Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

വൈറസിനെ പിടിക്കാന്‍ കേരളത്തില്‍ റാപിഡ് ടെസ്റ്റ്

കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമൂഹവ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് ഐ.സി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്...

പൊലീസിനു മാത്രമല്ല ജനത്തിനുമുണ്ട് അധികാരം

കോവിഡ് 19 പ്രതിരോധിക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ. സാമൂഹിക അകലം പാലിക്കുക. അതു തിരിച്ചറിഞ്ഞതിനാല്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് കേന്ദ്ര സര്‍ക്കാരും ആ പാത പിന്ത...

മഹാമാരിക്കെതിരെ സാമ്പത്തിക ഇടപെടല്‍

രോഗം ബാധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെയാണ്. കൃത്യമായ മുന്‍കരുതലുകളും ഫലപ്രദമായ ചികിത്സയുമുണ്ടെങ്കില്‍ രോഗത്തെ മറികടക്കാം. ആരോഗ്യം വീണ്ടെടുക്കാം. എന്നാല്‍, ഒരു മഹാമാരി ബാധിച്ചാല്‍ തകര്‍ന്നുപോകുന്നത് ...

കാള പെറ്റു, കയറുമെടുത്തു!!

നാടക സംഘം സഞ്ചരിച്ച വാഹനത്തിൽ നാടകഗ്രൂപ്പിന്റെ പേര്​ പ്രദർശിപ്പിച്ച ബോർഡ് വച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് 24,000 രൂപ പിഴയിട്ടു. കേരളത്തിലെ നാടക കലാകാര സമൂഹത്തിനിടയിൽ വലിയ ഞെട്ടലും പ്രതിഷേധവും നിരാശയും...

5 അപ്പം കൊണ്ട് 5,000 പേരെ ഊട്ടിയോ?

ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കുന്ന പദ്ധതി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നു. അത് അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്റെ വീട്ടിനു തൊട്ടു പിന്നിലെ പറമ്പില്‍ ഇത്തരം നാലു വീടുകള്‍ക്ക് കഴിഞ്ഞ...

3,343 എന്നാല്‍ നാലര ലക്ഷം!!

3,343 എന്ന് അക്കത്തിലെഴുതിയാല്‍ എങ്ങനെ വായിക്കും എന്ന് ചോദ്യം. നാലര ലക്ഷം എന്നുത്തരം!! ഏതു തലതിരിഞ്ഞ കണക്കുമാഷാണ് ഇതു പഠിപ്പിക്കുന്നത് എന്ന് അടുത്ത ചോദ്യം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നുത്തരം...

കേരളത്തില്‍ നടന്നതും ഗുജറാത്തില്‍ നടക്കാത്തതും

"കേരളത്തിലെ ഗവണ്‍മെന്റ് പ്രധാനമന്ത്രി ആവാസ് യോജനയെ ലൈഫ് പദ്ധതി എന്ന പേരിലാണ് ജനങ്ങളോട് പറയുന്നത്. ഇന്ന് ലൈഫ് പദ്ധതിയുടെ ഭാഗമായി 2 ലക്ഷം വീടുകൾ നിർമ്മിച്ചു എന്ന് പറയുന്നു. ലൈഫ് എന്ന പേരിൽ നടപ്പാക്കുന്ന...

വരവറിയിച്ച് താരപുത്രന്‍

രാഹുല്‍ ദ്രാവിഡ് -ഇന്ത്യയുടെ വന്‍മതില്‍. സമീപകാലത്ത് ഇന്ത്യ സൃഷ്ടിച്ച ഏറ്റവും വിശ്വസ്തനായ മധ്യനിര ബാറ്റ്സ്മാന്‍. ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി. കളിയില്‍ നിന്നു വിരമിച്ച് വര്‍ഷങ്ങളായിട്ടും...

എന്റെ ആദ്യ മുഖ്യപത്രാധിപര്‍

"ഹ ഹ ഹ ഹ ഹ..."മണി സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് മനസ്സിലേക്ക് ഓടിയെത്തുക സ്വയം മറന്നുള്ള ഈ പൊട്ടിച്ചിരിയാണ്. അ‍ടഞ്ഞുകിടക്കുന്ന വലിയ വാതിലിനപ്പുറത്തെ ചിരി പലപ്പോഴും അരിച്ചിറങ്ങി ഇപ്പുറത്ത് ഞങ...

കുറ്റപത്രം

അട്ടിമറി ശ്രമങ്ങളുടെ മലവെള്ളപ്പാച്ചിൽ നീന്തിക്കയറി ഒടുവിൽ ആ കുറ്റപത്രം കോടതിയിലെത്തി. കേരള ഭരണത്തിലെ ഉന്നതങ്ങളിൽ വിഹരിക്കുന്ന ഐ.എ.എസ്. ഹുങ്കിനെ ഇങ്ങു താഴെ സാധാരണക്കാർക്കിടയിൽ ജീവിക്കുന്ന മാധ്യമപ്രവർത്...
Enable Notifications OK No thanks