HomeFRIENDSHIPപ്രിയ സുഹൃത്ത...

പ്രിയ സുഹൃത്തേ.. വിട

-

Reading Time: < 1 minute

സൗഹൃദത്തിന് പ്രായം ഒരു മാനദണ്ഡമല്ലെന്ന് ഈ മനുഷ്യന്‍ എന്നെ പഠിപ്പിച്ചു.

ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

1

വഴിയില്‍ പെട്ടെന്ന് ഒരു യമഹ ബൈക്ക് കറങ്ങിത്തിരിഞ്ഞ് മുന്നിലെത്തിയാല്‍ ഉറപ്പിച്ചോണം, അതു ഗണേഷ്ജിയാണ്. ഹെല്‍മറ്റ് ഊരിയെടുത്തശേഷം തലയൊന്നു കുടയും. തലമുടിയൊന്നു മാടിയൊതുക്കും.

നേരിട്ടു കാണുന്നതിനിടയിലുള്ള ഇടവേള കൂടിയാല്‍ വിളി വരും -‘ശ്യാമേ.. എന്തുണ്ട്? മോന്‍ സുഖമായിരിക്കുന്നോ?’ ഈ നാലു വാക്കുകളില്‍ അദ്ദേഹത്തിനും എനിക്കുമിടയിലുള്ള എല്ലാം അടങ്ങിയിട്ടുണ്ട്.

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന പഴയ ക്ലീഷേ വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നു. പക്ഷേ, വേറെ മാര്‍ഗ്ഗമില്ല.

എന്റെ ഫോണ്‍ബുക്കില്‍ ഇനി വിളിക്കേണ്ടാത്ത, അല്ലെങ്കില്‍ വിളി വരാത്ത നമ്പറുകളുടെ കൂട്ടത്തില്‍ ഒന്നു കൂടി.

Ganeshji
+919995439025

സമപ്രായക്കാരനല്ലാത്ത എന്റെ പ്രിയ കൂട്ടുകാരാ.. അങ്ങേയ്ക്ക് വിട.
അങ്ങു നല്‍കിയ നല്ല ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരു തുള്ളി കണ്ണുനീര്‍..

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS