Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

തിരുവനന്തപുരത്തെ കാണാച്ചുഴികള്‍

നിശ്ശബ്ദ പ്രചാരണ ദിവസം തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലൂടെ മുഴുവന്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തിയ ശേഷം ദാഹം ശമിപ്പിക്കാനാണ് രാത്രി അട്ടക്കുളങ്ങര ജംഗ്ഷനിലെ ജ്യൂസ് കടയ്ക്കു മുന്നിലിറങ്ങിയത്. അപ്പോള്‍ അവ...

കോണ്‍ഗ്രസ് ജനതാ പാര്‍ട്ടി

കോണ്‍ഗ്രസ്സുകാര്‍ ഗതികേടിലാണ്. 'ഞങ്ങള്‍ ബി.ജെ.പി. ആവാതിരിക്കാന്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യണം' എന്ന്. ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഇതു മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ പറ...

ഭീതിയും അമര്‍ഷവും ഇരമ്പിക്കയറുന്നു

ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ 22 സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാനില്ല. അങ്ങേയറ്റം ദാരുണമായ സംഭവം. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യം ...

ആരോപണവും താരതമ്യവും

രമേശ് ചെന്നിത്തല വൈദ്യുതി മേഖല സംബന്ധിച്ച് ചില ആരോപണങ്ങള്‍ ഉന്നയിച്ചു. അതു മുഴുവന്‍ അദ്ദേഹത്തെ പറ്റിക്കാന്‍ ആരോ എഴുതിക്കൊടുത്ത പൊട്ടത്തരമാണെന്നു തെളിയുകയും ചെയ്തു. ആരോപണത്തില്‍ ഉന്നയിച്ച വിഷയങ്ങളുടെ സ...

നേമം ആത്മാഭിമാനം വീണ്ടെടുക്കുമോ?

കേരള നിയമസഭയില്‍ ബി.ജെ.പി. പ്രതിനിധിയുള്ള ഏക മണ്ഡലമാണ് നേമം. നിലവിലെ എം.എല്‍.എ. ഒ.രാജഗോപാലിന് അവര്‍ ഇക്കുറി മത്സരിക്കാന്‍ സീറ്റു നല്‍കിയില്ല. 'പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും' എന്നു പരസ്യമായി പറഞ്ഞ് ത...

അദാനി ബോംബ് ശൂ….

പ്രതിപക്ഷ നേതാവ് ബോംബ് എന്നു പറഞ്ഞ് അവതരിപ്പിക്കുന്നതെല്ലാം നനഞ്ഞ പടക്കങ്ങളാണ്! ഇപ്പോള്‍ കൊണ്ടുവന്ന ആരോപണങ്ങളുടെയും സ്ഥിതി അതു തന്നെ. വെറും കാറ്റുപോലെ കടന്നുപോയി. കാറ്റെന്നു പറഞ്ഞാല്‍ കൊടുങ്കാറ്റോ ചുഴ...

കാലത്തിന്റെ കാവ്യനീതി

'ഡാറ്റ' എന്ന വാക്കുപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചവരാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശിഷ്യന്മാരും. കോവിഡ് എന്ന മഹാമാരിക്കെതിരെ കേരളം നടത്തുന്ന പോരാട്ടം രാഷ്ട്രീയ ...

‘സ്നേഹ’ത്തിന്റെ യഥാര്‍ത്ഥ മുഖം

കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് ബി.ജെ.പിക്കാര്‍ക്ക് ഇപ്പോള്‍ വല്ലാത്ത സ്നേഹമാണ്. ഈ സ്നേഹം കണ്ട് കുറെ ക്രൈസ്തവ പ്രമാണിമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നിട്ടുമുണ്ട്. എന്നാല്‍, കേരളത്തില്‍ ബി.ജെ.പി. നേതൃത്വം...

നമ്മള്‍ ചെയ്തത് ശരിയാണ്

Covid: Who Got it Right?ലോകത്തെ കോവിഡ് പ്രതിരോധം സംബന്ധിച്ച് ബി.ബി.സി. തയ്യാറാക്കിയ പരിപാടിയുടെ തലക്കെട്ടാണ് -ആരാണ് ശരിയാക്കിയത്? ഉത്തരം നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം പരിപാടിയുടെ വലിയൊരു ഭാഗ...

വളച്ചൊടിക്കലിനും ഇല്ലേ ഒരു പരിധി??

ഒരു വ്യാഴവട്ടത്തിലേറെക്കാലം പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത സ്ഥാപനമാണ് മാതൃഭൂമി. എന്നുവെച്ചാല്‍ ജീവിതത്തിന്റെ നല്ല കാലം ചെലവഴിച്ച സ്ഥാപനം. കെ.ഗോപാലകൃഷ്ണന്‍ പത്രാധിപരായുണ്ടായിരുന്ന കാലത്ത് അവിടെ ജോലി ചെ...
Enable Notifications OK No thanks