Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ബി.ജെ.പിയെ വളര്‍ത്തുന്നതാര്??

"ഇത്തവണ കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ബി.ജെ.പിയിലേക്ക് കേരളത്തിലെ ഒരു പ്രബല വിഭാഗം പോകുമെന്ന് അങ്ങേക്കുമറിയാം" -ചോദ്യം കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് കെ.സുധാകരനോടാണ്.മറുപടി പറയാന്‍ ഒരു...

എന്റെ കേശസംരക്ഷണ പരീക്ഷണങ്ങള്‍

ആവശ്യമുള്ള ഘട്ടത്തില്‍ ഒപ്പം നില്‍ക്കുക എന്നതാണ് ഒരു സുഹൃത്തിന്റെ കര്‍ത്തവ്യം എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. ഈ വരികള്‍ എഴുതിയിടാന്‍ എന്നെ പ്രേരിപ്പിച്ചതും അതു തന്നെയാണ്. ഇനി കാര്യത്തിലേക്ക്.കേരളത...

പുഴ സംരക്ഷിക്കാന്‍ കോടികള്‍

കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു സഹപാഠിയെ കാണാന്‍ പോയി. അപ്പോള്‍ അവന്‍ ഒരു ഫയല്‍ പഠിക്കുകയായിരുന്നു. രഹസ്യസ്വഭാവം ഒന്നും ഇല്ലാത്തതിനാല്‍ ആ ഫയലിലെ വിവരങ്ങള്‍ എന്നോടു വെളിപ്പെടുത്...

ജോസ് പാട്ടെഴുതുകയാണ്

35 വര്‍ഷത്തിലേറെയാകുന്നു ജോസ് കവിത എന്ന പേരില്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചു തുടങ്ങിയിട്ട്. അവയില്‍ പലതും ജോസ് മാത്രം വായിച്ചവ. എങ്കിലും ചിലതിനൊക്കെ ഈണം വരും. പാട്ടായി രൂപമെടുക്കും. ജോസിലെ കവി അ...

സ്കൂള്‍ ഏറ്റെടുക്കല്‍ വീണ്ടും…

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വീകരിച്ച ഒരു പ്രധാന നടപടി വലിയ ചര്‍ച്ചാവിഷയമായിരുന്നു. ലാഭകരമല്ല എന്ന പേരില്‍ മുന്‍ സര്‍ക്കാരിന...

ഗാബ കീഴടങ്ങുമ്പോള്‍

ഇന്ത്യന്‍ ഇന്നിങ്സിലെ 97-ാം ഓവറിന്റെ അവസാന പന്ത്. ഓഫ് സ്റ്റമ്പിന് പുറത്തേക്കു ചലിക്കുന്ന വിധത്തില്‍ ജോഷ് ഹെയ്സല്‍വുഡ് എറിഞ്ഞ പന്തിന് കൈക്കുഴ തിരിച്ചൊരു താഡനം ഋഷഭ് പന്തിന്റെ വക. സ്ട്രെയ്റ്റ് എക്സ്ട്രാ ...

അയോഗ്യത വരുന്ന വഴി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്കായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ യോഗം. മലയാള സിനിമയിലെ സൂപ്പര്‍ നടന്‍ കൃഷ്ണകുമാര്‍ പ്രസംഗിക്കുകയാണ്."എന്നാണ് ഇലക്ഷന്‍? എല്...

ട്രംപ് ഇനിയെന്തു ചെയ്യും?

ഡൊണാള്‍ഡ് ട്രംപ് ഇനിയെന്തു ചെയ്യും? അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ തുറിച്ചുനോക്കുന്ന പരാജയത്തെ വിജയമാക്കി മറിച്ചിടാന്‍ ട്രംപ് എന്തു ചെയ്യും എന്ന ചോദ്യം അമേരിക്കക്കാര്‍ക്കു മാത്രമല്ല ഉള്...

അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ മാധ്യമദൂരം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ലോകമെമ്പാടും ഇപ്പോള്‍ ചര്‍ച്ചാവിഷയം. ജോ ബൈഡന്‍ വിജയിച്ചുവെന്ന് വാര്‍ത്തകള്‍. ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടെണ്ണല്‍ ന...

‘ഫോട്ടോ’ ഫിനിഷില്‍ ട്രംപ് തോല്‍ക്കും

അമേരിക്കന്‍ പ്രസിഡന്റ് ആ രാജ്യത്തെ മാത്രം ഭരണത്തലവനാണെങ്കിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍ ലോകത്തെയാകെ ബാധിക്കുന്നവയാകും എന്നതാണ് പതിവ്. അതിനാല്‍ ആ സ്ഥാനത്ത് ആരു വരുന്നു എന്നത് അമേരിക്കക്കാര്‍ക്...
Enable Notifications OK No thanks