Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

കൈക്കൂലിപ്പാപികള്‍ക്ക് രാജ്യാന്തരപ്രശസ്തി

മലയാളികള്‍ക്ക് അത്രയ്‌ക്കൊന്നും അഭിമാനിക്കാന്‍ വകയില്ലാത്ത കാര്യമാണ് പറയാന്‍ പോകുന്നത്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഇടപെട്ട് വേണ്ട നടപടി സ്വീകരിക്...

അംബാനിപ്പേടി ഇല്ലാത്തവര്‍

രാജ്യത്തെ ഏറ്റവും വലിയ വ്യവസായിയും സമ്പന്നനുമാണ് മുകേഷ് അംബാനി. ഏതു പാര്‍ട്ടി ഭരിച്ചാലും കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കരുത്തന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെന്ന നിലയില്‍ ഗുജറ...

ങ്കിലും ന്റെ റബ്ബേ!!

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ വിവാദമാണല്ലോ 'ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍'. അതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വസ്തുതകള്‍ നേരത്തേ പങ്കിടുകയും ചെയ്തു. ഞാനെഴുതിയ കുറിപ്പ...

രാജഗോപാലിന്റെ വോട്ട് എൽ.ഡി.എഫിന്

കേരള നിയമസഭാ സ്പീക്കറായി പി.ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. അതില്‍ വലിയ വാര്‍ത്തയില്ല. അദ്ദേഹത്തിനു കിട്ടിയ വോട്ടുകളുടെ എണ്ണം പക്ഷേ വാര്‍ത്തയാണ്.സഭയില്‍ എല്‍.ഡി.എഫിന് 91 അംഗങ്ങളാണുള്ളത്. പ്രോ...

ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍!!

പ്രൊഫസറായി വിരമിച്ചാല്‍ കിട്ടുന്നതിലും കൂടുതല്‍ തുക പ്രിന്‍സിപ്പലായി പടിയിറങ്ങിയാല്‍ കിട്ടും. അതിനു വേണ്ടി സി.പി.എം. അനുകൂല ഉദ്യോഗസ്ഥ സംഘടനാ നേതാവിനെ തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ വിരമിക...

പഠനം വെയിലും കാറ്റും മഴയുമേറ്റ്…

മരത്തണലില്‍ ഇരുന്ന് ഗുരുമുഖത്തു നിന്ന് വിദ്യ അഭ്യസിക്കുക. എന്റെ തലമുറയില്‍പ്പെട്ടവരുടെ വലിയൊരാഗ്രഹമായിരുന്നു അത്. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ മരത്തണലില്‍ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്, ക...

കിച്ചനു സംഭവിച്ച മാറ്റം

കഴിഞ്ഞ ദിവസം വൈകീട്ട് കേശവദാസപുരത്തു നിന്ന് പട്ടത്തേക്ക് കാറോടിച്ചു വരുന്ന വഴി ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരനെ കണ്ടു. മെഡിക്കല്‍ കോളേജില്‍ നിന്ന് ചാലക്കുഴി ലെയ്ന്‍ വഴി പട്ടം ഗവ. ഗേള്‍സ് ഹൈസ്‌കൂളിന...

അനിവാര്യം ഈ മാറ്റം

Mr.Senkumar, you are not fit for this job. Your deeds have made you a laughing stock. Kerala definitely deserve a much better officer as DGP.2016 ഏപ്രില്‍ 16നാണ് ഞാന്‍ ഒരു പോസ്റ്റില്‍ ഈ വരികള്‍ എഴ...

പാളാത്ത പ്രതീക്ഷ, പ്രവചനവും

ലക്കം 2125 കലാകൗമുദി പുറത്തിറങ്ങി. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു തയ്യാറാക്കിയ പൂര്‍വ്വാവലോകനത്തിന്റെ അടുത്ത ഘട്ടം എഴുതിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തിനു ശേഷമുള്ള വിലയിരുത്തല്‍ തന്നെ. വ...

കറിവേപ്പില മാഹാത്മ്യം

കറിവേപ്പില ചവച്ചരച്ചു തിന്നുന്നത് ആരോഗ്യത്തിനു നല്ലതാണ്. പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി കറിവേപ്പിലയ്ക്കുണ്ട്. ഭക്ഷണത്തിന് രുചിയും മണവും പകരാന്‍ ചേര്‍ക്കുന്ന കറിവേപ്പില നാം പിന്നീട് എടുത്തുമാറ്...