Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

വിവാദയോഗം

സങ് ഗഛത്വം സം വദധ്വം സം വോ മനാംസി ജാനതാം ദേവാ ഭാഗം യഥാ പൂര്‍വേ സഞ്ജനാനാ ഉപാസതേ സമാനോ മന്ത്രഃ സമിതിഃ സമാനോ സമാനം മനഃ സഹ ചിത്തമേഷാം സമാനം മന്ത്രമഭി മന്ത്രയേ വഃ സമാനേന വോ ഹവിഷാ ജുഹാമി സമാനീ വ ആകൂതിഃ സമാന...

ഡീഗോ വേ… ലയണല്‍ റേ…

ഒരു സംഘം നല്ല കളിക്കാരും ഒരു പിടി വളരെ നല്ല കളിക്കാരും ലയണല്‍ മെസ്സി എന്ന ലോകത്തെ മികച്ച കളിക്കാരനും ചേര്‍ന്ന ഫുട്ബാള്‍ ടീമാണ് അര്‍ജന്റീന. ഏതൊരു ടീമിന്റെയും നിലവാരമുയര്‍ത്താന്‍ മെസ്സിക്കാവും. നേതൃപാടവ...

ഭിന്നസ്വരം

ഒരു ചെറിയ അനുഭവ കഥയില്‍ നിന്നു തുടങ്ങാം. തിരുവനന്തപുരം നഗരപ്രാന്തത്തില്‍ തൃക്കണ്ണാപുരം എന്ന സ്ഥലത്താണ് ഞാന്‍ താമസിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലാണെങ്കിലും ഗ്രാമാന്തരീക്ഷം നഷ്ടപ്പെട്ടിട്ടില്ല. ഞായറ...

തോരാത്ത പുരസ്‌കാരപ്പെരുമഴ

ഒരു സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ മഴ. മഴയാണ് കേന്ദ്ര കഥാപാത്രമെന്നു വേണമെങ്കില്‍ പറയാം. തിയേറ്ററുകളില്‍ വിജയപ്പെരുമഴ പെയ്യിച്ച ചിത്രം. ഇപ്പോള്‍ അവസാനിക്കാത്ത പുരസ്‌കാരപ്പെരുമഴയാണ്. ഇതുവരെയായി വ...

ഒരു സ്‌ഫോടനം ഉയര്‍ത്തുന്ന സംശയങ്ങള്‍

കൊല്ലം കളക്ടറേറ്റ് വളപ്പില്‍ കഴിഞ്ഞ ദിവസം ഒരു ബോംബ് സ്‌ഫോടനമുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടിക്കാന്‍ പോലീസ് കൊണ്ടുപിടിച്ച അന്വേഷണത്തിലാണ്. 2009 ജൂലൈ 10ന് ...

വിലക്ക് എന്ന അനുഗ്രഹം

കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് ഒരു പ്രമുഖ സ്ഥാപനത്തിലെ യുവ മാധ്യമ പ്രവര്‍ത്തകനെ കണ്ടു. ആ സുഹൃത്തിന്റെ സ്ഥാപന മേധാവിക്കെതിരെ ഞാനെഴുതിയ ലേഖനത്തെ നിശിതമായി വിമര്‍ശിച്ചു, അല്പം ചൂടായിത...

മാഞ്ഞുപോയ നിറപുഞ്ചിരി

ചില മുഖങ്ങളുണ്ട്. സദാ പുഞ്ചിരി തത്തിക്കളിക്കും. അവര്‍ ദേഷ്യത്തിലാണേലും സങ്കടത്തിലാണേലും പുഞ്ചിരിക്കുന്നതായിട്ടായിരിക്കും മറ്റുള്ളവര്‍ക്കു തോന്നുക. ആ മുഖം കാണുന്നതു തന്നെ ആശ്വാസമാണ്. ആ പുഞ്ചിരി പ്രസരിപ...

ഒരു പറ്റുതീര്‍ക്കല്‍ കഥ

'ഓടരുതമ്മാവാ ആളറിയാം' എന്നൊരു സിനിമ. 1984ല്‍ ഇറങ്ങിയത്. അതില്‍ മൂന്നു യുവ കഥാപാത്രങ്ങളുണ്ട്. മുകേഷ് അവതരിപ്പിച്ച ഗോപന്‍, ജഗദീഷ് അവതരിപ്പിച്ച കോര, ശ്രീനിവാസന്‍ അവതരിപ്പിച്ച ഭക്തവത്സലന്‍. ഇവര്‍ കോളേജ് വ...

അഞ്ജു വിളിച്ചു, അഫി വന്നു

ഞായറാഴ്ചയുടെ ആലസ്യത്തില്‍ ടെലിവിഷനില്‍ സിനിമ കണ്ടിരിക്കുമ്പോള്‍ രാത്രി 8.30ഓടെ പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍. രസംകൊല്ലിയെ ശപിച്ചുകൊണ്ട് കോളെടുത്തു.'ശ്യാംലാല്‍ജീ.. ക്യാ ഹാല്‍ ഹൈ?' (...

തുറന്ന കത്തിലെ കുത്ത്

കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജുമായി 'കോര്‍ത്ത' കായിക മന്ത്രി ഇ.പി.ജയരാജന് തികച്ചും അപ്രതീക്ഷിതമായ സ്ഥലത്തു നിന്ന് പിന്തുണ കിട്ടി. ജയരാജന്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ...