Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

തന്തയില്ലാത്തവര്‍!!

നിങ്ങളെ ഒരാള്‍ 'തന്തയില്ലാത്തവന്‍' എന്നു വിളിച്ചാല്‍ എന്തു ചെയ്യും? ഞാനാണെങ്കില്‍ അങ്ങനെ വിളിക്കുന്നവന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കും. ഏതൊരാളും അതു തന്നെയാണ് ചെയ്യുക എന്നാണ് വിശ്വാസം.സംസ്ഥാന ഉന...

പരിശോധന

പ്രശസ്ത വ്യക്തികളുടെ ജാതകം കീറിമുറിച്ചു പരിശോധിക്കുന്ന ധാരാളം പേരുണ്ടല്ലോ. ഏറ്റവും ഒടുവില്‍ പരിശോധിക്കപ്പെട്ടത് നമ്മുടെ തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്.വാസന്റേതാണ്. അവരുടെ പരിഗണനയ്ക്ക് ഞാനൊരു പേരു ...

സംശയം

കോട്ടയം ജില്ലയിലെ പുതുപ്പള്ളി കാരോട്ടു വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെ മകന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. ഓര്‍ക്കുക, മുഖ്യമന്ത്രി എന്ന നിലയിലല്ല, മറിച്ച് സ്വകാര്യ വ...

നഷ്ടമെന്ന പദത്തിനെന്തര്‍ത്ഥം!!!

സോളാര്‍ കേസില്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ? നഷ്ടം തെളിയിക്കാന്‍ ഒരു കീറക്കടലാസെങ്കിലും ഹാജരാക്കാനാവുമോ? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സില്‍ബന്ദികളും ഇപ്പോള്‍ കേരള ജനത...

വഴി മാറുന്ന ചരിത്രം

മലയാള സിനിമ ഇന്ന് മുന്നോട്ടു നീങ്ങുന്നത് ഉപഗ്രഹ സംപ്രേഷണാവകാശം അഥവാ സാറ്റലൈറ്റ് റൈറ്റ് ആധാരമാക്കിയാണ്. സിനിമ നിലനിൽക്കുന്നത് ടെലിവിഷൻ ചാനലുകളെ ആശ്രയിച്ചാണെന്ന് ചുരുക്കം.ഒരു സിനിമ പിറവിയെടുക്കുന്നതിന...

റിംപോച്ചെ റീലോഡഡ് !!!

ഏതാണ്ട് കാല്‍ നൂറ്റാണ്ട് മുമ്പിറങ്ങിയ ഒരു സിനിമയുണ്ട് -'യോദ്ധ'. ഉണ്ണിക്കുട്ടന്‍ എന്ന റിംപോച്ചയുടെയും അവന്റെ അകോസോട്ടന്റെയും കഥ. കൂടെ അമ്പട്ടന്‍ അഥവാ പാരയും ചേര്‍ന്ന് നമ്മെ കുടുകുടാ ചിരിപ്പിച്ചു. മോഹന്...

125 സുവർണ്ണ ദിനങ്ങൾ

2015 സെപ്റ്റംബർ 19ന് തുടങ്ങിയ യാത്ര - 'എന്നു നിന്റെ മൊയ്തീൻ' തിയേറ്ററുകളിലെത്തിയത് അന്നാണ്. ഇന്ന്, 2016 ജനുവരി 21ന്, യാത്ര 125 ദിവസം പിന്നിടുന്നു. സ്വപ്നതുല്യമായ ജൈത്രയാത്ര.മൊയ്തീന്റെയും കാഞ്ചനമാല...

കര്‍ണനു തുല്യന്‍ കര്‍ണന്‍ മാത്രം

ജന്മംകൊണ്ടേ ശപിക്കപ്പെട്ടവനായി, ജീവിതത്തിലുടനീളം തിരിച്ചടികളും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന വില്ലാളിവീരന്‍. എന്നിട്ടും എതിര്‍പക്ഷത്തുള്ളവരടക്കം ഏവരുടെയും ബഹുമാനം ഒടുവില്‍ പിടിച്ചുപറ്റിയവന്‍ -കര്‍ണ...

വാര്‍ത്ത എഴുതുന്നവരെക്കുറിച്ചുള്ള വാര്‍ത്ത

സമകാലിക മലയാളം വാരികയില്‍ പി.എസ്.റംഷാദിന്റേതായി ഒരു വാര്‍ത്ത വന്നിട്ടുണ്ട്. തലക്കെട്ട് ഇങ്ങനെ -'പ്രസിദ്ധീകരണ യോഗ്യമല്ല, ഈ അഴിമതി'. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്. വാര്‍ത്തയ്ക്കു കാരണമായ അന്വേഷണ റിപ്പോര്...

ശബരിമല അയ്യപ്പനും ചന്ദ്രാനന്ദനും

കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനത്തിനു പോയി. വലിയ തിരക്കാണെന്നും മണിക്കൂറുകളോളം വരി നില്‍ക്കണമെന്നുമായിരുന്നു ലഭിച്ച വിവരം. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള 'ദുഃസ്വാതന്ത്ര്യം' പ്രയോജനപ്പെടുത്തി പ്ര...