Home Authors Posts by V S Syamlal

V S Syamlal

664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ഭാഗ്യത്തിൻറെ നികുതി

12 കോടിയുടെ ബമ്പർ അടിച്ച ജയപാലനു നികുതിയും കമ്മീഷനും കഴിഞ്ഞ് ഏഴു കോടി 39 ലക്ഷം രൂപയാണ് കിട്ടിയത്. ഈ തുക ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടതോടെ വീണ്ടും നികുതിയായി ഒരു കോടി 45 ലക്ഷം രൂപ അടയ്ക്കാൻ നിർദ്ദേശം വ...

വി.എസ്സിന്റെ പ്രസംഗക്കുറിപ്പ്

മൂന്നു തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നയാളാണ് വി.എസ്.അച്യുതാനന്ദന്‍. ഒരു തവണ മുഖ്യമന്ത്രിയുമായി. ആദ്യത്തെ തവണ വി.എസ്. പ്രതിപക്ഷ നേതാവായപ്പോള്‍ ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയാണ്....

പുതിയ കാലം, പുതിയ സാദ്ധ്യത

ലോകത്ത് സംഹാരതാണ്ഡവമാടിയ കോവിഡ് മഹാമാരി മനുഷ്യരുടെ ആരോഗ്യത്തെ മാത്രമല്ല ഉപജീവനമാർഗ്ഗത്തെയും സാരമായി ബാധിച്ചു. ഒട്ടുമിക്ക വ്യവസായങ്ങളും തകർച്ചയുടെ വഴിയിലാണ്. ചിലതൊക്കെ ഇനി തിരിച്ചുവരാനാകാത്ത വിധം തകർന്...

ആത്മപരിശോധന അനിവാര്യമല്ലേ?

വളരെയധികം ആവേശത്തോടും ആകാംക്ഷയോടും കൂടിയാണ് പുസ്തകം വായിച്ചു തുടങ്ങിയത്. കാരണം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ വാർത്തയിൽ അതു നിറഞ്ഞിരുന്നുവല്ലോ! കൈയിൽ കിട്ടിയപാടെ ഒറ്റയിരുപ്പിൽ വായിച്ചു പൂർത്തിയാക്കി...

പാട്ടിലെ കൂട്ട്…

തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ 1997 ബാച്ച് ഒരുപാട് ജേര്‍ണലിസ്റ്റുകളെ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. മാധ്യമസ്ഥാപന മേധാവികളായി വിജയിച്ചവരും എങ്ങുമെത്താതെ പരാജിതരായി പോയവരുമുണ്ട...

ഫീനിക്സ്

നവംബര്‍ 22, 2021രാഷ്ട്രപതി ഭവനിലെ അശോക ഹാള്‍. 2020 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച സേനാ മെഡലുകള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യുകയാണ്. കോവിഡ് മഹാമാരി കാരണമാണ് ചടങ്ങ് ഇത്ര...