back to top
Home Authors Posts by V S Syamlal

V S Syamlal

V S Syamlal
665 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

വീടു വെയ്ക്കാന്‍ ഇനി കുരുക്കില്ല

"ഇനി ഓഫീസ് കയറിയിറങ്ങി ചെരുപ്പ് തേയില്ല" -ഈ വാചകം എന്നെ വല്ലാതാകര്‍ഷിച്ചു. ഈ വാചകത്തിന്റെ വിശദാംശങ്ങള്‍ കൗതുകപൂര്‍വ്വം അന്വേഷിച്ചു. മനസ്സിലാക്കിയ കാര്യങ്ങള്‍ ഞാനുള്‍പ്പെടെ എല്ലാവരും ഇരുകൈയും നീട്ടി സ്...

പറക്കും കാര്‍ ഇതാ എത്തി

ശാസ്ത്രനോവലുകളിലും ജയിംസ് ബോണ്ട് സിനിമകളിലും കാര്‍ട്ടൂണുകളിലുമെല്ലാം കണ്ടിട്ടുള്ള പറക്കും കാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. എയര്‍കാര്‍ എന്നു പേരില്‍ റോഡിലും ആകാശത്തും സഞ്ചരിക്കുന്ന ദ്വിതല വാഹനം സ്ലോവാ...

ലോകത്തെ മികച്ച ഫുട്ബോള്‍ താരം??

യൂറോ കപ്പിലും കോപ അമേരിക്കയിലും മത്സരച്ചൂട് കൊടുമ്പിരിക്കൊള്ളുന്ന ഇക്കാലത്തല്ലാതെ മറ്റെപ്പോഴാണ് ലോകത്തെ മികച്ച ഫുട്ബോള്‍ താരങ്ങളുടെ പട്ടിക തയ്യാറാക്കാനിറങ്ങുക? ഈ പട്ടിക എത്ര വലിയ വിദഗ്ദ്ധന്‍ തയ്യാറാക്...

ദേശീയ ശരാശരിയെക്കാള്‍ മുകളില്‍ നമ്മള്‍

ഇവിടെ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ മേലങ്കിയണിഞ്ഞു നടക്കുന്ന ചിലരുണ്ട്. അവര്‍ പറയുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസം ആകെ കുത്തഴിഞ്ഞ നിലയിലാണെന്നും തങ്ങളാണ് അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെന്നുമാണ്....

അയ്യോ.. മൊയലാളി പോവല്ലേ…

3,500 കോടി രൂപയുടെ വമ്പന്‍ മൂലധന നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം.ജേക്കബ് എന്ന സാബു മൊയലാളി പ്രഖ്യാപിച്ചു. 2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന അസന്‍ഡ് ...

What an Idea Sirji!!

ഗ്രീക്ക് ചിന്തകനായ പ്ലേറ്റോ ജീവിച്ചിരുന്നത് ക്രിസ്തുവിനു മുമ്പ് 428നും 348നും ഇടയിലാണ്. അദ്ദേഹം അന്നു പറഞ്ഞിരുന്നു -"വിദൂരഭാവിയില്‍ ഒരിക്കല്‍, നമ്മുടെ കൊച്ചുമക്കളുടെ കൊച്ചുമക്കളുടെ കാലത്ത്, നമ്മുടെ ഈ ...