HomeJOURNALISMബെര്‍തെ ബിശം ...

ബെര്‍തെ ബിശം തുപ്പുന്നവര്‍

-

Reading Time: < 1 minute

മാധ്യമങ്ങളെ തെറി പറയുന്നത് ഒരു സ്റ്റൈലായി മാറിയിട്ടുണ്ട്. വഴിയെ പോണവനെല്ലാം ഞങ്ങളുടെ നെഞ്ചത്ത് തകരച്ചെണ്ട കൊട്ടുകയാണ്. എന്തിന്?

മാധ്യമ വേശ്യകൾ എന്നൊക്കെ പ്രയോഗിച്ചു കണ്ടു. നിങ്ങൾ മാധ്യമങ്ങളെ വിമർശിക്കുന്നു, എല്ലാ വശങ്ങളും പരിശോധിച്ചിട്ടാണോ ഇത്?

BIJU RADHA

  1. ഇന്ന് കണ്ടത് സരിതയുടെ തുണ്ട് വീഡിയോ കാണാനുള്ള പരക്കംപാച്ചിലല്ല. മറിച്ച്, കേരള സർക്കാർ നിൽക്കുമോ വീഴുമോ എന്നറിയാനാണ്. ഞങ്ങൾക്കത് വലിയ വാർത്ത തന്നെയാണ്. സരിതയുടെ തുണ്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നുവെങ്കിൽ അങ്ങനെ ചെയ്യുന്ന നിങ്ങളുടെ കുറ്റം. ആരോപണ വിധേയൻ വെറും പുതുപ്പള്ളി കുഞ്ഞൂഞ്ഞല്ല. കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്.
  2. മാധ്യമങ്ങൾ തത്സമയ സംപ്രേഷണ സംവിധാനങ്ങളുമായി പിന്നാലെ സഞ്ചരിച്ചതാണ് ബിജു രാധാകൃഷ്ണന് ഇന്നു ലദിച്ച ഏറ്റവും വലിയ സുരക്ഷാകവചം. ഒരു ‘വാഹനാപകടം’ സാദ്ധ്യത പോലും ഇല്ലാതെ ഒഴിവായത് അതുകൊണ്ടല്ലേ.. തെളിവുണ്ടെങ്കിൽ അതു നശിപ്പിക്കപ്പെടില്ല എന്നുറപ്പാക്കിയതും മാധ്യമസാന്നിദ്ധ്യം തന്നെ.

ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു, സൗകര്യമില്ലാത്തവർ സീരിയൽ കാണൂ. വാർത്ത കാണണ്ട.

കുറ്റം പറയുന്നവരൊക്കെ കുത്തിയിരുന്ന് വാർത്ത കണ്ടവരും സി.ഡി. കിട്ടിയില്ലെന്നറിഞ്ഞ് നെടുവീർപ്പിട്ടവരും ആണ്. എന്നിട്ടാണ് ഞങ്ങളുടെ നേർക്ക് വേശ്യയുടെ ചാരിത്ര്യപ്രസംഗം കാച്ചുന്നത്.

ഞങ്ങൾ ഇങ്ങനാണ് സാർ. സൗകര്യമുള്ളവർ കണ്ടാൽ മതി. അവിഹിതവും കൊലപാതകവും ദ്വയാർത്ഥ പ്രയോഗങ്ങളും അരങ്ങു തകർക്കുന്ന സീരിയലുകൾ തന്നെയാണ് നിങ്ങളെപ്പോലുള്ളവരുടെ സ്വീകരണമുറിക്ക് അലങ്കാരം!

ഞങ്ങൾ വിമർശനത്തിന് അതീതരാണെന്ന അഭിപ്രായമില്ല. പക്ഷേ, അത് കാര്യമാത്ര പ്രസക്തമാവണം.

ബെർതെ ബിശം തുപ്പരുത്…

LATEST insights

TRENDING insights

5 COMMENTS

  1. Good, you have a justification for going behind the CD issue!!! Then why don’t you wait for Mangalam as they may have a reason and moreover they are part of you (King makers). Everyone is looking for chance and no one is saint.

  2. ആദ്യം പത്രപ്രവർത്തകർ മാന്യന്മാർ ആകു , ഉമ്മൻചാണ്ടിയുടെ cd തപ്പി കോയമ്പത്തൂർ പോക്ക് ob van ലൈവ് നടത്തിയപ്പോൾ എവിടെ പോയി നിങളുടെ മാന്യത . എത്ര നായികരിച്ചാലും ജനങ്ങൾ കേട്ടത് ആണ് മന്ത്രിയുടെ കഴപ്പ് , അതുകൊണ്ടു ന്യായികരണ തൊഴിലാളിയുടെ റോൾ എടുക്കു വല്ല അവാർഡ് കിട്ടും

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks