Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ചരിത്രം തിരുത്തുന്നവര്‍!!!

നീട്ട്ഇംകിരസു പഠിപ്പാന്‍ മനസ്സുള്ള ആളുകളെ ധര്‍മ്മത്തിനായിട്ടു അഭ്യസിപ്പിക്കുന്നതിനു പിടിപ്പതായിട്ടുള്ള ആളിനെ ഇവിടെ ആക്കിട്ടില്ലാഴികക്കൊണ്ട് ഇപ്പോള്‍ ആവകയ്ക്ക് നാഗര്‍കോവിലില്‍ പാര്‍ത്തിരിക്കുന്ന മെ...

FOOTSTEPS

Government Arts College, Thiruvananthapuram.Once upon a time his father studied here. Then came his maternal grandfather, to teach. Now his mother teaches here. Here he is at the footsteps, follow...

കണ്ണന്‍ രാഖിയുടെ കണ്ണിലൂടെ

എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങിയ വേളയില്‍ വിവിധ പത്രങ്ങളില്‍ അച്ചടിച്ചുവന്ന ചിത്രങ്ങള്‍ വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭൂരിഭാഗം പത്രങ്ങളിലും അടിച്ചുവന്നത് പെണ്‍കുട്ടികളുടെ തയ്യാറെടുപ്പ...

മാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയം

മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമാകാമോ? മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമുണ്ടോ?കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാവരും ഉന്നയിക്കുന്ന ചോദ്യങ്ങളാണിവ. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് എം....

സാബു എന്റെ കൂട്ടുകാരനാണ്

കാലം അല്പം പിന്നോട്ട് ചലിക്കുകയാണ്. 1996 മെയ് അവസാനത്തോടടുക്കുന്നു. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നു. അന്ന് ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയ...

കാലം മറിഞ്ഞ കാലം

വേനല്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ. അപ്പോഴേക്കും നാടും നഗരവും ചുട്ടുപൊള്ളുകയാണ്. പകല്‍ താപനില ചിലയിടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്നു. ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു. മരങ്ങള്‍ വെട്ടിനിരത്തു...

സഫലമീ പ്രണയം

യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ധാരാളം പ്രണയങ്ങള്‍ കണ്ടിട്ടുണ്ട്. ലോകം മുഴുവന്‍ എതിര്‍ത്താലും തങ്ങള്‍ ഒരുമിച്ചു ജീവിക്കുമെന്നുറപ്പിച്ച പ്രണയികള്‍. പക്ഷേ, കലാലയ ജീവിതം അവസാനിക്കുന്നതോടെ ഒട്ടേറ...

അച്ചടക്കം പലവിധം, അച്ചടക്കരാഹിത്യവും…

അച്ചടക്കത്തിന്റെ ആള്‍രൂപമാണ് അദ്ധ്യാപകര്‍ എന്നാണ് സങ്കല്പം. കുറഞ്ഞപക്ഷം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളമെങ്കിലും അദ്ധ്യാപകര്‍ അങ്ങനെ തന്നെയാണ്. എന്നാല്‍, തങ്ങളുടേതായ ലോകത്ത് അദ്ധ്യാപകര്‍ എത്രമാത്രം...

സെക്രട്ടേറിയറ്റ് ആരുടെ വക?

സെക്രട്ടേറിയറ്റ് ഇപ്പോള്‍ ആരുടെ വകയാണ്? സെക്രട്ടേറിയറ്റ് നില്‍ക്കുന്ന സ്ഥലം ആര്‍ക്കെങ്കിലും പതിച്ചുനല്‍കിയിട്ടുണ്ടോ എന്ന് അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ അറിയാം -പറയുന്നത് നമ്മുടെ പ്രതിപക്ഷ നേതാവ് വി.എസ...

തള്ളിനൊക്കെ ഒരു പരിധിയില്ലേഡേയ്!!

എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകിച്ച് മമതയില്ല. ഒരു പാർട്ടിയോടും പ്രത്യേകിച്ച് എതിർപ്പുമില്ല. ഓരോ പാർട്ടിയും ഓരോ കാലത്ത് സ്വീകരിക്കുന്ന നിലപാടുകളോടാണ് എന്റെ യോജിപ്പും വിയോജിപ്പും. ബഹുമാന്യന...