HomeLIFEഞങ്ങളുടെ കണ്ണ...

ഞങ്ങളുടെ കണ്ണന്‍, നിങ്ങളുടെ പ്രണവ്‌

-

Reading Time: < 1 minute

ഒരു വര്‍ഷം മുമ്പ് 2014 മെയ് 12 വൈകുന്നേരം 6.19ന് അവന്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. നീണ്ട 10 വര്‍ഷക്കാലം കാത്തിരുത്തിയ ശേഷമുള്ള ആ വരവ് ഒട്ടും സുഗമമായിരുന്നില്ല.

ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ മാസങ്ങളോളം അവന്‍ പിച്ചവെച്ചു. വെന്റിലേറ്റര്‍, തീവ്ര പരിചരണ വിഭാഗം എന്നിവിടങ്ങളിലായിരുന്നു ആദ്യ മാസങ്ങളില്‍ അവന്റെ വാസം. രണ്ടു തവണ ശസ്ത്രക്രിയകളെ അതിജീവിച്ചു. ഒരു മികച്ച പോരാളിയാണെന്ന് തെളിയിച്ചു.

അവന്റെ ജീവിതത്തിന്റെ ആദ്യ 6 മാസങ്ങള്‍ ശരിക്കും ഞങ്ങള്‍ക്ക് കടുത്ത പരീക്ഷണഘട്ടമായിരുന്നു. ഇതിലും വലിയ പ്രതിസന്ധി ഇനി ജീവിതത്തില്‍ വരാനില്ല തന്നെ.

അവന്‍ ജയിച്ചുകയറി. തോല്‍ക്കാതെ ഞങ്ങള്‍ ഒപ്പം നിന്നു. ഇന്നവന്‍ ഞങ്ങളുടെ ജീവിതത്തിന്റെ വിളക്കാണ്.. പ്രതീക്ഷയാണ്… അവന്റെ പാല്‍പുഞ്ചിരിയില്‍ ഞങ്ങളുടെ ലോകം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു.

ഇന്ന് ഒരു വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ ശരിക്കും ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഘോഷിക്കുന്നത് അവന്റെ ജനനമാണ്. ഒരു വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് ആഘോഷിക്കാനാവാതെ പോയ ആ തിരുപ്പിറവി…

ഞങ്ങളുടെ കണ്ണന്, നിങ്ങളുടെ പ്രണവിന് ഇന്ന് ഒന്നാം പിറന്നാള്‍!!

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks