Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ഭാരമതിതാന്തം ഭാരതാന്തം!

ഒരു പതിനേഴുകാരന്‍ എഴുതിയ ആട്ടക്കഥ അന്നുവരെയുണ്ടായിരുന്ന രീതികളില്‍ നിന്ന് മാറിനടക്കുന്നതായി. സമീപകാല ആട്ടക്കഥകളില്‍ രചിതാവിന്റെയോ പരിരക്ഷകരുടെയോ ഇടപെടലില്ലാതെ അരങ്ങില്‍ അതിജീവിച്ചു എന്ന സവിശേഷത ഇത് സ്...

സജീവിന്റെ സ്വപ്‌നം സഫലം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ആദ്യ ദിവസം തന്നെ കാണണമെന്നും അതിനെക്കുറിച്ച് എഴുതണമെന്നും ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍, അവിചാരിതമായ തിരക്കുകള്‍ കാരണം സിനിമ കാണല്‍ വൈകി. പിന്നീട് സിനിമ കണ്ടുവെങ...

പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ആര്‍ത്തവത്തിന്റെ പങ്ക്

പെദാപരിമി എന്നു കേട്ടിട്ടുണ്ടോ? ഞാനും കുറച്ചുകാലം മുമ്പു വരെ കേട്ടിട്ടുണ്ടായിരുന്നില്ല. കേള്‍ക്കാന്‍ വഴിയുമില്ല. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ തുള്ളൂര്‍ മണ്ഡലില്‍പ്പെടുന്ന ഒരു കുഗ്രാമത്തിന്റെ പേ...

കങ്കാരുക്കളെ അടിച്ചു പറപ്പിച്ചു

ന്റമ്മോ എന്തൊരടിയായിരുന്നു! അടിയോടടി!! ഹര്‍മന്‍പ്രീത് കൗര്‍..!!!115 പന്തില്‍ പുറത്താകാതെ 171 റണ്‍സ്! സ്ട്രൈക്ക് റേറ്റ് 100 പന്തില്‍ 148.70 റണ്‍സ്. പറത്തിയത് 20 ബൗണ്ടറി, 7 സിക്സര്‍. ലോക ചാമ്പ്യന്മാ...

മാതൃകയാക്കാം… ഈ വിവാഹം

നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ തള്ളിക്കയറ്റത്തില്‍ പിന്തള്ളപ്പെട്ടു പോയ ഒരു വിവാഹ വാര്‍ത്തയുണ്ട്. നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിവാഹ വാര്‍ത്ത. സംസ്ഥാനം ഭരിക്കുന്ന ഒരു മ...

‘നിനക്കൊന്നും വേറെ പണിയില്ലേ ഡാ…’

മലയാളി സ്ത്രീകളെ സീരിയലില്‍ നിന്നും ന്യൂസ് കാണുന്നതിലേക്ക് കൈപിടിച്ചുയര്‍ത്തിയ ദിലീപിന് അഭിവാദ്യങ്ങള്‍.തമാശയായി വാട്ട്‌സാപ്പില്‍ വന്നതാണ്. പക്ഷേ, ഇത് തമാശയാണോ? നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെ...

ടിയാന്‍ പറയുന്നത് എന്തെന്നാല്‍…

ഏതു സിനിമ റിലീസ് ചെയ്താലും ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണുന്ന ഒരു കാലം ജീവിതത്തിലുണ്ടായിരുന്നു -തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി കാലം. അന്ന് നായകന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്, ജയറാം ...

കൊതുകിനു പുകച്ചാല്‍ ബോംബാകും!!!

തിരുവനന്തപുരത്തെ ബി.ജെ.പി. സംസ്ഥാന കാര്യാലയത്തിനു നേരെ സി.പി.എം. പ്രവര്‍ത്തകര്‍ ബോംബ് എറിയും ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രതികരിക്കൂ സമൂഹമെ... SHARE ITകൈലാസ് ശശിധരന്‍ നായര്‍എന്ന വ്യക്തി ഉച്ചയ്ക്ക...

മാലിന്യത്തിന്റെ ‘സത്യകഥ’

മാലിന്യസംസ്‌കരണം വലിയൊരു പ്രശ്‌നമാണ്, വിശേഷിച്ചും തിരുവനന്തപുരത്ത്. തൊട്ടപ്പുറത്തെ പറമ്പിലേക്കോ റോഡിലേക്കോ മാലിന്യം വലിച്ചെറിഞ്ഞ് സ്വന്തം പരിസരം വൃത്തിയാക്കിയാല്‍ 'പണി കഴിച്ചിലായി' എന്ന് സാധാരണ നഗരവാസ...

ക്രിക്കറ്റ് ഇലക്ഷന്‍ ഹിറ്റ് വിക്കറ്റ്!!!

കേരള ക്രിക്കറ്റ് അസോസിയേഷനു കീഴിലുള്ള ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരള ഹൈക്കോടതി ഇടപെടല്‍. തിരഞ്ഞെടുപ്പ് നടപടികള്‍ ജസ്റ്റീസ് പി.ബി.സുരേഷ് കുമാര്‍ സ്‌റ്റേ ചെയ്തു. സുപ്രീം...
Enable Notifications OK No thanks