Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ആചാരത്തിന്റെ പേരില്‍ തള്ളരുത്!!

ശബരിമലയിൽ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന 'ആചാരം' ലംഘിക്കപ്പെടുന്നു എന്നതിന്റെ പേരിലാണ് കേരളത്തെ കലാപഭൂമിയാക്കാന്‍ ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നത്. അയ്യപ്പനെ രക്ഷിക്കാന്‍ തെരുവിലിറങ്ങിയവര്‍ക്കെല്ലാം ഉറപ്പ...

ഹിന്ദു ഉണരേണ്ടത് എന്തിനു വേണ്ടി?

ഹൈന്ദവവിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ വിശ്വാസി...

ഉത്തരക്കടലാസില്‍ ദൈവങ്ങള്‍ വേണ്ട!

പരീക്ഷ എഴുതി തുടങ്ങുന്നതിനു ദൈവത്തിന്റെ പേര് ഉത്തരക്കടലാസിനു മുകളില്‍ എഴുതി വെയ്ക്കുന്ന പതിവ് പല വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. എന്നാല്‍, ഇനി അത് വേണ്ട. കര്‍ണ്ണാടകത്തിലെ രാജീവ് ഗാന്ധി ആരോഗ്യ സര്‍വ്വകലാശ...

ഒരു ആരാധകന്റെ ഡയറിക്കുറിപ്പ്

1980കളിലും 1990കളിലും ചെറുപ്പം ആഘോഷിച്ച ഏതൊരു മലയാളിയെയും പോലെ തന്നെയാണ് ഞാനും. എന്നെപ്പോളുള്ളവരുടെ അന്നത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു മോഹന്‍ലാല്‍ എന്ന പേര്. ഞങ്ങള്‍ അദ്ദേഹത്തെ ലാലേട്ടാ എന്നു വിളിച്...

‘പക്ഷേ’ എന്ന കുടുക്ക്!

കഴിവുണ്ടായിട്ടും ദാനം ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ ദാനം കൊടുക്കുന്നതിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ...

India MODIfied

ഇത്തവണ ബി.ജെ.പിക്ക് ഒരവസരം തരൂ എന്നായിരുന്നു 2014ലെ അഭ്യര്‍ത്ഥന. നരേന്ദ്ര മോദിയെ വികസനനായകനായി അവതരിപ്പിച്ചു. ദേശസ്‌നേഹം ഉണര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി -വിദേശ രാജ്യങ്...

മനുഷ്യപങ്കാളിത്ത പ്രളയസിദ്ധാന്തം

അണക്കെട്ടുകള്‍ തുറന്നത് പെരിയാറിലെ പ്രളയത്തിനു കാരണമായി എന്നു തെളിയിക്കാന്‍ ആരൊക്കെയോ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ ലാഭക്കൊതിയാണ് പ്രളയത്തിനു വഴിവെച്ചത് എന്നായിരുന്നു ആദ്യ ആക്ഷേപം....

ഓഖി ഫണ്ട് പോയ വഴി

'ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിനു കിട്ടിയ ഫണ്ടും പിരിച്ച ഫണ്ടും ചെലവാക്കിയില്ല. അപ്പോള്‍ പിന്നെ ഇപ്പോഴത്തെ പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തിന് പണം കൊടുക്...

ഡാമുകള്‍ തുറന്നുവിട്ടതാണോ പ്രളയകാരണം?

മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകള്‍ തുറന്നതാണോ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായത്? -ഇപ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണ്; പലരും ചോദിപ്പിക്കുന്ന ചോദ്...

അതെ, ഇതു മാത്രമാണ് നമുക്കാശ്രയം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: സംഭാവന 700 കോടി രൂപ കവിഞ്ഞു* 3.91 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓഗസ്റ്റ് 27 വൈകിട്ട് 7 മണിവരെ 713.92 കോടി രൂപ സംഭ...
Enable Notifications OK No thanks