Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

മൂല്യച്യുതി വരുന്നേ മൂല്യച്യുതി….

ഇത്രയും കാലം മാധ്യമങ്ങളുടെ മൂല്യച്യുതിയെക്കുറിച്ച് മൊത്തത്തിലായിരുന്നു മുറവിളി. എന്നാൽ ഇപ്പോൾ മൂല്യച്യുതി ദൃശ്യമാധ്യമങ്ങൾക്കു മാത്രമാണ്. പറയുന്നത് മലയാള മനോരമ, മാതൃഭൂമി തുടങ്ങി കേരളത്തിൽ ഏറ്റവും പ്രചാ...

ബെര്‍തെ ബിശം തുപ്പുന്നവര്‍

മാധ്യമങ്ങളെ തെറി പറയുന്നത് ഒരു സ്റ്റൈലായി മാറിയിട്ടുണ്ട്. വഴിയെ പോണവനെല്ലാം ഞങ്ങളുടെ നെഞ്ചത്ത് തകരച്ചെണ്ട കൊട്ടുകയാണ്. എന്തിന്?മാധ്യമ വേശ്യകൾ എന്നൊക്കെ പ്രയോഗിച്ചു കണ്ടു. നിങ്ങൾ മാധ്യമങ്ങളെ വിമർശിക്...

അബദ്ധത്തിന്റെ പരിധി

ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കാന്‍ പോകുമ്പോള്‍ സ്ഥിരമായി പറയുന്ന ഒരു കഥയുണ്ട്. ഒരു അബദ്ധത്തിന്റെ കഥ.അന്നു കാലത്ത് വളരെ പ്രചാരമുണ്ടായിരുന്ന ഒരു പത്രത്തിനാണ് ഈ അബദ്ധം പറ്റിയത്. പണി കിട...

പ്രിയ സുഹൃത്തേ.. വിട

സൗഹൃദത്തിന് പ്രായം ഒരു മാനദണ്ഡമല്ലെന്ന് ഈ മനുഷ്യന്‍ എന്നെ പഠിപ്പിച്ചു.ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.വഴിയില്‍ പെട്ടെന്ന് ഒരു യമഹ ബൈക്ക് കറങ്ങിത്തിരിഞ്ഞ് മ...

അപൂര്‍വ്വമീ ഗീതാവ്യാഖ്യാനം

ഗീതാശാസ്ത്രമിദം പുണ്യം യഃ പഠേത് പ്രയതഃ പുമാന്‍ വിഷ്‌ണോഃ പദമവപാനോതി ഭയശോകാദിവര്‍ജിതഃപവിത്രമായ ഗീതാശാസ്ത്രം ശ്രദ്ധിച്ചു പഠിക്കുന്ന വ്യക്തി ഭയം, ശോകം എന്നിവയില്‍ നിന്നു മുക്തനായി മഹാവിഷ്ണുവിന്റെ പദം പ...

‘ഞാന്‍ ചെയ്ത തെറ്റെന്ത്?’

അഴിമതിക്കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ചതിന്റെ പേരില്‍ ഭരണക്കാരുടെ അപ്രീതിക്കു പാത്രമായി 'നടപടി' നേരിടാനൊരുങ്ങുന്ന ഡി.ജി.പി. ഡോ.ജേക്കബ്ബ് തോമസ് ഇന്നലെ ചീഫ് സെക്രട്ടറിയോട് ഒരു...

ഗോൾഫ് ക്ലബ്ബ് ആരുടെ വക ?

സർക്കാർ വകയാണെന്നാണ് വെയ്പ്. എന്നാൽ, തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ പ്രവേശനം സമൂഹത്തിലെ മേലാളന്മാർക്കു മാത്രമായിരുന്നു. ഗോൾഫ് കളിയൊഴികെ മറ്റെല്ലാം അവിടെ നടക്കുന്നുണ്ടെന്നായിരുന്നു ആക്ഷേപം. ഇതേത്തുടർന്ന്...

ഒരു ‘സഹായ’ കഥ

മൊയ്തീന്റെയും കാഞ്ചനമാലയുടെയുടെയും കഥ വിറ്റു കാശാക്കിയവര്‍ തകര്‍ച്ച നേരിടുന്ന ബി.പി.മൊയ്തീന്‍ സേവാ മന്ദിറിനെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറാവുന്നില്ല -എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ സംവിധായകന്‍...

കവിഞ്ഞൊഴുകുന്ന ജീവകാരുണ്യപ്പുഴ!!!

'ബി.പി.മൊയ്തീന്‍ സേവാ മന്ദിറിന് നടന്‍ ദിലീപ് കെട്ടിടം നിര്‍മ്മിച്ചുനല്‍കുന്നു' 'ചേച്ചി എന്നു വേണ്ട, അമ്മേ എന്നു വിളിച്ചോളൂ എന്ന് ദിലീപിനോട് കാഞ്ചനമാല'രണ്ടു ദിവസമായി മലയാള ചലച്ചിത്ര ലോകത്ത് ഏറ്റവും ...

വഴിമാറുന്ന സുവര്‍ണ്ണതലമുറ

വീരേന്ദര്‍ സെവാഗ് വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റും ആഭ്യന്തര ക്രിക്കറ്റും ഐ.പി.എല്ലുമെല്ലാം മതിയാക്കി. വീരുവിന്റെ തന്നെ വാക്കുകള്‍ ഇതാ...I did it my wayTo paraphrase Mark Twain, the report of...
Enable Notifications OK No thanks