HomeSOCIETYപോത്തുകല്ലിനാ...

പോത്തുകല്ലിനായി പുനരധിവാസ ദൗത്യം

-

Reading Time: 4 minutes

പ്രളയം കശക്കിയെറിഞ്ഞ പോത്തുകല്ല് പഞ്ചായത്തിനായി തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനം ജനങ്ങളുടെ പിന്തുണയാല്‍ വന്‍വിജയമായി. ഇതിന്റെ തുടര്‍ച്ചയായി വയനാടിനു വേണ്ടി നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനവും വിജയിച്ചു.

പ്രളയത്തിന്റെ ശക്തി കുറഞ്ഞപ്പോള്‍ ദുരിതബാധിതര്‍ക്ക് വീട്ടിലേക്കു മടങ്ങാവുന്ന സ്ഥിതിയായി. അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് കവളപ്പാറ പുനരധിവാസ പദ്ധതി ഒരുങ്ങുന്നത്. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മാറി പുതുജീവിതം ആരംഭിക്കാനുള്ള കിറ്റ് നല്‍കാനായിരുന്നു ശ്രമം. സ്വാതന്ത്ര്യദിനത്തില്‍ 1 ലോഡ് ലക്ഷ്യമിട്ട് ആരംഭിച്ച പരിപാടി 4 ദിവസത്തിനുശേഷം പൂര്‍ത്തിയാക്കുമ്പോള്‍ 3 ലോഡായി വളര്‍ന്നിരുന്നു. ഇതു സാധ്യമാക്കിയത് ഒട്ടേറെ സുമനസുകളുടെ പിന്തുണയാണ്.

തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ പ്രവര്‍ത്തിച്ച കളക്ഷന്‍ കേന്ദ്രത്തില്‍ സാധനസാമഗ്രികള്‍ക്ക് പുറമേ ചിലരെല്ലാം പണവും ഏല്പിച്ചിരുന്നു. ആദ്യം തീരുമാനിച്ച പട്ടികപ്രകാരമുള്ള സാധനങ്ങളില്‍ സംഭാവനയായി ലഭിച്ചവയ്ക്ക് പുറമേയുള്ളത് കണ്‍സ്യൂമര്‍ഫെഡ് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റ് മൊത്തവില്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് അവയുടെ നിര്‍മ്മാണച്ചെലവ് മാത്രം നല്‍കി വാങ്ങി.

പോത്തുകല്ല് പഞ്ചായത്ത് സെക്രട്ടറി രാഘവന്‍ നല്‍കിയ കണക്ക് പ്രകാരം 519 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. 1,544 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ എത്തിയത്. ഇതനുസരിച്ച് 1,544 യൂണിറ്റ് കിറ്റുകള്‍ സംഭരിക്കാനായിരുന്നു ഞങ്ങളുടെ പരിശ്രമം. എന്നാല്‍ ഉടനെ വീടുകളിലേക്കു മടങ്ങാന്‍ കഴിയുന്നത് 250ല്‍ പരം കുടുംബങ്ങള്‍ക്കായിരുന്നു. അവര്‍ക്കുള്ള കിറ്റുകള്‍ ആദ്യം അയയ്ക്കാന്‍ ധാരണയായി. ബാക്കിയുള്ളവ പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് അയയ്ക്കാനും തീരുമാനിച്ചു. എന്തായാലും, ലക്ഷ്യമിട്ടതില്‍ നിന്ന് 100 വീടുകള്‍ അധികമൊരുക്കാനുള്ള സാമഗ്രികള്‍ ഓഗസ്റ്റ് 19ന് പോത്തുകല്ലില്‍ ഞങ്ങളെത്തിച്ചു.

ഒരു കുടുംബത്തിന് 3 പായ, 4 ബെഡ്ഷീറ്റ്, 3 തോര്‍ത്ത്, 2 ലുങ്കി, 2 നൈറ്റി, 1 കഞ്ഞിക്കലം, 1 ചായപ്പാത്രം, 1 തവി, 4 ഗ്ലാസ്, 4 പ്ലേറ്റ്, 1 ബക്കറ്റ്, 1 മഗ്ഗ്, 1 അരിപ്പ്, 1 ടൂത്ത് പേസ്റ്റ്, 4 ടൂത്ത് ബ്രഷ്, 2 കുളി സോപ്പ്, 2 അലക്ക് സോപ്പ്, 1 ഡിഷ് വാഷ്, 1 സ്‌ക്രബ്ബര്‍, 1 കൂട് മെഴുകുതിരി, 1 കൂട് കൊതുകുതിരി, 1 പാക്കറ്റ് സോപ്പുപൊടി, 5 കിലോ അരി, 1 കിലോ പഞ്ചസാര, 1 കിലോ ഉപ്പ്, 500 ഗ്രാം തേയില, 1 ലിറ്റര്‍ വെളിച്ചെണ്ണ, 500 ഗ്രാം പരിപ്പ്, 500 ഗ്രാം പയറ്, 500 ഗ്രാം പുളി, 1 പാക്കറ്റ് മുളകുപൊടി, 1 പാക്കറ്റ് മല്ലിപ്പൊടി, 1 പാക്കറ്റ് മഞ്ഞള്‍പ്പൊടി, 1 പാക്കറ്റ് ഉലുവപ്പൊടി, 1 പാക്കറ്റ് ജീരകം, 1 പാക്കറ്റ് കടുക്, 1 പാക്കറ്റ് ശര്‍ക്കര എന്നിവയാണ് കൊടുത്തത്. കുട്ടികള്‍ക്ക് 1 സ്‌കൂള്‍ ബാഗ്, 1 ചോറ്റുപാത്രം, 1 കുട, 5 നോട്ട്ബുക്ക്, 2 പേന, 2 പെന്‍സില്‍ എന്നിവയടങ്ങിയ സ്‌കൂള്‍ കിറ്റും ആവശ്യാനുസരണം കൈമാറി.

കിറ്റുകള്‍ തയ്യാറാക്കാന്‍ വേണ്ട സാമഗ്രികള്‍ക്കു പുറമെയും ധാരാളം സാധനങ്ങള്‍ ലഭിച്ചിരുന്നു. അതും പോത്തുകല്ല് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി. തിരുവനന്തപുരത്തിനു പുറമെ ഹരിപ്പാട്, ഒല്ലൂര്‍, ചേളാരി എന്നിവിടങ്ങളില്‍ നിന്നുള്ള സാമഗ്രികളും കയറ്റിയാണ് ലോറികള്‍ പോത്തുകല്ലിലെത്തിയത്.

  1. നാപ്കിന്‍ -10 കാര്‍ട്ടണ്‍
  2. ഡയപ്പര്‍ -2 കാര്‍ട്ടണ്‍
  3. പാദരക്ഷ 2 കാര്‍ട്ടണ്‍
  4. ക്ലീനിങ് ലിക്വിഡ് -28 കെയ്സ്
  5. ഡെറ്റോള്‍ -1 കാര്‍ട്ടണ്‍
  6. കുട്ടികളുടെ വസ്ത്രം -2 കാര്‍ട്ടണ്‍
  7. അടിവസ്ത്രങ്ങള്‍ -3 കാര്‍ട്ടണ്‍
  8. ബേബിഫുഡ് -2 കാര്‍ട്ടണ്‍
  9. മെഴുകുതിരി -3 കാര്‍ട്ടണ്‍
  10. പലവ്യജ്ഞനം -2 കാര്‍ട്ടണ്‍
  11. ബിസ്‌കറ്റ് -8 കാര്‍ട്ടണ്‍
  12. ഉപ്പ് -4 ചാക്ക്
  13. റവ -4 ചാക്ക്
  14. വെള്ളം -38 കെയ്സ്
  15. കൊതുകുതിരി -1 കാര്‍ട്ടണ്‍
  16. സോപ്പ് -3 കാര്‍ട്ടണ്‍
  17. പഞ്ചസാര -2 ചാക്ക്
  18. ഡിഷ് വാഷ് -1 കാര്‍ട്ടണ്‍
  19. അച്ചാര്‍ -1 ജാര്‍
  20. മോപ്പ് -75 എണ്ണം
  21. തലയണ -7 എണ്ണം
  22. ടീഷര്‍ട്ട് -1 കാര്‍ട്ടണ്‍
  23. പേന -2 ബോക്സ്
  24. ചൂല് -50 എണ്ണം
  25. ബ്ലീച്ചിങ് പൗഡര്‍ -1 കാര്‍ട്ടണ്‍
  26. പെന്‍സില്‍, ക്രയോണ്‍സ് -1 ബോക്സ്
  27. ടോയ്ലറ്റ് ബ്രഷ് -1 കാര്‍ട്ടണ്‍
  28. നോട്ട്ബുക്ക് -2 കാര്‍ട്ടണ്‍
  29. സ്റ്റീല്‍ ഗ്ലാസ് -300 എണ്ണം
  30. സ്റ്റീല്‍ പ്ലേറ്റ് -300 എണ്ണം
  31. ബെഡ്ഷീറ്റ് -1 കാര്‍ട്ടണ്‍
  32. തോര്‍ത്ത് -1 കാര്‍ട്ടണ്‍
  33. നൈറ്റി -1 കാര്‍ട്ടണ്‍
  34. അരിപ്പ് -212 എണ്ണം
  35. ലുങ്കി -1 കാര്‍ട്ടണ്‍
  36. പാത്രങ്ങള്‍ -4 ചാക്ക്
  37. വെളിച്ചെണ്ണ 1 ലിറ്റര്‍ പാക്കറ്റ് -64 എണ്ണം
  38. മരുന്ന് -12 ബോക്സ്
  39. അരി 5 കിലോ കിറ്റ് -30 എണ്ണം
  40. അരി 50 കിലോ ചാക്ക് -60 എണ്ണം
  41. ബക്കറ്റ് -20 എണ്ണം
  42. മഗ്ഗ് -20 എണ്ണം
  43. ചെറുപയര്‍ 1 കിലോ പാക്കറ്റ് -15 എണ്ണം
  44. പഞ്ചസാര 1 കിലോ പാക്കറ്റ് -15 എണ്ണം
  45. കളിപ്പാട്ടങ്ങള്‍ -1 കാര്‍ട്ടണ്‍
  46. ലുങ്കി + മാക്‌സി -1 കാര്‍ട്ടണ്‍

പോത്തുകല്ല് പുനരധിവാസ ദൗത്യവുമായി മുന്നോട്ടു പോകുന്ന വേളയില്‍ തീരൂരില്‍ നിന്ന് ദുരിതാശ്വാസ സഹായം തേടിയുള്ള വിളി ഞങ്ങളെ തേടിയെത്തിയിരുന്നു. അവരെയും നിരാശരാക്കിയില്ല. ചേളാരിയില്‍ നിന്ന് ലഭിച്ച 1,750 കിലോ അരി (50 കിലോയുടെ 35 ചാക്ക്) ഞങ്ങള്‍ തിരൂരില്‍ എത്തിച്ചുകൊടുത്തു.

വരവ്

ഭൂരിപക്ഷം പേരും പേര് വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടതിനാല്‍ ആരുടെയും പേര് പ്രസിദ്ധപ്പെടുത്തുന്നില്ല. 1 ലക്ഷം രൂപ വീതം 3 പേരും ഒരു സംഘടന 75,000 രൂപയും ഒരു സ്ഥാപനം 50,000 രൂപയും ഒരാള്‍ 25,000 രൂപയും തന്നതാണ് പണമായി ലഭിച്ച വലിയ സംഭാവനകള്‍. 5 പേര്‍ 10,000 രൂപ വീതവും ഒരാള്‍ 7,000 രൂപയും 8 പേര്‍ 5,000 രൂപ വീതവും നല്‍കി. ചെറിയ സംഭാവനകളടക്കം മൊത്തം 58 പേര്‍ പണം നല്‍കി. ചില സ്ഥാപനങ്ങളും സംഘടനകളും വലിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി നല്‍കി.)

  • ചെക്ക് / ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ മുതലായ സംവിധാനങ്ങളിലൂടെ വന്നത്: 1,79,800/-
  • നേരിട്ട് കളക്ഷന്‍ സെന്ററിലെത്തി എല്പിച്ച തുക: 4,56,267/-
  • ആദ്യ രണ്ട് ദൗത്യങ്ങള്‍ക്ക് ശേഷം ബാക്കിയുണ്ടായിരുന്ന തുക: 5,338/-

ആകെ വരവ്: 6,41,405/-

ചെലവ്

  1. എ.ആര്‍.ടി. മെറ്റല്‍ മാര്‍ട്ട് അലുമിനിയം കലം 193 എണ്ണം: 14,098.75/-
  2. എ.ആര്‍.ടി. മെറ്റല്‍ മാര്‍ട്ട് സ്റ്റീല്‍ ഗ്ലാസ് 295 എണ്ണം: 4,326/-
  3. എ.ആര്‍.ടി. മെറ്റല്‍ മാര്‍ട്ട് സ്റ്റീല്‍ പ്ലേറ്റ് 706 എണ്ണം: 30,294.80/-
  4. എ.ആര്‍.ടി. മെറ്റല്‍ മാര്‍ട്ട് സ്റ്റീല്‍ തവി 228 എണ്ണം: 4,560/-
  5. എ.ആര്‍.ടി. മെറ്റല്‍ മാര്‍ട്ട് ചായപ്പാത്രം 198 എണ്ണം: 32,094.30/-
  6. എ.ആര്‍.ടി. മെറ്റല്‍ മാര്‍ട്ട് സ്റ്റീല്‍ ചോറ്റുപാത്രം 100 എണ്ണം: 9,895/-
  7. ത്രിവേണി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ സ്‌കൂള്‍ കിറ്റ്: 1,00,000/-
  8. പായ 200 എണ്ണം : 15,000/-
  9. പലവ്യജ്ഞനം -കണ്‍സ്യൂമര്‍ ഫെഡ്: 2,54,750/-
  10. എ.ആര്‍.ടി. മെറ്റല്‍ മാര്‍ട്ട് ബക്കറ്റ് 114 + മഗ്ഗ് 45: 7,425/-
  11. വെങ്കിടേശ്വര സ്റ്റോര്‍ ബെഡ്ഷീറ്റ് 90 എണ്ണം: 40,500/-
  12. വെങ്കിടേശ്വര സ്റ്റോര്‍ തോര്‍ത്ത് 640 എണ്ണം: 13,600/-
  13. റാണി സ്റ്റോഴ്സ് നൈറ്റി 380 എണ്ണം : 45,600/-
  14. റാണി സ്റ്റോഴ്സ് ലുങ്കി 376 എണ്ണം: 23,500/-
  15. ചാക്ക് 250 എണ്ണം: 2,000/-
  16. പ്ലാസ്റ്റിക് കവര്‍ 500 എണ്ണം: 2,800/-
  17. ലോറിക്ക് ടാര്‍പ്പോളിന്‍ വാടക -3 ദിവസം: 900/-
  18. തിരുവനന്തപുരം -പോത്തുകല്ല് ലോറി ഡീസല്‍ -ശാന്തിഗിരി: 14,000/-
  19. തിരുവനന്തപുരം -പോത്തുകല്ല് ലോറി ഡീസല്‍ -ഡെല്‍റ്റ: 10,000/-
  20. തിരുവനന്തപുരം -പോത്തുകല്ല് കാര്‍ വാടക: 7,000/-
  21. തിരുവനന്തപുരം -പോത്തുകല്ല് ഭക്ഷണം + ടോള്‍: 2,600/
  22. ഡ്രൈവര്‍ ബത്ത 3 ലോറി + 1 കാര്‍: 7,500/-
  23. ചേളാരി -തിരൂര്‍ ലോറി വാടക: 3,800/-
  24. ലോഡിങ് + ഓട്ടോ -പിക്ക് അപ്പ് വാടകകള്‍: 2,120/-
  25. വോളന്റിയര്‍ ഭക്ഷണം: 5,190/-

ആകെ ചെലവ്: 6,53,553.85/-

വരവ്: 6,41,405/-
ചെലവ്: 6,53,553.85/-
കുറവ്: 12,148.85/-

സംഭാവനയായി പിരിഞ്ഞു കിട്ടിയ പണത്തെക്കാള്‍ 12,148.85 രൂപ ഈ ദൗത്യത്തില്‍ അധികം ചെലവായി. ഇതില്‍ ആദ്യാവസാനം പങ്കാളികളായിരുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം കീശയില്‍ നിന്നെടുത്തതാണ് ആ തുക. വോളന്റിയര്‍മാര്‍ക്കുള്ള ഭക്ഷണം, തിരുവനന്തപുരത്ത് നിന്ന് പോത്തുകല്ലിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ പോയ കാറിന് ചെലവായ തുക തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍പ്പെടുന്നു.

സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അരവിന്ദ് എസ്.ശശി, എസ്.ലല്ലു, വി.എസ്.ശ്യാംലാല്‍, അനുപമ മോഹന്‍, വിഷ്ണു വേണുഗോപാല്‍, ശ്രീനാഥ് പള്ളത്ത്, എം.ജെ.ശ്രീജിത്ത് എന്നിവര്‍ക്കാണ് ചുമതലയുണ്ടായിരുന്നത്.

ഈ ദൗത്യത്തില്‍ സഹകരിച്ച ഏവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. പക്ഷേ, ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ളവരടക്കമുള്ള ചിലരോട് നന്ദി പ്രത്യേകം എടുത്തുപറയണം.

കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ 4 ദിവസം സൗജന്യമായി തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാള്‍ വിട്ടുതന്ന റിട്ടേണിങ് ഓഫീസര്‍ ആര്‍.ജയപ്രസാദ്, പിന്തുണയ്‌ക്കൊപ്പം പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ടായിരുന്ന അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ കെ.അനസ്, പിന്തുണയുടെ നെടുംതൂണുകളായി ഉറച്ചുനില്‍ക്കുകയും ഈ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കേസരി സ്്മാരക ജേര്‍ണലിസ്റ്റ്‌സ് ട്രസ്റ്റിന്റെ അക്കൗണ്ട് ഉപയോഗിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുകയും ചെയ്ത കെ.യു.ഡബ്ല്യു.ജെ. ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ആര്‍.കിരണ്‍ബാബു, ലോറികള്‍ വിട്ടുനല്‍കിയ ഡെല്‍റ്റയിലെ തോമസ് ഫിലിപ്പ്, ശാന്തിഗിരിയിലെ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഇറാം സയന്റിഫിക് സൊല്യൂഷന്‍സിലെ ജോസഫ് ബേബി എന്നിവരെ പ്രത്യേകം സ്മരിക്കുന്നു.

മുമ്പ് ഞങ്ങളിലൊരുവനായിരുന്ന, പിന്നീട് സര്‍ക്കാരുദ്യോഗസ്ഥനായി മാറിയ, തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സജീവ് പാഴൂര്‍ തിരക്കുകള്‍ മാറ്റിവെച്ച് മുഴുവന്‍ സമയവും കളക്ഷന്‍ സെന്ററില്‍ നില്‍ക്കുക മാത്രമല്ല കവളപ്പാറയില്‍ സാധനസാമഗ്രികള്‍ എത്തിക്കാനും കൂടി. പാഴൂരിന് ഒരു ലോഡ് മുത്തം.

 


സുതാര്യം ജനകീയം

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks