Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

നോട്ടുനിരോധനം പ്രതിവിധിയാകുമോ?

അടുത്തിടെ ഉണ്ടായ ഒരു സംഭവമാണ്. അല്പം നിയമവിരുദ്ധ പ്രവര്‍ത്തനം ഉള്‍പ്പെടുന്നതിനാല്‍ ഇതുമായി ബന്ധമുള്ളയാളുടെ പേരും സ്ഥലവും വെളിപ്പെടുത്തുന്നില്ല. വെള്ളി നിറമുള്ള സ്‌കോര്‍പിയോ ഒരു പുതുതലമുറ ബാങ്കിന്റെ എ....

സ്മാര്‍ട്ട് സിറ്റിയിലെ ഹൈക്കോടതി ബെഞ്ച്

സ്മാര്‍ട്ട് സിറ്റിയാവാനുള്ള മത്സരത്തിലാണ് തിരുവനന്തപുരം. അതിനായുള്ള പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു. നല്ലതു തന്നെ. ഒരു തിരുവനന്തപുരത്തുകാരന്‍ എന്ന നിലയില്‍ അതിയായ ആഹ്ലാദമുണ്ട്. പക്ഷേ, നേരത്തേ ഉന...

അമേരിക്കയിലെ കണക്കിലെ കളികള്‍

ഇന്ത്യ എന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്. ലോകത്ത് 196 രാഷ്ട്രങ്ങളുള്ളതില്‍ 123 എണ്ണം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. അതില്‍ ഏറ്റവും വലുത് ഇന്ത്യ തന്നെ. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തു...

അമേരിക്കന്‍ ബാലറ്റ്

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഒരു ബാലറ്റിന്റെ ഫോട്ടോ എടുക്കാനോ അതു പരസ്യമായി പങ്കിടാനോ ഇതുവരെ എനിക്കു ധൈര്യമുണ്ടായിട്ടില്ല. പൊലീസുകാര്‍ തട്ടി അകത്താക്കിയാലോ എന്ന പേടി തന്നെ. രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ...

ഇതോ മാധ്യമ സ്വാതന്ത്ര്യം?

ഇന്ത്യയിലെ മാധ്യമങ്ങള്‍ അമിതസ്വാതന്ത്ര്യം കാണിക്കുന്നുവെന്നും അവയ്ക്കു മൂക്കുകയറിടണമെന്നുമുള്ള മുറവിളി അടുത്ത കാലത്തായി ശക്തി പ്രാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെന്താ കൊമ്പുണ്ടോ എന്നും പലരും ച...

ഞങ്ങള്‍ക്ക് വാര്‍ത്ത വേണ്ട സര്‍…

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ കേരളത്തിലുണ്ട്. ആരെങ്കിലും അറിഞ്ഞോ ആവോ? രാഷ്ട്രപതിയുടേതോ ഉപരാഷ്ട്രപതിയുടേതോ പ്രധാനമന്ത്രിയുടേതോ പോലെ ബഹുമാനമര്‍ഹിക്കുന്ന പദവി തന്നെയാണ് സുപ്രീം കോടതി ചീഫ്...

ആറന്മുള നല്‍കുന്ന ആഹ്ളാദം

ആറന്മുള പാടത്ത് 16 വര്‍ഷത്തിനു ശേഷം വിത്തിട്ട വിവരം കേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്തൊരാഹ്ളാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു വിത്തെറിയല്‍. എല്ലാ നിയമങ്ങളും വ്യവസ്ഥകളും കാറ്റില്‍പ്...

അമ്മമനസ്സ് തൊട്ടറിഞ്ഞ്

ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്നതില്‍ അച്ഛനെക്കാള്‍ വലിയ ചുമതല വഹിക്കുന്നത് അമ്മയാണെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കില്‍പ്പിന്നെ ആ കുഞ്ഞ് അച്ഛന്റെ പേരില്‍ മാത്രം അറിയപ്പെടുന്നത് എന്തുകൊണ്ട്? പലപ്പോഴു...

മെഡലിനായി ഇത്ര ക്ലേശിച്ചിട്ടുണ്ടാവില്ല

ദേശീയ ഗെയിംസില്‍ മെഡല്‍ നേടാന്‍ സജന്‍ പ്രകാശും എലിസബത്ത് സൂസന്‍ കോശിയും ഇത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവില്ല. മെഡലിനു പിന്നാലെ പ്രഖ്യാപിക്കപ്പെട്ട സമ്മാനം കൈയിലെത്താന്‍ മെഡല്‍ നേടിയതിന്റെ ഇരട്ടി കഷ്ടപ...

ബിനു പണ്ടേ സ്മാര്‍ട്ടാണ്!!!

കാലം 1992 എന്നാണോര്‍മ്മ. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി. അത്യാവശ്യം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ ഉണ്ട്. മെഡിക്കല്‍ സമരത്തിന്റെ ഭാഗമായി ഇടതുപക്ഷ സംയുക്ത വിദ്യാ...
Enable Notifications OK No thanks