Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

നങ്ങേലിയുടെ കറ

ഉരുകിയൊലിക്കുന്ന ഉടലിന്റേ... ഉള്ളിലിരിക്കുന്ന ഉയിരിന്റേ... ഉന്മാദത്തായമ്പകയേ...താളം തായോ പൊന്മായപ്പൊരുളേ നല്ലൊരീണം തായോകറയിലെ വരികള്‍ എന്നെ നേരത്തേ തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. പ്രശാന്തുമായുള്ള നാടകച...

ഒരു സില്‍മാക്കഥ

മുന്‍കുറിപ്പ് ഇതൊരു കഥ മാത്രമാണ്. ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ആരുമായെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അതില്‍ തെറ്റു പറയില്ല. പക്ഷേ, ആ സാമ്യം തികച്ചും യാദൃച്ഛികമാണെന്ന് ഞാന്‍ അവകാശപ്പെടും!കഥാപാത്ര...

മനുഷ്യനെക്കാള്‍ വിലയോ മണ്ണിന്??

ആലപ്പാട്ടെ പെണ്‍കുട്ടി എന്നു പറഞ്ഞാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു മുഖം മനസ്സില്‍ തെളിയും. കാവ്യ എന്നാണ് അവളുടെ പേര് എന്ന് ഇപ്പോഴറിയുന്നു. ഒരു ലൈവ് വീഡിയോയിലൂടെയാണ് അവള്‍ നമുക്കു മുന്നിലെത്തിയത്. കറുത...

റെക്കോഡിലേക്ക് ഉയര്‍ത്തി നിര്‍മ്മിച്ച വനിതാ കോട്ട

പുതുവത്സര ദിനത്തില്‍ പുതുചരിത്രമെഴുതി മലയാളത്തിന്റെ പെണ്‍കരുത്ത്. ലക്ഷ്യമിട്ടത് വനിതാ മതിലെങ്കില്‍ ഉയര്‍ന്നത് വനിതാ കോട്ട. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത...

ഇതുതാന്‍ടാ പൊലീസ്

നമ്മുടെ നാട്ടിലെ ഗതാഗതക്കുരുക്ക് കുപ്രസിദ്ധമാണ്. ഒരു ഓട്ടോക്കാരന്‍ പെട്ടെന്ന് വെട്ടിത്തിരിച്ചക്കുകയോ അസ്ഥാനത്ത് ഒരു കാറ് നിര്‍ത്തിയിടുകയോ ചെയ്താല്‍ മതി കുരുക്ക് രൂപപ്പെടാന്‍. എത്ര പെട്ടെന്നാണ് കുരുക്ക...

ഈ ലോക റെക്കോഡ് നമുക്ക് വേണം

ലോകത്ത് ഏറ്റവുമധികം വനിതകള്‍ ഒരു പ്രത്യേക ചടങ്ങിനായി ഒത്തുചേര്‍ന്നതിന്റെ റെക്കോഡ് കേരളത്തിലാണ്. 2009 മാര്‍ച്ച് 10ന് നടന്ന ആറ്റുകാല്‍ പൊങ്കാലയുടെ പേരിലാണ് ആ ലോക റെക്കോഡ്. 25 ലക്ഷം സ്ത്രീകള്‍ അന്ന് ഒത്ത...

‘ലാപ്‌സായ’ ഓഖി ഫണ്ട് ??!!!

ഓഖി ദുരിതാശ്വാസനിധിയില്‍ വന്‍ തിരിമറി; കേന്ദ്ര നല്‍കിയതില്‍ 22.46 കോടി ആവിയായി; മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയുടെ കണക്കുകള്‍ തെറ്റ്; 111.7 കോടി അനുവദിച്ചെന്ന് പറയുമ്പോള്‍ 134.16 കോടി ലഭിച്ചതായി രേഖകള്‍;...

ബാങ്കുകളുടെ തീവെട്ടിക്കൊള്ള

നമ്മുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ഥലമാണ് ബാങ്ക്. അതിനെ നിക്ഷേപം എന്നു പറയും. ആ നിക്ഷേപം എടുത്ത് വായ്പയായി മറിച്ച് വിതരണം ചെയ്താണ് ബാങ്കുകള്‍ നിലനില്‍ക്കുന്നതു തന്നെ. അങ്ങനെ ബാങ്കുകളെ നിലനിര്‍ത്...

വിവാദത്തിനപ്പുറത്തെ വികസനവഴികള്‍

വിവാദങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയോ? നാടിലുണ്ടാവുന്ന വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യണ്ടേ? ദൗര്‍ഭാഗ്യവശാല്‍ അത്തരം വികസനോന്മുഖ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. വിവാദങ്ങള്‍ക്കിടയിലും വികസനം ന...

കോണ്‍ഗ്രസ് ജയിച്ചതല്ല, ഭാജപാ തോറ്റതാണ്

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പൂര്‍ത്തിയായി. ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലേറി. തെലങ്കാനയില്‍ തെലുങ്കാന രാഷ്ട്ര സമി...