Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

കേരളത്തില്‍ നടന്നതും ഗുജറാത്തില്‍ നടക്കാത്തതും

"കേരളത്തിലെ ഗവണ്‍മെന്റ് പ്രധാനമന്ത്രി ആവാസ് യോജനയെ ലൈഫ് പദ്ധതി എന്ന പേരിലാണ് ജനങ്ങളോട് പറയുന്നത്. ഇന്ന് ലൈഫ് പദ്ധതിയുടെ ഭാഗമായി 2 ലക്ഷം വീടുകൾ നിർമ്മിച്ചു എന്ന് പറയുന്നു. ലൈഫ് എന്ന പേരിൽ നടപ്പാക്കുന്ന...

വരവറിയിച്ച് താരപുത്രന്‍

രാഹുല്‍ ദ്രാവിഡ് -ഇന്ത്യയുടെ വന്‍മതില്‍. സമീപകാലത്ത് ഇന്ത്യ സൃഷ്ടിച്ച ഏറ്റവും വിശ്വസ്തനായ മധ്യനിര ബാറ്റ്സ്മാന്‍. ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി. കളിയില്‍ നിന്നു വിരമിച്ച് വര്‍ഷങ്ങളായിട്ടും...

എന്റെ ആദ്യ മുഖ്യപത്രാധിപര്‍

"ഹ ഹ ഹ ഹ ഹ..."മണി സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് മനസ്സിലേക്ക് ഓടിയെത്തുക സ്വയം മറന്നുള്ള ഈ പൊട്ടിച്ചിരിയാണ്. അ‍ടഞ്ഞുകിടക്കുന്ന വലിയ വാതിലിനപ്പുറത്തെ ചിരി പലപ്പോഴും അരിച്ചിറങ്ങി ഇപ്പുറത്ത് ഞങ...

കുറ്റപത്രം

അട്ടിമറി ശ്രമങ്ങളുടെ മലവെള്ളപ്പാച്ചിൽ നീന്തിക്കയറി ഒടുവിൽ ആ കുറ്റപത്രം കോടതിയിലെത്തി. കേരള ഭരണത്തിലെ ഉന്നതങ്ങളിൽ വിഹരിക്കുന്ന ഐ.എ.എസ്. ഹുങ്കിനെ ഇങ്ങു താഴെ സാധാരണക്കാർക്കിടയിൽ ജീവിക്കുന്ന മാധ്യമപ്രവർത്...

ഇന്ത്യ തളരുമ്പോഴും കേരളം വളരുന്നു

രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം. എന്നാൽ, ഇതിനെ മറികടന്ന് ഒരു സംസ്ഥാനം വളർച്ച കൈവരിച്ചാലോ? അതൊരു നേട്ടം തന്നെയല്ലേ? അത്തരമൊരു നേട്ടത്തെ സംബന്ധിച്ചാണ് പറയാനു...

തോൽക്കാൻ മനസ്സില്ലാത്തവർ

'തോൽക്കാൻ മനസ്സില്ലാത്തവർ' -ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകം ഇപ്പോൾ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. കുറച്ചു കാലം മുമ്പു വരെ ഓസ്ട്രേലിയൻ ടീമിനെ 'തോല്പിക്കാനാവാത്തവർ' എന്നു വിശേഷിപ്പിച്ചിരുന്നു. അപ്പോഴും...

രാഗം മോഹനം

രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങൾക്കെതിരെ ജനങ്ങൾ സംഘടിക്കുന്ന മഹാ പൗരസംഗമത്തിന്റെ കൂടിയാലോചനകളുമായി ട്രിവാൻഡ്രം ഹോട്ടലിലെ ഒരു മുറിയിൽ ചടഞ്ഞിരിക്കുകയായിരുന്നു ഞങ്ങൾ -ഞാനും ഡോ.അ...

ഗവർണറുടെ വായന

നയപ്രഖ്യാപനം ഗവർണർ വായിക്കുമോ ഇല്ലയോ? കുറച്ചു ദിവസമായി കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചയിലെല്ലാം ഈ ചോദ്യമുണ്ടായിരുന്നു. ഇപ്പോഴതിന് ഉത്തരമായി -വായിച്ചു. വായിക്കാത്തെ നിയമസഭയുടെ മേശപ്പു...

ഇതു കേരളമാണ്.. ഇവിടിങ്ങനെയാണ്…

ആലപ്പുഴ കായംകുളം ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവാണ് വധു. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്താണ് വരൻ. മുഹൂ...

മിന്നക്കുട്ടി

"അങ്കിളേ.. എനിക്കും പ്രസംഗിക്കണം." പിന്നിൽ നിന്നൊരു ശബ്ദം. ഇതാരപ്പാ എന്ന അർത്ഥത്തിൽ ഞാനൊന്നു തറപ്പിച്ചു നോക്കി. ഒരു പെൺകുട്ടിയാണ്. എന്റെ കണ്ണനെപ്പോലെ ഏതാണ്ട് ആറു വയസ്സിനടുത്ത് പ്രായം കാണും. ഒരു മുൻപരി...