Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ഓര്‍മ്മകളുണ്ടായിരിക്കണം

കോഴിക്കോട് മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന വേളയില്‍, 2005 ജൂലൈ രണ്ടിനാണ് ഞാന്‍ ആദ്യമായി ഒരു ലാപ്‌ടോപ്പ് സ്വന്തമാക്കുന്നത്. 2005 ജൂലൈ മൂന്നു മുതല്‍ ഇന്നുവരെ ഞാന്‍ എഴുതിയ വാര്‍ത്തകള്‍ മുഴുവന്‍ ലാപ്‌ടോപ്പില...

അധഃകൃതര്‍

ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തക സുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ വേണം. അദ്ദേഹം എന്നെപ്പോലല്ല. സജീവമായി രംഗത്തുള്ളയാള്‍ തന്നെ. എന്റെ മൊബൈലിലുള്ള അദ്ദേഹത്തിന്റെ നമ്പറില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. ഇടയ്ക്ക് അ...

അനന്തപുരിയിലും സ്‌കാനിയ

കെ.എസ്.ആര്‍.ടി.സിയുടെ രാജകീയ ശകടമായ സ്‌കാനിയ തിരുവനന്തപുരത്തു നിന്ന് സര്‍വ്വീസ് ആരംഭിക്കുന്നു. ഇതുവരെ ആലപ്പുഴയുടെ സ്വകാര്യ അഹങ്കാരമായിരുന്നു സ്‌കാനിയ ഇനി അനന്തപുരിയുടെ തിലകക്കുറിയാവുകയാണ്. ഏപ്രില്‍ 24...

ഒടുവില്‍ സ്‌കാനിയ ‘ഇറങ്ങി’

സഞ്ചരിക്കുന്ന കൊട്ടാരം സ്‌കാനിയ ഒടുവില്‍ റോഡിലിറങ്ങി. വിഷുക്കൈനീട്ടം 3 ദിവസം വൈകി. ഏപ്രില്‍ 17 ഞായറാഴ്ച രാത്രി 8 മണിക്ക് സ്‌കാനിയ ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് ഔദ്യോഗികമായി യാത്ര തിരിച്ചു. അതിന...

പൂരപ്പൊലിമ!!!

ഇന്നലെ ഏപ്രില്‍ 17. ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ നോക്കിയപ്പോള്‍ എല്ലാത്തിലും പൂരം ലൈവ്. കരി വേണ്ട, കരിമരുന്ന് വേണ്ട എന്നു ചര്‍ച്ചിച്ചവരെല്ലാം 'പരിപാടിയുടെ ഈ ഭാഗത്തിന്റെ പ്രായോജകര്‍' ചേര്‍ത്ത് പൂരം വി...

ആരാധകന്റെ ചുമലിലേറി താരരാജാവ്

ചിക്കന്‍ ബിരിയാണി തിന്നിട്ട് 'ദില്‍വാലേ' കാണാനിരുന്നാല്‍ വയറ്റില്‍ക്കിടക്കുന്ന കോഴി പോലും എഴുന്നേറ്റു നിന്നു കൂവും -ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം 'ഫാന്‍' കാണാന്‍ പോകുന്ന കാര്യം അറിയിച്ചപ്പോള്‍ ഒരു സ...

‘തെരി’ കണ്ടാല്‍ തെറി പറയും

കോളേജില്‍ പഠിക്കുന്ന കാലത്ത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പ്രശസ്തമായ ഒരു സിനിമ കണ്ടിട്ടുണ്ട് -'ബാഷ'. കുടുംബപരമായ സമ്മര്‍ദ്ദങ്ങളാല്‍ അജ്ഞാതവാസം നയിക്കേണ്ടി വരുന്ന സൂപ്പര്‍ ഹീറോ ആയ നായകന്‍. സൂപ്പര്‍...

Mister MISFIT

Mr.Senkumar, you are not fit for this job. Your deeds have made you a laughing stock. Kerala definitely deserve a much better officer as DGP.പറയണോ എന്ന് പലവട്ടം ആലോചിച്ചു. പൊലീസിനെ പേടിച്ചിട്ടല്ല. പ...

എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂലാ…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് അടിയന്‍ എഴുതിയ കുറിപ്പ് വാട്ട്‌സാപ്പ് ഫോര്‍വേര്‍ഡായി പറക്കുകയാണ്. സന്തോഷം.സൈറ്റിൽ ട്രാഫിക് പെട്ടെന്നു കൂടിയതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ പുടികിട്ടിയത്. എനിക്ക...

ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം

ആപത്തുകാലത്ത് ഒപ്പം നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. നിലയില്ലാക്കയത്തില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ കച്ചിത്തുരുമ്പെങ്കിലും നീട്ടുന്നവന്റെ ജാതകം ആരും പരിശോധിക്കാറില്ല. ആ സഹായത്തിന്റെ പേരില്‍ ആരുടെയ...
Enable Notifications OK No thanks