മാധ്യമരംഗത്തെ നിഷ്പക്ഷത സങ്കല്പമാണ്.. അത് ഒളിച്ചോട്ടമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ശരിയുടെ പക്ഷത്ത് നില്ക്കുകയെന്നതാണ് എന്‍റെ ധര്‍മ്മം. എന്‍റെ ശരി മറ്റുള്ളവര്‍ക്ക് തെറ്റായിരിക്കാം. എന്നെ അതു ബാധിക്കുന്നില്ല.
സമീപകാലത്ത് ഇടതുപക്ഷം സ്വീകരിച്ച പല നിലപാടുകളോടും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞാന്‍ ഇടതുപക്ഷത്തിനൊപ്പമാണ്. കാരണം അവരാണ് ശരി.
ബജറ്റിനു പിന്നിലെ നാറിയ കളികള്‍ നന്നായറിയാം. ഉദാഹരണത്തിന് ക്വാറികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം പറഞ്ഞുനോക്കൂ, മാണിയുടെ തനിനിറം കാണാം. 8,000 കോടി രൂപയുടെ വാര്‍ഷിക നികുതിയാണ് ക്വാറി മുതലാളിമാര്‍ക്ക് അദ്ദേഹം ഇളവു നല്‍കിക്കൊണ്ടിരിക്കുന്നത്. പകരം നമ്മളെ പിഴിയും. എന്നിട്ടു പറയും -policy decision. ബാര്‍ കോഴ വലിയൊരു മഞ്ഞുമലയുടെ അഗ്രം മാത്രം.
ഭരണക്കാരുടെ നടപടികള്‍ വരുത്തിവെച്ച നാണക്കേടിനെക്കാള്‍ കൂടുതലൊന്നും നിയമസഭയില്‍ മാര്‍ച്ച് 13ന് ഉണ്ടായിട്ടില്ല.
വലുതെന്തോ നഷ്ടപ്പെട്ടുവെന്ന് ചില ഉണ്ണാക്കന്മാര്‍ വിലപിക്കുന്നുണ്ട്. എയര്‍കണ്ടീഷനറിന്‍റെ സുഖശീതളിമയിലിരുന്ന് മുഖപുസ്തകത്തില്‍ മാത്രം അഭിരമിക്കുന്ന നാണംകെട്ടവന്മാര്‍.. പുറത്ത് വെയിലത്തിറങ്ങി നിന്ന് നോക്കൂ.. കാഴ്ചയ്ക്ക് കൂടുതല്‍ തെളിച്ചമുണ്ടാവും…