Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

വിശ്വാസം, അതാണെല്ലാം…

താന്‍ ഒപ്പമുണ്ട് എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ എല്ലായ്‌പ്പോഴും സാധിക്കുന്നു എന്നതാണ് വി.എസ്.അച്യുതാനന്ദന്‍ എന്ന നേതാവിന്റെ വിജയം. രാഷ്ട്രീയക്കാരോട് മുഴുവന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു നില്‍ക്കുന്ന ജ...

റമീലയുടെ കഥ, റഞ്ചോട് ലാലിന്റെയും…

രാജസ്ഥാനിലെ ദുംഗാര്‍പുര്‍ ജില്ലയിലെ ബിച്ചിവാര ഗ്രാമത്തിലെ താമസക്കാരായിരുന്നു റഞ്ചോട് ലാല്‍ ഖരാഡിയും ഭാര്യ റമീല ദേവിയും. ഇവര്‍ക്ക് 6 കുട്ടികള്‍ -4 ആണും 2 പെണ്ണും. രാഹുല്‍, ലക്ഷ്മണ്‍, മനീഷ്, മംമ്ത, ശര്‍...

ഓം ആചാരലംഘനായ നമഃ

സ്ത്രീകളോട് പ്രായം ചോദിക്കരുതെന്ന് പറയും. ചോദിച്ചാല്‍ അവര്‍ പറയുകയുമില്ല. പക്ഷേ, പ്രായം തര്‍ക്കവിഷയമാവുമ്പോള്‍ അതു പറയേണ്ടി വരും. നിര്‍ബന്ധിച്ചു പറയിക്കുന്നത് ഗതികേട് തന്നെയാണ്.ശബരിമല സന്നിധാനത്ത്...

നാട്യം.. രസം… പൊരുള്‍….

സര്‍വ്വര്‍ത്ഥേ സര്‍വ്വദാ ചൈവ സര്‍വ്വ കര്‍മ്മ ക്രിയാസ്വഥ സര്‍വ്വോപദേശ ജനനം നാട്യം ലോകേ ഭവിഷ്യതിലോകത്തില്‍ സര്‍വ്വജനങ്ങള്‍ക്കും വേണ്ടി ഏതു കാലത്തും സകല പ്രവര്‍ത്തികളെ സംബന്ധിച്ചും എല്ലാ ഉപദേശങ്ങളും ഉള...

നെഹ്‌റാ ജീ…

2003ലെ ലോക കപ്പ് ക്രിക്കറ്റ്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ വലിയ പ്രതീക്ഷകളുമായാണ് ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങിയത്. മാതൃഭൂമിയുടെ ലോകകപ്പ് ഡെസ്‌കില്‍ ഞങ്ങള്‍ വന്‍ തയ്യാറെടുപ്പുകള്‍ ...

പ്രായത്തിനേകുന്നു പുതുജീവന്‍

40 വയസ്സ് വല്ലാത്തൊരു പ്രായമാണ്. അതുവരെയുള്ള കെട്ടുപാടുകളെല്ലാം വലിച്ചെറിഞ്ഞ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്ന പ്രായം. ആ പ്രേരണ ഉള്ളിലൊതുക്കുന്നതില്‍ ചിലരെല്ലാം വിജയിക്കും. ഒതുക്കാ...

സുകുവേട്ടന്റെ താക്കോല്‍

കോട്ടയം ടൗണില്‍ നിന്ന് മൂന്നു മൈല്‍ നടന്നാല്‍ നാട്ടകം കുന്നിന്‍പുറം കാണാം... ഹൊയ് ഹൊയ് ഹൊയ് നാട്ടകം കുന്നിന്‍പുറം കാണാം...കോട്ടയംകാരന്‍ തന്നെയായിരുന്ന വി.ഡി.രാജപ്പന്റെ കഥാപ്രസംഗത്തിലൂടെയാണ് നാട്ടകം ...

അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…

പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണം ഭരണത്തില്‍ കയറിയപ്പോള്‍ സൗകര്യപൂര്‍വ്വം മറന്നു -എല്‍.ഡി.എഫിനെക്കുറിച്ച് അടുത്തിടെ ശക്തമായി കേട്ട ആക്ഷേപമാണിത്. ബാര്‍ കോഴ കേസില്‍ കെ.എം.മാണിയെ രക്ഷിച്ചെടുക്കാ...

സുനാമി വരുന്നേ… സുനാമി

1990ല്‍ ഞാന്‍ പ്രിഡിഗ്രി പഠിക്കുന്ന കാലത്ത് ഒരു വൈകുണ്ഡം സൂര്യനാരായണ അയ്യര്‍ ആവിര്‍ഭവിച്ചിരുന്നു. മരത്തിനു മുകളില്‍ കയറി താഴേക്കു നോക്കിയപ്പോഴുണ്ടായ ഭയത്തെത്തുടര്‍ന്ന് ആറാമിന്ദ്രിയം അഥവാ അതീന്ദ്രിയജ്ഞ...

ചൂഷണത്തിന്റെ പെണ്‍വീടുകള്‍

ഇത് ഒരു സുഹൃത്തിന്റെ അനുഭവമാണ്. വയനാട്ടില്‍ നിന്ന് അവള്‍ തിരുവനന്തപുരത്തേക്ക് ബസ് കയറിയത് വ്യക്തമായ ലക്ഷ്യത്തോടെ ആയിരുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഒരു താല്‍ക്കാലിക ജോലി സംഘടിപ്പിക്കണം....
Enable Notifications OK No thanks