Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

പോത്തുകല്ലിനായി പുനരധിവാസ ദൗത്യം

പ്രളയം കശക്കിയെറിഞ്ഞ പോത്തുകല്ല് പഞ്ചായത്തിനായി തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനം ജനങ്ങളുടെ പിന്തുണയാല്‍ വന്‍വിജയമായി. ഇതിന്റെ തുടര്‍ച്ചയായി വയനാടിനു വ...

സുവര്‍ണ്ണസിന്ധു

പ്രശസ്തനായ കമന്റേറ്റര്‍ ഗില്യന്‍ ക്ലാര്‍ക്ക് പറഞ്ഞു -'എന്റെ ജീവിതത്തില്‍ ഇത്രയും ഏകപക്ഷീയമായ ഒരു ഫൈനല്‍ കണ്ടതായി ഓര്‍ക്കുന്നില്ല.' അദ്ദേഹം പറഞ്ഞത് ശരിയാണ്. ആ ഫൈനലില്‍ ഒരു താരം മാത്രമേ ഉണ്ടായിരുന്നുള്ള...

സുതാര്യം ജനകീയം

കവളപ്പാറയിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനു വേണ്ടിയാണ് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ സൗഹൃദ സംഘം പ്രത്യേകിച്ചൊരു സ്ഥാപനത്തിന്റെയോ സംഘടനയുടെയോ ലേബലിലല്ലാതെ ദൗത്യം ഏറ്റെടുത്തത്. കൂട്ടത്തിലൊരുവന്...

വയനാടിനായി…

മഴ നിര്‍ത്താതെ പെയ്യുന്നു. മഴയുടെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ ആ കൈക്കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങുകയാണ്. വരണ്ടുണങ്ങിയ ചുണ്ടുകള്‍ കണ്ടാലറിയാം അതിനു വിശന്നിട്ടാണെന്ന്. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കു...

എന്റെ ദുരിതാശ്വാസ പരിശ്രമങ്ങള്‍

തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വിഷ്ണു വേണുഗോപാല്‍ എന്ന യുവസുഹൃത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ഒരു സന്ദേശമിട്ടു.സഖാക്കളേ,നിലമ്പൂരി...

കുഞ്ഞിന്റെ അച്ഛനാര്?

ജീവിതത്തെ നാടകീയ സംഭവങ്ങളായി കോര്‍ത്തിണക്കി അവതരിപ്പിക്കുന്നതാണ് സിനിമ. എന്നാല്‍, ജീവിതം ചിലപ്പോഴെല്ലാം സിനിമയെക്കാള്‍ നാടകീയമാവാറുണ്ട്. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസമുണ്ടായി. അങ്ങ് വിദേശത്തൊന്നുമല്ല, ഇ...

തെക്കോട്ടെടുപ്പ്…!!!

നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയില്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് വളരെ വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നുണ്ട്. അതിനാല്‍ത്തന്നെ ഫോറന്‍സിക് വിദഗ്ദ്ധന്മാരുടെ 'ശാസ്ത്രീയ' അഭിപ്രായങ്ങള്‍ക്ക് കേസുകളുടെ വിധി നിര്‍...

അരങ്ങിലൊരു കാര്‍ണിവല്‍

പ്രേംജിത്ത് സുരേഷ് ബാബുവും ആതിര ഗോപിനാഥും എന്റെ സുഹൃത്തുക്കളാണ്. പ്രേംജിത്ത് തഴക്കംചെന്ന നാടകപ്രവര്‍ത്തകന്‍. ആതിര അഭിനയമോഹവുമായി നടക്കുന്ന തുടക്കക്കാരി. കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ...

മൂത്രമൊഴിക്കാം.. എവിടെയും എപ്പോഴും!!

മൂത്രമൊഴിക്കാം.. എവിടെയും എപ്പോഴും!! എവിടെയും എപ്പോഴും മൂത്രമൊഴിക്കുകയോ? നാണമില്ലേ ഇവന്? വട്ടായിപ്പോയോ? പലവിധ ചോദ്യങ്ങള്‍ നിങ്ങളുടെയൊക്കെ മനസ്സിലുയരുന്നുണ്ടാവും. അവ തീര്‍ത്തും ന്യായമാണ്. പൗരബോധമുള്ള എ...

തരംഗം ഇത്ര വേഗം മാഞ്ഞുപോയോ?

ബി.ജെ.പിക്ക് അനുകൂലമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ട തരംഗം ദിവസങ്ങള്‍ക്കകം മാഞ്ഞുപോയോ? അങ്ങനെ മാഞ്ഞുപോകുമോ? അങ്ങനെ മാഞ്ഞുപോകുന്ന തരംഗമാണെങ്കില്‍ അത് തട്ടിപ്പിലൂടെ സൃഷ്ടിച്ചതാവില്ലേ? വോട്ടിങ് മെഷിന്‍...