Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

GIVE RESPECT TO GET RESPECT…

ഒരു മാധ്യമപ്രവർത്തകനോ പ്രവർത്തകയോ എല്ലായ്പ്പോഴും ഓർമ്മിക്കേണ്ട വാക്യമാണിത്. ഏതെങ്കിലുമൊരു മാധ്യമത്തിൽ പ്രവർത്തിക്കുന്നു എന്നത് ആരുടെയും മെക്കിട്ടു കയറാനുള്ള ലൈസൻസ് അല്ല. 'പ്രേമം' എന്ന സിനിമയുടെ സംവിധാ...

പ്രിയ ചീഫ്, വിട…

9847001507 കോളിങ്......'ഡോ... ജ്ജബ്‌ടെ എന്താക്കുവാ?' -ഗൗരവത്തിലാണെങ്കിലും സ്‌നേഹം തുളുമ്പുന്ന ശബ്ദം.'ഓ പ്രത്യേകിച്ചൊന്നും ഇല്ല ചീഫേ' -പതിവു മറുപടി.'ജ്ജ് ഒരു പണിയുമെടുക്കാണ്ട് ഇങ്ങനെ കാള കളിച്ച...

നായര്‍ സ്വത്വം

വിക്രമൻ നായരുടെയും ശ്യാമളകുമാരി അമ്മയുടെയും മകനെന്ന നിലയിൽ ഞാൻ ജന്മം കൊണ്ട് ശ്യാംലാൽ നായരാണ്! ദേവിക പണിക്കരാണ് ഭാര്യ. മകൻ പ്രണവ് നായർ. ഈ നായർ ബന്ധം തേച്ചാലും മായ്ച്ചാലും പോകില്ല. പക്ഷേ, ഞാൻ എൻ.എസ്.എസ്...

അമൂല്യ സമ്പാദ്യം…

തികച്ചും അപ്രതീക്ഷിതമായിരുന്നു മിനിയുടെ വിളി - നാളെ ഞാന്‍ വരുന്നു. ഇടവ മാസം ഒന്നാം തീയതി മഴയുടെ അകമ്പടിയോടെ രാവിലെ വീട്ടില്‍ വന്നുകയറി, ചുറ്റും ഊര്‍ജ്ജം പ്രസരിപ്പിച്ച്. മലയാള മാസപ്പിറവി ആയതിനാല്‍ വീട്...

ഓര്‍മ്മയുണ്ടോ ഈ മുഖം..?!

കുട്ടികളെന്നു വെച്ചാല്‍ സുരേഷ് ഗോപിക്ക് ജീവനാണെന്ന് കേട്ടിട്ടുണ്ട്. വീടു നിറച്ച് കുട്ടികള്‍ വേണമെന്ന ആഗ്രഹം അദ്ദേഹം തന്നെ പലപ്പോഴും പങ്കിട്ടിട്ടുമുണ്ട്. ആ സ്‌നേഹം ഇന്ന് ശരിക്കും ബോദ്ധ്യപ്പെട്ടു.ഒര...

ഒന്നാം പിറന്നാള്‍

ഞങ്ങളുടെ മകന്റെ ഒന്നാം പിറന്നാള്‍ വളരെ വിശേഷപ്പെട്ടതായിരുന്നു. എന്റെയും ദേവുവിന്റെയും ധാരാളം സുഹൃത്തുക്കള്‍ നേരിട്ടും അല്ലാതെയും അവന് ആശംസകള്‍ അറിയിച്ചു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി ഇവി...

ഞങ്ങളുടെ കണ്ണന്‍, നിങ്ങളുടെ പ്രണവ്‌

ഒരു വര്‍ഷം മുമ്പ് 2014 മെയ് 12 വൈകുന്നേരം 6.19ന് അവന്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. നീണ്ട 10 വര്‍ഷക്കാലം കാത്തിരുത്തിയ ശേഷമുള്ള ആ വരവ് ഒട്ടും സുഗമമായിരുന്നില്ല.ജീവിതത്തിനും മരണത്തിനുമിടയ...

കണ്ണന്‍റെ ആദ്യ വിഷു…

പൊലിക പൊലിക ദൈവമേ താന്‍ നെല്‍ പൊലിക, പൊലികണ്ണന്‍ തന്റേതൊരു വയലകത്ത് ഏറോടെയെതിര്‍ക്കുന്നൊരെരുതും വാഴ്ക ഉഴമയലേയാ എരിഷികളെ നെല്‍പ്പൊലിക മുരുന്ന ചെറുമനുഷ്യര്‍ പലരും വാഴ്ക മുതിക്കും മേലാളിതാനും വാഴ്...

നിഷ്പക്ഷത

മാധ്യമരംഗത്തെ നിഷ്പക്ഷത സങ്കല്പമാണ്.. അത് ഒളിച്ചോട്ടമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ശരിയുടെ പക്ഷത്ത് നില്ക്കുകയെന്നതാണ് എന്‍റെ ധര്‍മ്മം. എന്‍റെ ശരി മറ്റുള്ളവര്‍ക്ക് തെറ്റായിരിക്കാം. എന്നെ അതു ബാധിക്ക...

യേ കബ് ഫോടേഗാ യാര്‍

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ത്രിരാഷ്ട്ര ഏകദിന പരമ്പരയിലും തോറ്റു തുന്നംപാടിയതിനാല്‍ ലോക കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ധോണിക്കും സംഘത്തിനും സമ്മര്‍ദ്ദം അശേഷമുണ്ടായിരുന്നില്ല. ആകെ നന...
Enable Notifications OK No thanks