പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സുഭദ്രാ കുമാരി ചൗഹാന്റെ ‘മേരാ നയാ ബച്പന്‍’ എന്ന കവിത പഠിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്റ് ജോസ്ഫ്സ് സ്കൂളിലെ 10 ഇ ക്ലാസ് മുറിയില്‍ എ.വര്‍ഗ്ഗീസ് സര് ആ കവിത ഈണത്തില്‍ ചൊല്ലുന്നത് ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു. ഈണത്തില്‍ ചൊല്ലിപ്പഠിച്ചതിനാലാവാം കവിത ഇപ്പോഴും മനസ്സിലുണ്ട്, പൂര്‍ണ്ണമായിട്ടല്ലെങ്കിലും.
ബാര്‍-ബാര്‍ ആതി ഹൈ മുഝ്കൊ
മധുര് യാദ് ബച്പന്‍ തേരി
ഗയാ ലേ ഗയാ തൂ ജീവന് കി
സബ്സെ മസ്ത് ഖുശി മേരി
ചിന്താരഹിത് ഖേല്‍നാ ഖാനാ
വഹ് ഫിര്നാ നിര്‍ഭയ് സ്വച്ഛന്ദ്
കൈസെ ഭൂലാ ജാ സക്താ ഹൈ
ബച്പന്‍ കാ അതുലിത് ആനന്ദ്
ഊംച്-നീച് കാ ഗ്യാന്‍ നഹിം ഥാ
ഛുവാഛൂത് കിസ്നെ ജാനി
ബനി ഹുയി ഥി ഝോംപടി
ഔര്‍ ചിഥടോം മേം റാണി
കിയേ ദൂധ് കെ കുല്ലെ മൈംനെ
ചൂസ് അംഗൂഠാ സുധാ പിയാ
കില്കാരി കില്ലോല് മചാകര്
സൂനാ ഘര്‍ ആബാദ് കിയാ
രോനാ ഔര്‍ മചല്‍ ജാനാ ഭി
ക്യാ ആനന്ദ് ദിഖാതെ ഥെ
ബടെ ബടെ മോതി സെ ആംസൂ
ജയമാലാ പഹനാതെ ഥെ…
ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഘട്ടം ബാല്യമാണെന്ന് വര്‍ഗ്ഗീസ് സര് പഠിപ്പിക്കുമ്പോള്‍ ബോദ്ധ്യപ്പെട്ടിരുന്നില്ല. എങ്ങനെയെങ്കിലും ഒന്നു വലുതായിക്കിട്ടിയിരുന്നെങ്കില് ഈ പണ്ടാരം പിടിച്ച പരീക്ഷകളില്‍ നിന്നു രക്ഷപ്പെടാമായിരുന്നു എന്നായിരുന്നു അന്നത്തെ ചിന്ത. എന്നാല്‍, സുഭദ്രാകുമാരി ചൗഹാന് എഴുതിയതും വര്‍ഗ്ഗീസ് സര് പഠിപ്പിച്ചതും സത്യമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.
എന്റെ മകന് കണ്ണന് വീട്ടില്‍ ഒറ്റയ്ക്കാണ്. അവന് അവന്റെ ലോകത്ത് വിരാജിക്കുന്നു. അനിയത്തിയുടെ മക്കളായ അമ്മുവും വാവയും ഇടയ്ക്ക് വരും. മൂവരും ഒത്തുചേരുമ്പോഴാണ് കണ്ണന്റെ വിശ്വരൂപം പുറത്തുവരിക. വളരെ ശാന്തസ്വഭാവക്കാരനായ അവന് എത്ര പെട്ടെന്നാണ് കുസൃതിയുടെ ആള്‍രൂപമായി മാറുന്നത്! മൂവരും ചേര്‍ന്നാല്‍ പിന്നെ ഞങ്ങള്‍ക്കത് ഉത്സവമാണ്.
എന്റെ തലമുറയുടെ കുട്ടിക്കാലം ഓര്‍മ്മകളില്‍ മാത്രമാണ്. സ്കൂളിലെ ക്ലാസ് ഫോട്ടോയില്‍ ആ ഓര്‍മ്മകള്‍ ഒതുങ്ങുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല. സാങ്കേതികവിദ്യ വളര്‍ന്നിരിക്കുന്നു. ഓര്‍മ്മകള്‍ പകര്‍ത്തി സൂക്ഷിക്കാനും അതു പിന്നീട് കണ്ടാസ്വദിക്കാനും സംവിധാനമുണ്ട് -മൊബൈല്‍ ഫോണ്‍. അമ്മുവിന്റെയും കണ്ണന്റെയും വാവയുടെയും ബാല്യത്തിന്റെ ആഘോഷം പകര്‍ത്തലാണ് ഇപ്പോഴത്തെ പ്രധാന ജോലി. ഇതു കാണുമ്പോള്‍ മനസ്സില്‍ നുരഞ്ഞുയരുന്ന സന്തോഷത്തിന്റെ പ്രതിഫലനമാണ് ഈ കുറിപ്പ്.
ബാല്യം സുന്ദരമാണല്ലോ.
ബാല്യത്തിന്റെ ആഘോഷവും അങ്ങനെ തന്നെ.
അമ്മു -ദൃശ്യ പ്രശാന്ത്
കണ്ണന് -പ്രണവ് നായര്‍
വാവ -ശ്രേയ പ്രശാന്ത്
documentaion of childhood
ബാല്യത്തിന്റെ വേറൊരു പതിപ്പാണ് സാറേ വാര്‍ദ്ധക്യം…കുറച്ച് wait ചെയ്താല്‍ മതി…..
ഓ.. അതു വരെയൊന്നും എത്തില്ല സർ. അതിനു മുമ്പ് തട്ടിപ്പോകും
അതു പറ്റില്ല….ഈ സമൂഹത്തിന് ഒരു തിരുത്തല്‍ ശക്തിയായി…സാറ് ഉണ്ടാവണം….
10 ഇ ലെ ലാസ്റ് ബെഞ്ചറെ തൊട്ടു മുൻപിൽ , ആ ജനലിനോടെ ചേര്‍ന്ന് ഉള്ള ആ ബെഞ്ച് …..മറക്കാൻ പറ്റുന്നില്ല shyam ് ,,,കൂടെയേ …ഉണ്ടായിരുന്ന ……രൂപേഷും ,ഷിബു വി രെയും …………
ഇതു കാണുമ്പോൾ ഒരു പത്തു വയസ്സുകാരൻ ആയെങ്കിൽ എന്ന് തോന്നിപ്പോകുന്നു