Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

പാകിസ്താന്‍ പപ്പടപ്പൊടി!!

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് വിശേഷിപ്പിക്കുമ്പോള്‍ ആദ്യം വരുന്ന വാക്ക് 'ചിരവൈരികള്‍' എന്നതാണ്. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടം സ്വാഭാവികമായും തീപാറണം. വിശേഷിച്ചും അ...

നമിച്ചണ്ണാ… നമിച്ച്!!

നമിച്ചണ്ണാ... നമിച്ച്!! എന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളിനെയാണ് 'അണ്ണാ' എന്നു വിശേഷിപ്പിച്ചത്. എങ്ങനെ വിശേഷിപ്പിക്കാതിരിക്കും? ചെയ്തികള്‍ അങ്ങനെയാണല്ലോ!സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ കഴിഞ്ഞ...

ചാരം മാറുമ്പോള്‍ തെളിയുന്ന വജ്രം

'കുറച്ചൊക്കെ ഫാന്റസി വേണം. എന്നാലല്ലേ ജീവതത്തിലൊക്കെ ഒരു ലൈഫുള്ളൂ.. ങ്‌ഹേ??' -സമീറയോട് സിബി ചോദിച്ചു. സിബിയെയും സമീറയെയും മലയാളികള്‍ക്ക് അത്രയ്ക്കങ്ങോട്ട് പരിചയമായിട്ടില്ല. പരിചയപ്പെട്ടു വരുന്നതേയുള്ള...

കീഴടക്കാന്‍ അഫ്ഗാനികള്‍ വരുന്നു…

1983ല്‍ പ്രുഡന്‍ഷ്യല്‍ ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം വാര്‍ത്തയായതോടെയാണ് ക്രിക്കറ്റ് എന്നൊരു കളിയെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. സിംബാബ്‌വെയ്‌ക്കെതിരായ ലീഗ് മത്സരത്തില്‍ കപില്‍ ദേവിന്റെ 17...

വേദി നമ്പര്‍ 1015!!!

കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് ദേശീയ നാടകോത്സവം നടന്നപ്പോഴാണ് ഈ മനുഷ്യനെ ഞാന്‍ പരിചയപ്പെടുന്നത്. അതിനു മുമ്പ് പലയിടത്തു വെച്ചും കണ്ടിട്ടുണ്ട്. ഗവ. ആര്‍ട്‌സ് കോളേജില്‍ സമകാലികനും സുഹൃത്തുമായ ബ്...

ടൊവിനോ… നീ അടിപൊളിയല്ലേ!!

മായാനദി കാണാത്തവരായി ഈ നാട്ടില്‍ ആരും ബാക്കിയില്ലെന്നു തോന്നുന്നു. കണ്ടവര്‍ തന്നെ വീണ്ടും കാണുന്ന അവസ്ഥ. എങ്കിലും സിനിമ കാണാത്തയാളായി ഞാനുണ്ടായിരുന്നു. തിയേറ്ററിലെ തിരക്കൊന്നൊഴിയട്ടെ എന്നു കരുതിയാണ് ആ...

പ്രണയത്തിന് പ്രായവിലക്ക്!!

ആന്‍ ഫുല്‍ഡ എഴുതിയ Un Jeune Homme Si Parfait അഥവാ Such A Perfect Young Man എന്ന പുസ്തകം എത്ര പേര്‍ വായിച്ചിട്ടുണ്ട്? അടുത്തിടെയാണ് ഞാനിത് വായിച്ചത്. ഇമ്മാനുവല്‍ ജോണ്‍-മൈക്കല്‍ ഫ്രെഡറിക് മക്രോണിന്റെ ജ...

അതികായനൊപ്പം 5 നാള്‍…

'എനിക്കൊരു കാപ്പി കൂടി വേണം' -നമ്മളെല്ലാം ചോദിച്ചിട്ടുണ്ട്. ചോദിക്കാറുണ്ട്. ഒരു കാപ്പി കുടിച്ചതിനു ശേഷം വീണ്ടുമൊന്നു കൂടി ചോദിക്കുകയാണ്. അങ്ങനെ ചോദിക്കുന്നതിന് നമ്മുടേതായ കാരണമുണ്ടാവാം. വെളിപ്പെടുത്തണ...

മാര്‍ക്കിടുന്നവരുടെ ശ്രദ്ധയ്ക്ക്..

ഓഖി ചുഴലിക്കാറ്റിന്റെ വേളയില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മാര്‍ക്കിട്ട് തോല്‍പ്പിക്കുന്ന തിരക്കിലാണല്ലോ എല്ലാവരും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പാളിച്ചയില്ല എന്ന് ആരെങ്കിലും പറഞ്ഞ...

മുതലെടുപ്പിന്റെ ചുഴലി രാഷ്ട്രീയം

ഓഖി ചുഴലിക്കൊടുങ്കാറ്റിനെ പറ്റി വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. മുന്നറിയിപ്പ് ലഭിച്ചിട്ടും അത് അവഗണിച്ചത് അത്യന്തം ഗുരുത...
Enable Notifications OK No thanks