Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

സ്വപ്‌നസഞ്ചാരി

സ്‌കൂള്‍ പഠനകാലത്തെ ഓര്‍മ്മകളും സൗഹൃദങ്ങളും ജീവിതാവസാനം വരെ നിലനില്‍ക്കുമെന്ന് പറയാറുണ്ട്. എന്റെ അനുഭവത്തില്‍ അതു സത്യമാണ്. കോളേജ് എന്നത് സ്‌കൂളിന്റെ ഒരു എക്‌സ്റ്റന്‍ഷന്‍ മാത്രമാണ്. ആണ്‍കുട്ടികള്‍ക്കു...

ബജറ്റ് ചോര്‍ച്ചയിലെ എംബാര്‍ഗോ ചിന്തകള്‍

2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ ബജറ്റ് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മാര്‍ച്ച് 3ന് നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റിലെ ഗുണദോഷ ഫലങ്ങളല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്, മറിച്ച്...

ഉമിനീരില്‍ ബീജം തിരയുന്നവര്‍

ഫെബ്രുവരി 22ന് കേരളത്തിലെ 'പ്രമുഖ' പത്രത്തിന്റെ ഒന്നാം പേജില്‍ ഏറ്റവും പ്രധാനപ്പെട്ടതായി അച്ചടിച്ചുവന്ന വാര്‍ത്തയുടെ തുടക്കം കണ്ട് ശരിക്കും ഞെട്ടി. കൊച്ചിയാണ് വാര്‍ത്തയുടെ പ്രഭവകേന്ദ്രം. 'പ്രമുഖ' എന്ന...

വാര്‍ത്തയിലെ സൈനികന്‍

ഒരു വാര്‍ത്ത പൂര്‍ണ്ണമാവുന്നത് ഫോളോ അപ്പുകളിലൂടെയാണ്. ആദ്യം കിട്ടുന്ന വിവരം പലപ്പോഴും വാര്‍ത്താവിസ്‌ഫോടനം സൃഷ്ടിക്കും. എന്നാല്‍, തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ ചിലപ്പോഴൊക്കെ ആദ്യത്തെ വിസ്‌ഫോടനം പ...

ജോയിച്ചായന് അശോക ചക്രം വേണ്ട!!!

രാവിലെ മാതൃഭൂമി പത്രം കൈയിലെടുത്തപ്പോള്‍ അച്ഛന്റെ ആദ്യ കമന്റ് 'ഇവന്മാരും ഈ പരിപാടി തുടങ്ങിയോ?' എന്നായിരുന്നു. ഒന്നാം പേജിലെ മുഴുനീള പരസ്യം കണ്ടിട്ടായിരുന്നു പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത്തരം പരസ...

പെണ്‍തെറി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായതായി 'പറയപ്പെടുന്ന' സദാചാര ഗുണ്ടായിസം പുതിയൊരു ചര്‍ച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട് ആണ്‍കുട്ടികള്‍ക്ക് തെറി വിളിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് എന്തുകൊണ്ട് ...

കെട്ടിച്ചമയ്ക്കപ്പെടുന്ന ഇരവാദം

ഇന്നലെ രാവിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ പോയിരുന്നു. 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒരു പ്രഭാഷണം കേള്‍ക്കാന്‍. കേരളീയനായ ...

സമരത്തിന്റെ വിജയവും പരാജയവും

'പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കണമെന്ന് മന്ത്രിയും നിര്‍ദ്ദേശിച്ചു. മാനേജ്‌മെന്റ് ഈ നിര്‍ദ്ദേശം അംഗീകരിച്ചു. എന്നാല്‍, ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്...

ഒരു വീഴ്ചയുടെ ഓര്‍മ്മ

2015 ഫെബ്രുവരി 9. അന്നൊരു തിങ്കളാഴ്ചയായിരുന്നു എന്നാണ് ഓര്‍മ്മ. ദേശീയ ഗെയിംസ് തിരുവനന്തപുരത്ത് നടക്കുന്നു. രാവിലെ മുതല്‍ അതിനു പിന്നാലെയുള്ള ഓട്ടത്തിലാണ്, വാര്‍ത്തകള്‍ക്കായി. തിരക്കേറിയ ഒരു വാര്‍ത്താദ...

ബാല്യത്തിന്റെ ആഘോഷം

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സുഭദ്രാ കുമാരി ചൗഹാന്റെ 'മേരാ നയാ ബച്പന്‍' എന്ന കവിത പഠിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്റ് ജോസ്ഫ്‌സ് സ്‌കൂളിലെ 10 ഇ ക്ലാസ് മുറിയില്‍ എ.വര്‍ഗ്ഗീസ് സര്‍ ആ കവിത ഈണത്തില്‍ ...
Enable Notifications OK No thanks