Reading Time: 2 minutes

അഴിമതിക്കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ചതിന്റെ പേരില്‍ ഭരണക്കാരുടെ അപ്രീതിക്കു പാത്രമായി ‘നടപടി’ നേരിടാനൊരുങ്ങുന്ന ഡി.ജി.പി. ഡോ.ജേക്കബ്ബ് തോമസ് ഇന്നലെ ചീഫ് സെക്രട്ടറിയോട് ഒരു ചോദ്യം ചോദിച്ചു -‘ഞാന്‍ ചെയ്ത തെറ്റെന്ത്?’

ഇത് അദ്ദേഹം വെറുതെ ചോദിച്ചതാണെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. അങ്ങനെ ചോദിക്കാന്‍ ജേക്കബ്ബ് തോമസിന് അവകാശമുണ്ട്. ആ അവകാശത്തിന് സുപ്രീം കോടതി വിധികളുടെ പിന്‍ബലവുമുണ്ട്.

ഒരു സാധാരണ പൗരന്റെ, അതു ഡി.ജി.പിയല്ല രാഷ്ട്രപതി തന്നെയാകട്ടെ, അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സുപ്രീം കോടതി 25ഓളം വിധിന്യായങ്ങള്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതിന് മലയാളത്തില്‍ സ്വാഭാവിക നീതിയെന്നും ആംഗലേയത്തില്‍ principles of natural justice എന്നും പറയും. ജേക്കബ്ബ് തോമസിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്ന വേളയില്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ മതിയെന്നാണ് ബഹുമാന്യനായ കേരളാ ചീഫ് സെക്രട്ടറി ശ്രീമാന്‍ ജിജി തോംസണ്‍ “അവർഹള്‍” അവകാശപ്പെടുന്നത്. ഇത് സുപ്രീം കോടതി അംഗീകരിക്കുന്നില്ല.

In Khem Chand v. Union of India, 1958 SCR 1080 : (AIR 1958 SC 300 at pp. 306-07), it was held thus: ‘If the opportunity to show cause is to be a reasonable one it is clear that he should be informed about the charge or charges levelled against him and the evidence by which it is sought to be established, for it is only then that he will be able to put forward his defence. If the purpose of this provision is to give the Govt. servant an opportunity to exonerate himself from the charge and if this opportunity is to be a reasonable one he should be allowed to show that the evidence against him is not worthy of credence or consideration.

ഇതുകൊണ്ട് ചീഫ് സെക്രട്ടറി അദ്ദ്യേം തൃപ്തനായില്ലെങ്കില്‍ ഒന്നു കൂടി തരാം.

In P. Joseph John v. State of Travancore, Cochin, (1955) 1SCR 1011: (AIR 1955 SC 160), another Constitution Bench held that when an enquiry was held and before provisional conclusions are reached, the delinquent officer is entitled to an opportunity of show cause.
It is now settled law that the proceedings must be just, fair and reasonable and negation thereof offend Arts. 14 and 21. It is well settled law that principle of natural justice are integral part of Art. 14. No decision prejudicial to a party should be taken without affording an opportunity or supplying the material which is the basis for the decision.

അതുകൊണ്ട് ഡോ.ജേക്കബ്ബ് തോമസ് സുപ്രീം കോടതിയിലെങ്ങാനും പോകുകയാണെങ്കില്‍ ബഹുമാന്യ ചീഫ് സെക്രട്ടറി പെന്‍ഷന്‍ വാങ്ങാന്‍ ഇമ്മിണി കഷ്ടപ്പെടും. മുഖ്യമന്ത്രി ശ്രീമാന്‍ ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി ശ്രീമാന്‍ രമേശ് ചെന്നിത്തലയ്ക്കും പെന്‍ഷന്‍ ഒരു വിഷയമേയല്ല. വെറുതെ എടുത്തുചാടി തടി കേടാക്കരുതെന്നാണ് ബഹുമാന്യ ചീഫ് സെക്രട്ടറിയോട് ഈ വിനീത വിധേയന് പറയാറുള്ളത്.

സൂപ്രീം കോടതിയുടെ വിധികളുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയണമെങ്കില്‍ അങ്ങ് ഡൽഹിയിലൊന്നും പോകേണ്ടതില്ല. ഇവിടെ കന്റോൺമെന്റ് ഹൗസ് വരെ പോയി നമ്മുടെ ബഹുമാന്യനായ പ്രതിപക്ഷ നേതാവ് സഖാവ് വി.എസ്.അച്യുതാനന്ദനോട് ചോദിച്ചാല്‍ മതി. പക്ഷേ, ഒരു പ്രശ്നമുണ്ട്. സഖാവ് വി.എസ്സിനു മുന്നിൽ ചെല്ലണമെങ്കിൽ ഒരു മിനിമം യോഗ്യതയൊക്കെ വേണം. അത് ഉണ്ടെന്ന് സ്വയം ബോദ്ധ്യമുണ്ടെങ്കിൽ ധൈര്യമായി ചെല്ലാം.

സത്യസന്ധമായി ജോലി ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ഓരോ ഉദ്യോഗസ്ഥര്‍ക്കും അവകാശമുണ്ട്. പക്ഷേ, സത്യസന്ധമായി ജോലി ചെയ്യുന്നവരെ അതിന് അനുവദിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.

Previous articleഗോൾഫ് ക്ലബ്ബ് ആരുടെ വക ?
Next articleഅപൂര്‍വ്വമീ ഗീതാവ്യാഖ്യാനം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here