Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

പണയത്തിന്റെ രൂപത്തില്‍ പണി

ഉപഭോക്താവിന് കൈമാറിയ ഫ്‌ളാറ്റ് പണയം വെച്ച് വായ്പയെടുത്ത കെട്ടിട നിര്‍മ്മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. നിര്‍മ്മാതാവിന്റെ അറസ്റ്റിനായി ഇടപെട്ടത് പ്രധാനമന്ത്രിയുടെ ഓഫീസ്. മുംബൈ തിലക് നഗറില്‍ നിന്നുള്ള ...

ഉരുക്ക് ശലഭമേ, വിട…

ചൊവ്വാഴ്ച രാവിലെ മുതല്‍ ടെലിവിഷനു മുന്നില്‍ തന്നെയായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ദൂരദര്‍ശന്‍ കണ്ടു. എന്തായിരുന്നു പ്രചോദനം? ജയലളിത. ജയലളിത എനിക്കാരാണ്? ആരുമല്ല. പക്ഷേ, അവരുടെ അന്ത്യകര്‍മ...

രവീന്ദ്രനാഥ് എന്ന പ്രൊഫസര്‍

-കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആരാണ്? -പ്രൊഫസര്‍ സി.രവീന്ദ്രനാഥ്.-അദ്ദേഹം ഏതു കോളേജിലാണ് പഠിപ്പിച്ചിരുന്നത്? -തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍.-സ്വകാര്യ കോളേജില്‍ പ്രൊഫസര്‍ തസ്തിക ഉണ്ടോ? -ഇല്...

Cashless Economy

Is India moving towards a cashless economy? Is it possible for India to become a cashless economy? After demonetisation, Prime Minister Narendra Modi is vouching cashless economy. As usual, his suppor...

കരിക്ക് കുടിക്കാന്‍ ചില്ലറ വേണ്ട…

2005ല്‍ ഇറങ്ങിയ ഒരു സിനിമയുണ്ട് -അച്ചുവിന്റെ അമ്മ. സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാട്. നായകന്‍ ഇമ്മാനുവല്‍ ജോണ്‍ എന്ന ഇജോയെ അവതരിപ്പിച്ചത് പില്‍ക്കാലത്ത് നരേൻ ആയി മാറിയ പുതുമുഖം സുനില്‍. നായിക അച്ചു...

കടം വാങ്ങൂ… പണക്കാരനാവാം

എന്താണ് സമ്പത്തിന്റെ മാനദണ്ഡം? ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് സ്വരൂപിച്ച ആസ്തിയാണോ? ബാങ്കുകളില്‍ നിന്ന് വന്‍ തുക ഏതെങ്കിലും തരത്തില്‍ വായ്പയായി നേടിയെടുത്താല്‍ എന്നെ പണക്കാരനായി മറ്റുള്ളവര്‍ അംഗീകര...

എഴുതിത്തള്ളുന്ന കടങ്ങള്‍

എന്താണ് കടം എഴുതിത്തള്ളല്‍? എല്ലാവരും ചര്‍ച്ച ചെയ്യുന്നത് ഇതാണ്. വന്‍കിടക്കാരുടെ വായ്പ എഴുതിത്തള്ളി എന്ന പേരില്‍ ജനരോഷം 'ഇരമ്പുന്നുണ്ട്'. കുറഞ്ഞപക്ഷം സമൂഹമാധ്യമങ്ങളിലെങ്കിലും ആ ഇരമ്പം കേള്‍ക്കാം. പക്ഷ...

ഒബാമയെ എനിക്കിഷ്ടമാണ്

അമേരിക്കന്‍ പ്രസിഡന്റുമാരെ തിരിച്ചറിയാനുള്ള പ്രായം എനിക്ക് കൈവന്ന ശേഷം ആ കസേരയില്‍ ഇരുന്നിട്ടുള്ളത് റൊണാള്‍ഡ് റെയ്ഗന്‍, ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ്, ബില്‍ ക്ലിന്റണ്‍, ജോര്‍ജ്ജ് വാക്കര്‍ ബുഷ്...

യുനെസ്‌കോ, നാസ പിന്നെ കമലിനിയും

കുട്ടന്‍ എന്നൊരു പയ്യന്‍സുണ്ട്. നമ്മുടെ നരേന്ദ്ര മോദി സാറിന്റെ വലിയ ഭക്തനാണ്. എം.എ. വരെ പഠിച്ചു. പി.എസ്.സി. ജോലിക്കായുള്ള പഠനമാണ് ഇപ്പോള്‍ പരിപാടി. മോദി സാറാണ് കുട്ടന്റെ റോള്‍ മോഡല്‍. സാര്‍ എന്തു പറഞ്...

അക്ഷരപ്പിശാച്..?!!!

ഇപ്പോള്‍ നിലവിലുള്ള 500, 1,000 രൂപ നോട്ടുകളുടെ ഉപയോഗം തടയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അത് ഞാനടക്കമുള്ള സാധാരണക്കാര്‍ക്ക് വളരെ വലിയ ബുദ്ധിമുട്ട്...
Enable Notifications OK No thanks