Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

കൃത്രിമ രേഖയെപ്പറ്റി കൃത്രിമ വാര്‍ത്ത

അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ രേഖ കൃത്രിമമാണോയെന്ന് സംശയം. വിവാദമായ രേഖ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗ...

നിസാറിന്റെ ചോദ്യങ്ങള്‍

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും പ്രിയ സുഹൃത്തുമായ നിസാര്‍ മുഹമ്മദ് സ്പ്രിങ്ക്ളര്‍ ഇടപാടു സംബന്ധിച്ച് ചില ചോദ്യങ്ങള്‍ എന്നോടു ചോദിച്ചു. ആദ്യം മുതല്‍ ഈ വിഷയം പഠിച്ചെഴുതുന...

കോണ്‍ഗ്രസ്സുകാരുടെ വിവരങ്ങള്‍ വില്പനയ്ക്ക്!

രമേശ് ചെന്നിത്തലയുടെ സ്വന്തം പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വെബ്സൈറ്റ്- https://www.inc.in/en -സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ സെര്‍വറിനെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുകയാണ്. എനിക്കത...

ക്ലൗഡും ഡൊമെയ്നും പിന്നെ ലിങ്കും

കേരളത്തിലുള്ളവരുടെ വിവരങ്ങള്‍ ഇവിടത്തെ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്കു വില്‍ക്കുന്നു -വലിയ ആരോപണമാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് സ്പ്രിങ്ക്ളറിന്റെ സ...

നനഞ്ഞ പടക്കമായ “അമേരിക്കന്‍” ബോംബ്!!

ഭാര്യയ്ക്കും 2 കുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലെ ന്യൂജേഴ്സിയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി. അദ്ദേഹത്തിന്റെ പ്രായം ചെന്ന അച്ഛനമ്മമാര്‍ ഇങ്ങ് കേരളത്തില്‍ മാവേലിക്കരയിലാണ്. ലോകം തന്നെ ഭയന്നുവിറച്ചു നില...

സംഘി അളിയനും സുഡാപ്പി മച്ചാനും

സംഘികളും സുഡാപ്പികളും ഒരുമിക്കുന്നതില്‍ നിങ്ങള്‍ക്ക് അത്ഭുതമുണ്ടോ? എനിക്ക് അത്തരത്തില്‍ യാതൊരത്ഭുതവുമില്ല. കാരണം രണ്ടു കൂട്ടരും തമ്മില്‍ സജീവമായൊരു അന്തര്‍ധാരയുണ്ട്. ഒന്നിന് മറ്റൊന്ന് വളമാകുന്ന അന്തര്...

വെളിച്ചത്തില്‍ നിന്ന് ഇരുളിലേക്കുള്ള വഴി

കൊറോണ എന്ന അന്ധകാരത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അന്ധകാരത്തെ പരാജയപ്പെടുത്താൻ നാലുവശത്തു നിന്നും പ്രകാശം ചൊരിയേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ ആരും ഒറ്റയ്ക...

കേരളത്തിനിത് അഭിമാനനിമിഷം

ലോകത്ത് 60 വയസ്സിനു മുകളിലുള്ള ആര്‍ക്കെങ്കിലും കോവിഡ് 19 ബാധിക്കുകയാണെങ്കില്‍ അവരെ ഹൈ റിസ്ക് സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാരണം പ്രായം ചെന്നവര്‍ക്ക് സ്വാഭാവികമായി വരാനിടയുള്ള ശാരീരികാസ്വസ്ഥതക...

ലാപ്ടോപ്പില്‍ ഇന്റര്‍നെറ്റ് വലിയുന്നുണ്ടോ?

ലോക്ക്ഡൗണ്‍ കാലമായതിനാല്‍ ഓഫീസില്‍ പോയിരുന്ന ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. ടെക്കികളടക്കം പലര്‍ക്കും ഇതൊരു പുതുമയാണെങ്കിലും എനിക്ക് അങ്ങനെയല്ല. കാരണം പ്രത്യേകിച്ചൊരു സ്ഥാപനത്തിലും ജോല...

അധികാരദുര്‍വിനിയോഗം അയോഗ്യത തന്നെ

പിണറായി വിജയനായ ഞാന്‍ നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഞാന്‍ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും ഞാന്‍ കേരള സംസ്ഥാന...
Enable Notifications OK No thanks