Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

വിദ്യാഭ്യാസ വിഹിതവും വെട്ടി

കേരളത്തിനുള്ള വിദ്യാഭ്യാസ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ അറിയിപ്പ് പ്രകാരം കേരളത്തിന് ഇത്തവണ അനുവദിച്ചിരിക്കുന്നത് 206.06 കോടി രൂപയാണ്. ഏതാണ...

കലാപം വരുന്ന വഴി

മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മഹത്തായ ആശയവുമായി ഞങ്ങളൊരു കൂട്ട് തുടങ്ങി -ഹ്യൂമന്‍സ്. വര്‍ഗ്ഗീയ കോമരങ്ങള്‍ സ്വാഭാവികമായിത്തന്നെ ഞങ്ങളുടെ എതിര്‍പക്ഷത്തായി. കൂട്ടിലുള്ളവര്‍ ആശയവിനിമയത്തിന്...

അത്രമേല്‍ അകന്നവരുടെ മീശ

നാടെങ്ങും മീശ കത്തിക്കല്‍ അരങ്ങേറുകയാണ്. മീശ എന്നു പറഞ്ഞാല്‍ എസ്.ഹരീഷിന്റെ നോവല്‍ മീശ. പുസ്തക പ്രസാധകരായ ഡി.സി. ബുക്‌സിന്റെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിന് മുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പുസ്തകം ...

ഹനുമാന്റെ വാലും വാലിലെ തീയും

ഇത് രാമായണ മാസമാണ്. രാമായണത്തില്‍ എന്നിലേറ്റവും കൗതുകമുണര്‍ത്തിയ അദ്ധ്യായമാണ് ലങ്കാദഹനം. രാവണന്റെ ഉത്തരവ് പ്രകാരം ഹനുമാന്റെ വാലില്‍ തുണിചുറ്റി തീ കൊളുത്താന്‍ രാക്ഷസന്മാര്‍ ശ്രമിക്കുന്നു. ഹനുമാന്റെ വാല...

തിരിച്ചറിവുകള്‍

ഇന്ന് 2018 ജൂലൈ 23. വി.എസ്.ശ്യാംലാല്‍ എന്ന എന്റെ പിറന്നാള്‍. 1974 ജൂലൈ 23 വൈകുന്നേരം 6.42ന് ജനിച്ച ഞാന്‍ ഭൂമിയില്‍ 44 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. വിജയകരമായി പൂര്‍ത്തിയാക്കി എന്നു ഞാന്‍ പറ...

എന്തിനായിരുന്നു ആ കെട്ടിപ്പിടിത്തം?

ലോക്‌സഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചതാണ് ഇന്നത്തെ ചര്‍ച്ചാവിഷയം. മോദിയെ രാഹുല്‍ കെട്ടിപ്പിടിച്ചതും അതിനു ശേഷം...

ഭഗവാന് മരണമില്ല തന്നെ

'ഇവിടെ നാടകം നടക്കില്ല. എല്ലാവരും പുറത്തു പോകണം' -വേദി അടച്ചുകെട്ടി സീല്‍ ചെയ്ത ശേഷം പൊലീസ് കമ്മീഷണര്‍ പ്രഖ്യാപിച്ചു. കാണികള്‍ പരസ്പരം നോക്കി. കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ പൊലീസുകാര്‍ കാണികള്‍ക്ക...

മാധ്യമപ്രവര്‍ത്തനത്തിന്റെ ഉള്ളറകളിലേക്ക്

മാധ്യമപ്രവര്‍ത്തനം നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിലാണ്. അല്പകാലം മുമ്പ് വരെ ഇതൊരു തൊഴിലായിരുന്നു. ഇപ്പോള്‍ തൊഴില്‍ അല്ലാതായി എന്നല്ല, തൊഴില്‍ മാത്രം അല്ലാതായി എന്നാണ്. മുമ്പ് ഈ തൊഴില്‍ ചെയ്യുന്നവര്‍ മാ...

പെരിങ്ങമലയെ നമുക്കെന്നും വേണം, ഇന്നത്തെപ്പോലെ

കേരളത്തില്‍ തന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള പഞ്ചായത്തുകളില്‍ ഒന്ന്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പ്രദേശം. നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ട സ്ഥാനം. അതാണ് പെരിങ്ങമല. എന്...

അഭിമന്യുവിനെ എന്തിന് കൊന്നു?

കേരളത്തില്‍ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നു. അഭിമന്യുവിന്റെ കൊലപാതകത്തില്‍ മാത്രം ഇത്രയേറെ വിലപിക്കാന്‍ എന്താണുള്ളത്? -സമകാലിക രാഷ്ട്രീയത്തെപ്പറ്റി ഞാന്‍ കൂടി പങ്കാളിയായ ഒരു ചര്‍ച്ചയ്ക...
Enable Notifications OK No thanks