൂപ
 • വീട് നഷ്ടപ്പെട്ട 74 പേര്‍ക്ക് വാടക (74 x 3000 x 12) -0.26 കോടി രൂപ
 • 143 പേര്‍ക്ക് 10,000 രൂപ വീതം 4 മാസത്തെ ചെലവിനായി നല്‍കിയത് -5.72 കോടി രൂപ
 • സൗജന്യ റേഷന്‍ -8.31 കോടി രൂപ
 • ഗുജറാത്ത്, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തൊഴിലാളികളെ തിരികെ എത്തിച്ചതിന് ചെലവായത് (1,79,000+1,75,000+9,90,000+17,75,000) -0.31 കോടി രൂപ
 • അവസാനഘട്ട തെരച്ചില്‍ നടത്തിയതിന് 105 ബോട്ടുകള്‍ക്കുള്ള ചെലവ്- 2.18 കോടി രൂപ
 • ആകെ 51.11 കോടി കോടി രൂപ

ഓഖി ദുരന്തത്തെപ്പറ്റി പഠിച്ച പാര്‍ലമെന്റ് സബ്കമ്മിറ്റി കേരളത്തെ മുക്തകണ്ഠം പ്രശംസിച്ച വാര്‍ത്തയൊന്നും ആരും കണ്ടുകാണില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോള്‍ നടക്കുന്ന സംഭാവന പിരിവും അതിനോട് എല്ലാ മേഖലകളിലും നിന്നുണ്ടാവുന്ന മികച്ച പ്രതികരണം തടയണമെന്നും കേരളം തകരണമെന്നും ആഗ്രഹിക്കുന്നവരാണ് ഓഖിയുടെ പേരില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത്. നിങ്ങള്‍ വ്യാജപ്രചാരണം തുടര്‍ന്നോളൂ, ഞങ്ങള്‍ പ്രതിരോധം ചമച്ചോളാം.

Previous articleഡാമുകള്‍ തുറന്നുവിട്ടതാണോ പ്രളയകാരണം?
Next articleമനുഷ്യപങ്കാളിത്ത പ്രളയസിദ്ധാന്തം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here