Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

‘തെരി’ കണ്ടാല്‍ തെറി പറയും

കോളേജില്‍ പഠിക്കുന്ന കാലത്ത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പ്രശസ്തമായ ഒരു സിനിമ കണ്ടിട്ടുണ്ട് -'ബാഷ'. കുടുംബപരമായ സമ്മര്‍ദ്ദങ്ങളാല്‍ അജ്ഞാതവാസം നയിക്കേണ്ടി വരുന്ന സൂപ്പര്‍ ഹീറോ ആയ നായകന്‍. സൂപ്പര്‍...

Mister MISFIT

Mr.Senkumar, you are not fit for this job. Your deeds have made you a laughing stock. Kerala definitely deserve a much better officer as DGP.പറയണോ എന്ന് പലവട്ടം ആലോചിച്ചു. പൊലീസിനെ പേടിച്ചിട്ടല്ല. പ...

എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂലാ…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് അടിയന്‍ എഴുതിയ കുറിപ്പ് വാട്ട്‌സാപ്പ് ഫോര്‍വേര്‍ഡായി പറക്കുകയാണ്. സന്തോഷം.സൈറ്റിൽ ട്രാഫിക് പെട്ടെന്നു കൂടിയതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ പുടികിട്ടിയത്. എനിക്ക...

ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം

ആപത്തുകാലത്ത് ഒപ്പം നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. നിലയില്ലാക്കയത്തില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ കച്ചിത്തുരുമ്പെങ്കിലും നീട്ടുന്നവന്റെ ജാതകം ആരും പരിശോധിക്കാറില്ല. ആ സഹായത്തിന്റെ പേരില്‍ ആരുടെയ...

തന്നെപ്പുകഴ്ത്തുന്ന പൊണ്ണപ്പോഴന്‍!!

ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളെ പ്രാകൃതയുഗ മുഖച്ഛായകളേ തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ തിരകളും നിങ്ങളും ഒരുപോലെ..ഞാന്‍ ഒരു സജീവ ഓൺലൈൻ എഴുത്താളനായി പരിണാമം പ്രാപിച്ചിട്ട് അധികകാലമായിട്ടില്ല...

വിഷുക്കൈനീട്ടമായി സ്‌കാനിയ വരുന്നു

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംതൃപ്തി ലഭിക്കുന്നത് എപ്പോഴാണ്? നമ്മള്‍ പുറത്തുകൊണ്ടുവന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജനോപകാരപ്രദമായ നടപടി ഉണ്ടാവുമ്പോള്‍. അത്തരമൊരു സന്തോഷം ഞാനിപ്പോള്‍ അന...

ഉറക്കം കെടുത്തിയ വോള്‍വോ

കട്ടിലിന്റെ തലയ്ക്കലുള്ള ചെറുമേശയിലിരുന്ന് അതിരാവിലെ തന്നെ മൊബൈല്‍ ഫോണ്‍ വിറയലോടു വിറയല്‍. മനുഷ്യന്റെ ഉറക്കം കളയാന്‍ ഏതു കെടുതിയാണാവോ എന്ന ചിന്തയുമായി ഫോണ്‍ കൈയിലെടുത്തു.പുത്രന്റെ ഉറക്കം തടസ്സപ്പെടാ...

തുരുമ്പിക്കുന്ന സ്കാനിയ, കട്ടപ്പുറത്തായ വോൾവോ

സ്‌കാനിയ എന്നാല്‍ സഞ്ചരിക്കുന്ന കൊട്ടാരം. ഇതിനു ബസ്സിന്റെ രൂപമുണ്ടെന്നേയുള്ളൂ. ശരിക്കും ബസ്സല്ല. ഇത്രയും സുഖസൗകര്യങ്ങള്‍ ഉള്ള വാഹനത്തെ വെറും 'ബസ്' എന്നു വിളിക്കാന്‍ ഒരു മടി.ഈയുള്ളവന്‍ സ്‌കാനിയയില്...

സുവിശേഷം പലവിധം

അമേരിക്കയിലെ ടെക്‌സസിലുള്ള വില്‍സ് പോയിന്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സഭയാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ. 1978ല്‍ മലയാളിയായ കെ.പി.യോഹന്നാനാണ് ഇതു സ്ഥാപിച്ചത്. അമേരിക്കയ്ക്കു പുറമെ ഇന്ത്യ, കാനഡ, ഓസ്‌ട്രേ...

പ്രതിപക്ഷം

'ഇന്ധനവില ഇത്രയധികം വര്‍ദ്ധിപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ. സര്‍ക്കാര്‍ പരാജയമാണെന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. ഗുജറാത്തിനു മേല്‍ 100 കണക്കിന് കോടി രൂപയുടെ ബാദ്ധ്യത വരുത്തിവെയ്ക്കും. ...